കഴക്കൂട്ടം: ട്രെയിനില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ സ്ഥിരമായി നഗ്നതാ പ്രദര്‍ശനം നടത്തിയ വിമുക്തഭടനെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി.
ശ്രീകാര്യം ഇടവക്കാട് സ്വദേശി സുരേഷ് കുമാര്‍ (57) ആണ് പിടിയിലായത്. ട്രെയിനിലെ ശുചിമുറിയുടെ ഗ്ലാസ് ഇളക്കി മാറ്റി പ്ലാറ്റ് ഫോമിലുള്ള സ്ത്രീകള്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും നേരെ നഗ്നത പ്രദര്‍ശനം നടത്തിവന്നയാളാണ് പിടിയിലായത്.
ട്രെയിൻ നിര്‍ത്തുന്ന സമയം ഇയാള്‍ സ്ഥിരമായി നഗ്നത പ്രദര്‍ശിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി ചിറയിൻകീഴ് പൊലീസിലും റെയില്‍വേ പോലീസിലും ചിറയിൻകീഴിലെ സ്കൂള്‍ അധികൃതര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ചൊവ്വാഴ്ചയും സുരേഷ് കുമാര്‍ നഗ്നപ്രദര്‍ശനം നടത്തി. ഇതറിഞ്ഞ സ്കൂള്‍ അധികൃതരും യാത്രക്കാരും ചിറയിൻകീഴ് മുതല്‍ ഇയാളെ നിരീക്ഷിച്ചശേഷം തടഞ്ഞു വച്ച് കഴക്കൂട്ടത്ത് ട്രെയിൻ നിര്‍ത്തിയപ്പോള്‍ പൊലീസിന് കൈമാറുകയായിരുന്നു.