Month: July 2023

  • Kerala

    അതിവേഗ റെയിൽ; പിണറായി വിജയനുമായി ഇ.ശ്രീധരൻ കൂടിക്കാഴ്ച നടത്തും

    തിരുവനന്തപുരം:കേരളത്തില്‍ അതിവേഗ റെയില്‍ കൊണ്ടുവരാനുള്ള ഇടതു സര്‍ക്കാറിന്റെ ശ്രമങ്ങള്‍ വീണ്ടും സജീവമാകുന്നു. മെട്രോമാന്‍ ഇ ശ്രീധരനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടനെ കൂടിക്കാഴ്ച നടത്തുമെന്നാണു വിവരം. പദ്ധതിക്കു പിന്‍തുണ നല്‍കുന്ന വിധം സംസ്ഥാന ബി ജെ പി നിലപാടു മാറ്റുകയാണ്. കെ റെയില്‍ പദ്ധതിക്കു മുന്നോട്ടു പോകാന്‍ കഴിയാത്തത് കേരളത്തിലെ പാര്‍ട്ടി കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതു കൊണ്ടാണെന്നു നേരത്തെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അവകാശപ്പെട്ടിരുന്നു.   കഴിഞ്ഞ ദിവസം മെട്രോമാന്‍ ഈ ശ്രീധരന്‍ നിലപാടു മാറ്റി പദ്ധതിക്കു പിന്‍തുണ നല്‍കാന്‍ തയ്യാറായതോടെയാണു ബി ജെ പി സംസ്ഥാന ഘടകവും നിലപാടുമാറ്റാന്‍ തയ്യാറായത്. അതിവേഗപാത കേരളത്തിന് അത്യാവശ്യമാണെന്ന് ഇ ശ്രീധരനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കെ സുരേന്ദ്രന്‍ പറഞ്ഞതോടെ അതിവേഗ പാതക്കായുള്ള അഭിപ്രായ ഐക്യം കേരളത്തില്‍ രൂപപ്പെടുകയാണെന്നാണു സൂചന. പദ്ധതിക്കു കേന്ദ്ര സര്‍ക്കാര്‍ അനുമതികളും വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയും ഇതോടൊപ്പം ഉയരുന്നുണ്ട്.

    Read More »
  • Kerala

    അഞ്ചുതെങ്ങിൽ  നാലു വയസുകാരിയെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

    കടയ്ക്കാവൂര്‍: അഞ്ചുതെങ്ങ് മാമ്ബള്ളിയില്‍ നാലു വയസുകാരിയെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മുടിപ്പുര കൃപാനഗര്‍ സ്വദേശി റോസ്‌ലിയെയാണ് (4) തെരുവുനായ ആക്രമിച്ച്‌ ഗുരുതര പരിക്കേല്‍പ്പിച്ചത്. കുട്ടിയെ കടിച്ച്‌ മണിക്കൂറുകള്‍ക്കകം കുഴഞ്ഞുവീണ തെരുവു നായയുടെ ജഡം പുറത്തെടുത്ത് നടത്തിയ സാമ്ബിള്‍ പരിശോധനയിലാണ് പേ വിഷബാധ കണ്ടെത്തിയത്. അഞ്ചുതെങ്ങ് ഗവണ്‍മെന്റ് മൃഗാശുപത്രി വെറ്ററിനറി സര്‍ജ്ജൻ ജസ്‌ന.എസിന്റെ മേല്‍നോട്ടത്തിലാണ് കഴിഞ്ഞ ദിവസം നായയുടെ ജഡം പുറത്തെടുത്ത് പാലോട് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലേക്ക് പരിശോധനകള്‍ക്കായി അയച്ചത്. ഇതിന്റെ പരിശോധനാഫലം ഇന്ന് ഉച്ചയോടെയാണ് പുറത്തുവന്നത്. ഇതോടെ പ്രദേശത്ത് ആശങ്ക പടര്‍ന്നിരിക്കുകയാണ്. കുട്ടിയെ ആക്രമിക്കുന്ന സമയത്ത് രക്ഷപ്പെടുത്താൻ വന്നവരോടും മറ്റും പേവിഷബാധയ്ക്കെതിരെയുള്ള വാക്സിൻ എടുക്കാൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

    Read More »
  • Kerala

    ഗൾഫുകാരുടെ ഭാര്യമാർ പ്രധാന ഇര; വനിതാ പോലീസിനെയും ‍സ്‌കൂൾ അദ്ധ്യാപികെയുമടക്കം 8 യുവതികളെ പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ !!

    ആറ്റിങ്ങൽ: വനിതാ പോലീസിനെയും സ്‌കൂള്‍ അദ്ധ്യാപികെയുമടക്കം 8 യുവതികളെ പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിലായി. സ്‌കൂള്‍ അദ്ധ്യാപികയടക്കം 8 യുവതികളെ പീഡിപ്പിക്കുകയും സ്വര്‍ണ്ണവും പണവും തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്.ചിറയിൻകീഴ് ആല്‍ത്തറമൂട് സ്വദേശി അപ്പി രാജേഷ് എന്ന രാജേഷാണ് (35)  പ്രതി.ഇയാൾ ആറ്റിങ്ങലിൽ സ്വകാര്യ ബസ് ഡ്രൈവറാണ്. കൊല്ലം, തിരുവനന്തപുരം ജില്ലയിലുള്ള വിവാഹിതരും വിദേശത്ത് ഭര്‍ത്താക്കന്മാരുമുള്ള സ്ത്രീകളുമാണ് ഇയാള്‍ ഇരകകളാക്കിയത്.ഒരു വനിതാ പൊലീസും ഇയാളുടെ തട്ടിപ്പിനിരയായി. സ്വകാര്യ ബസിലെ ഡ്രൈവറായ ഇയാള്‍ വനിതാ യാത്രക്കാരുമായി സൗഹൃദം സ്ഥാപിച്ച്‌ പീഡിപ്പിക്കുകയും, തുടര്‍ന്ന് പണവും, സ്വര്‍ണ്ണവും തട്ടിയെടുക്കുയുമായിരുന്നു. ഇത്തരത്തില്‍ എട്ടോളം യുവതികളെ ഇയാള്‍ ചൂഷണം ചെയ്തുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. യുവതികളില്‍ നിന്ന്  തട്ടിയെടുത്ത പണമുപയോഗിച്ച്‌ ഇയാള്‍ 2 സ്വകാര്യ ബസുകള്‍, ബുള്ളറ്റ്, ഇരുനില വീട് ഉൾപ്പെടെ ‍ വസ്തുവകകൾ  വാങ്ങിയിരുന്നു.ഇയാളുടെ അക്കൗണ്ടില്‍ 22 ലക്ഷം രൂപയുള്ളത് മരവിപ്പിക്കാൻ പൊലീസ് ബാങ്കിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയില്‍ നിന്നും 25 ലക്ഷം രൂപയും, സ്വര്‍ണ്ണവും ഉള്‍പ്പെടെ…

    Read More »
  • Kerala

    സ്കൂട്ടറും തടിലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

    പന്തളം :സ്കൂട്ടറും തടിലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു,  പാലമേൽ  തണ്ടാനുവിള പടിഞ്ഞാറ്റേതിൽ പൊടിയൻ്റെ മകൻ അനീഷ് കുമാർ (25) ആണ് മരിച്ചത്.  സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന  കുരമ്പാല തെക്ക് ഇരിക്കലയ്യത്ത്, സുധാകരനെ (55) ഗുരുതരമായ പരിക്കുകളോട്കൂടി  പന്തളത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.  എം. സി റോഡിൽ കുരമ്പാല ശങ്കരത്തിൽ പടിക്ക് സമീപം രാത്രി 9 .30 കൂടിയായിരുന്നു അപകടം, കൊട്ടാരക്കരയിൽ നിന്നും പെരുമ്പാവൂരിലേക്ക് തടിയുമായി വരികയായിരുന്ന ലോറിയും പന്തളത്ത് നിന്നും കുരമ്പാലയിലേക്ക് പോവുകയായിരുന്നു സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ അനീഷ് കുമാർ തൽക്ഷണം മരിച്ചു. ഭാര്യ :അഞ്ജലി, മകൾ : അശ്വനിക,

    Read More »
  • Kerala

    വീടിന്റെ ചുവരിടിഞ്ഞുവീണ് രണ്ടു പേർ മരിച്ചു

    പാലക്കാട്: വീടിന്റെ ചുവരിടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു.ചുവരുകള്‍ പൊളിച്ചു മാറ്റുന്നതിനിടെയായിരുന്നു അപകടം. പെരുവെമ്ബ് വെള്ളപ്പന പുത്തൻവീട് പരേതനായ ചാമുക്കുട്ടന്റെ മകൻ വിനു (36), പൊല്‍പുള്ളി വേര്‍കോലി പാലപ്പള്ളം നാരായണന്റെ മകൻ വിനില്‍കുമാര്‍ (32) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞു മൂന്നോടെയായിരുന്നു അപകടം. ഗവ. ആശുപത്രിക്കു സമീപം വീടിന്റെ കുറച്ചു ഭാഗങ്ങള്‍ പൊളിച്ചുമാറ്റി നവീകരിക്കുന്ന ജോലിക്കെത്തിയതായിരുന്നു ഇരുവരും. യന്ത്രമുപയോഗിച്ചു പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് ഇരുവരുടെയും ദേഹത്തു വീഴുകയായിരുന്നു.

    Read More »
  • Kerala

    ബില്ലിൽ വൻ വർധനവ്;വൈദ്യുതി ഉപഭോക്‌താക്കള്‍ക്ക്‌ കെ.എസ്‌.ഇ.ബിയുടെ പ്രഹരം

    തൊടുപുഴ: തുകയിൽ വൻ വർധനവ് വരുത്തി വൈദ്യുതി ഉപഭോക്‌താക്കള്‍ക്ക്‌ കെ.എസ്‌.ഇ.ബിയുടെ പ്രഹരം. പതിവായി വരാറുള്ള ബില്‍തുകയുടെ പത്തു മടങ്ങിലേറെ വര്‍ധനവാണ്‌ പലര്‍ക്കും ലഭിച്ച പുതിയ ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. തൊടുപുഴ ടൗണില്‍ താമസിക്കുന്ന മണര്‍കാട്ട്‌ സണ്ണി സെബാസ്‌റ്റ്യന്‍ നേരത്തെ വൈദ്യുതി ചാര്‍ജിനത്തില്‍ അടച്ചിരുന്നത്‌ 2200-2666 രൂപ നിരക്കിലായിരുന്നു. എന്നാല്‍ പുതിയ മീറ്റര്‍ റീഡിംഗ്‌ കഴിഞ്ഞപ്പോള്‍ ബില്‍ 60,611 ആയി വര്‍ധിച്ചു. 53550 രൂപ എനര്‍ജി ചാര്‍ജും 5355 രൂപ നികുതിയും ഉള്‍പ്പെടെയാണ്‌ 60,611 രൂപ ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. 1700-2000 രൂപ കണക്കില്‍ വൈദ്യുതി ചാര്‍ജ്‌ അടച്ചിരുന്ന മുളയ്‌ക്കല്‍ എം.എസ്‌. പവനന്‌ 33,705 രൂപയാണ്‌ ഇത്തവണ ലഭിച്ച വൈദ്യുതി ബില്ല്‌. ഇവരുടെ വീടുകളില്‍ താമസിക്കുന്നത്‌ മൂന്നംഗങ്ങള്‍ മാത്രമാണ്‌. എ.സി. പോലും ഉപയോഗിക്കാത്തവര്‍ക്കാണ്‌ ഇത്തരത്തില്‍ വന്‍ തുകയുടെ ബില്ല്‌ ലഭിച്ചത്‌. കനത്ത ബില്ലിനെ സംബന്ധിച്ച്‌ കെ.എസ്‌.ഇ.ബി. ഓഫീസില്‍ ചോദിച്ചപ്പോള്‍ മറുപടിയും വിചിത്രമായിരുന്നു. നേരത്തെയെടുത്ത മീറ്റര്‍ റീഡിങ്ങുകള്‍ തെറ്റായിരുന്നെന്നും ഇപ്പോള്‍ എടുത്തതാണ്‌ ശരിയായ റീഡിങ്ങെന്നും ഇതാണ്‌ കൃത്യമായ…

    Read More »
  • Kerala

    കാട്ടുപന്നികൾ വീണ്ടും ജീവനെടുക്കുമ്പോൾ

    പാലക്കാട്: മംഗലംഡാം കരിങ്കയത്ത് കാട്ടുപന്നി ഇടിച്ചതിനെ  തുടര്‍ന്നുണ്ടായ അപകടത്തില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ മരിച്ചത് ഇന്നലെയായിരുന്നു. വക്കാല ആലമ്പള്ളം സ്വദേശിനി വിജീഷ സോണിയ (37) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ട് മണിയോട് കൂടിയാണ് സംഭവം.വിദ്യാര്‍ഥികളുമായി സ്‌കൂള്‍ ട്രിപ്പ് എടുക്കുന്നതിനിടെയാണ് കാട്ടുപന്നി കുറുകെ ചാടിയത്.എര്‍ത്ത്ഡാം – ഓടംതോട് റോഡില്‍ കരിങ്കയം പള്ളിക്ക് സമീപമാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ മൂന്ന് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഓട്ടോയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികളായ അമയ, അനയ, ടോമിലിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിജീഷയെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിഴക്കഞ്ചേരി വക്കാല മനോജിന്റെ ഭാര്യയാണ് വിജിഷ സോണിയ. ഓട്ടോയില്‍ ഉണ്ടായിരുന്ന ഓടംതോട്‌ അഭിലാഷിന്റെ മക്കളായ അമയ അഭിലാഷ്‌ (12), അനയ‌ അഭിലാഷ്‌ (9), കരിങ്കയം അനീഷിന്റെ മകന്‍ ടോമിലിന്‍ (13) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. അനീഷിന്റെ മറ്റൊരു മകന്‍ യുവനും (4) ഓട്ടോയില്‍ ഉണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു ഓട്ടോയില്‍ ഡോര്‍ ഘടിപ്പിച്ചിരുന്നതിനാല്‍ കുട്ടികള്‍ പുറത്തേക്കു തെറിച്ച്‌ പോയില്ല.അനീഷിന്റെ വീട്ടില്‍…

    Read More »
  • India

    കാമുകൻമാരെ രാത്രിയിൽ ഹോസ്റ്റലിലേക്ക് ക്ഷണിക്കുന്നത് ചോദ്യം ചെയ്തു;കോയമ്പത്തൂരിൽ മലയാളി നഴ്സിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

    ഒപ്പം താമസിക്കുന്ന നഴ്സുമാർ രാത്രിയിൽ കാമുകൻമാരെ നിത്യേന ഹോസ്റ്റലിലേക്ക് ക്ഷണിക്കുന്നത് ചോദ്യം ചെയ്ത മലയാളി നഴ്സ് കോയമ്പത്തൂരിൽ മരിച്ച നിലയിൽ     കൊല്ലം: കോയമ്ബത്തൂരില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പം താമസിക്കുന്ന മറ്റ് മലയാളി നഴ്സുമാർക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. കൊല്ലം നീണ്ടകര സ്വദേശി 19 വയസുള്ള ആന്‍ഫി മരിച്ചതിന് പിന്നില്‍ കൂടെ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനികള്‍ക്ക് പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. മിനിഞ്ഞാന്നാണ് ബിഎസ്‌സി നഴ്‌സിംഗ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ ആന്‍ഫിയെ കോയമ്ബത്തൂരിലെ ഹോസ്റ്റൽ  മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്കാണ് മരണ വിവരം നീണ്ടകരയിലെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിയുന്നത്.ഗാന്ധിപുരം സതി മെയിന്‍ റോഡിലെ എസ്‌എന്‍എസ് നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ ആന്‍ഫിയുടെ മരണത്തിന് പിന്നില്‍ കൂടെ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനികളുടെ ഭീഷണിയും മര്‍ദ്ദനവുമുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.   ഒപ്പം താമസിക്കുന്ന നഴ്സുമാരിൽ ചിലര്‍ രാത്രിയിൽ…

    Read More »
  • Kerala

    പാലക്കാട് ഗ്രാമീണ ടൂറിസം പാക്കേജ്

    പാലക്കാട്:സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിലെ ഗ്രാമീണ ടൂറിസം സാധ്യതകള്‍ കണ്ടെത്തി വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് പാക്കേജ് തയ്യാറാക്കി. കളരിപ്പയറ്റ് സെന്റര്‍, മണ്‍പാത്ര നിര്‍മ്മാണം, കൊട്ട നെയ്ത്ത്, തെങ്ങുകയറ്റം, പപ്പട നിര്‍മ്മാണം, കള്ള് ചെത്ത് തുടങ്ങിയ പരമ്ബരാഗത തൊഴില്‍, നാടന്‍കലകള്‍, തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുന്നതോടൊപ്പം പ്രദേശവാസികളുടെ വരുമാന മാര്‍ഗ്ഗം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമിടുന്നത്. വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് പാക്കേജുകള്‍ ഔദ്യോഗികമായി അറിയിച്ചതിന് ശേഷം ഉത്തരവാദിത്ത ടൂറിസം മിഷന്റെ https://www.keralatourism.org/responsible-tourism ല്‍ പ്രസിദ്ധീകരിക്കും. ശേഷം അത് വഴി ടൂറിസ്റ്റുകള്‍ക്ക് പാക്കേജുകള്‍ ബുക്ക് ചെയ്യാം.

    Read More »
  • Kerala

    ഇസ്ലാം തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് സിറായത്ത് യാത്ര ഒരുക്കി കെ എസ് ആര്‍ ടി സി

    കേരളത്തിലെ പൗരാണികവും ചരിത്ര പ്രാധാന്യമുള്ളതുമായ ഇസ്ലാം തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് സിറായത്ത് യാത്ര ഒരുക്കി കെ എസ് ആര്‍ ടി സി. തിരുവനന്തപുരം വെഞ്ഞാറമൂട് കെഎസ്‌ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിലാണ് രണ്ടുദിവസ സിറായത്ത് യാത്ര സംഘടിപ്പിക്കുന്നത്. പ്രധാന പള്ളികളും തീര്‍ത്ഥാടന കേന്ദ്രങ്ങളും ഉള്‍പ്പെടുത്തിയുള്ള യാത്രയാണിത്. ജൂലൈ 21, 22 വെള്ളി, ശനി ദിവസങ്ങളിലായി നടത്തുന്ന ദ്വിദിന യാത്ര വെള്ളിയാഴ്ച രാത്രി 11 മണിക്ക് വെഞ്ഞാറമൂട് ഡിപ്പോയില്‍ നിന്നു പുറപ്പെടും. ശനിയാഴ്ച മലപ്പുറത്തെത്തി സന്ദര്‍ശിച്ച്‌ വൈകിട്ടോടെ തിരികെ മടങ്ങുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.   കൊടുങ്ങല്ലൂര്‍ ചേരമാൻ ജുമാ മസ്ജിദ്,മുനമ്ബം മഖാം,വെളിയംകോട് ഉമര്‍ ഖാളി മഖാം,പുത്തൻപള്ളി,പൊന്നാനി വലിയ പള്ളി,മമ്ബുറം പള്ളി, ബി പി അങ്ങാടി തുടങ്ങിയ പ്രധാന ദേവാലയങ്ങളും സ്ഥലങ്ങളും യാത്രയില്‍ സന്ദര്‍ശിക്കും. 1960 രൂപയാണ് ഒരാള്‍ക്കുള്ള നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും കെ എസ് ആര്‍ ടി സി വെഞ്ഞാറമൂട് ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടാം. ഫോണ്‍ നമ്ബര്‍- 94470 05995, 9846032840.

    Read More »
Back to top button
error: