KeralaNEWS

അതിവേഗ റെയിൽ; പിണറായി വിജയനുമായി ഇ.ശ്രീധരൻ കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം:കേരളത്തില്‍ അതിവേഗ റെയില്‍ കൊണ്ടുവരാനുള്ള ഇടതു സര്‍ക്കാറിന്റെ ശ്രമങ്ങള്‍ വീണ്ടും സജീവമാകുന്നു.

മെട്രോമാന്‍ ഇ ശ്രീധരനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടനെ കൂടിക്കാഴ്ച നടത്തുമെന്നാണു വിവരം.

പദ്ധതിക്കു പിന്‍തുണ നല്‍കുന്ന വിധം സംസ്ഥാന ബി ജെ പി നിലപാടു മാറ്റുകയാണ്. കെ റെയില്‍ പദ്ധതിക്കു മുന്നോട്ടു പോകാന്‍ കഴിയാത്തത് കേരളത്തിലെ പാര്‍ട്ടി കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതു കൊണ്ടാണെന്നു നേരത്തെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അവകാശപ്പെട്ടിരുന്നു.

Signature-ad

 

കഴിഞ്ഞ ദിവസം മെട്രോമാന്‍ ഈ ശ്രീധരന്‍ നിലപാടു മാറ്റി പദ്ധതിക്കു പിന്‍തുണ നല്‍കാന്‍ തയ്യാറായതോടെയാണു ബി ജെ പി സംസ്ഥാന ഘടകവും നിലപാടുമാറ്റാന്‍ തയ്യാറായത്. അതിവേഗപാത കേരളത്തിന് അത്യാവശ്യമാണെന്ന് ഇ ശ്രീധരനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കെ സുരേന്ദ്രന്‍ പറഞ്ഞതോടെ അതിവേഗ പാതക്കായുള്ള അഭിപ്രായ ഐക്യം കേരളത്തില്‍ രൂപപ്പെടുകയാണെന്നാണു സൂചന. പദ്ധതിക്കു കേന്ദ്ര സര്‍ക്കാര്‍ അനുമതികളും വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയും ഇതോടൊപ്പം ഉയരുന്നുണ്ട്.

Back to top button
error: