KeralaNEWS

അഞ്ചുതെങ്ങിൽ  നാലു വയസുകാരിയെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കടയ്ക്കാവൂര്‍: അഞ്ചുതെങ്ങ് മാമ്ബള്ളിയില്‍ നാലു വയസുകാരിയെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മുടിപ്പുര കൃപാനഗര്‍ സ്വദേശി റോസ്‌ലിയെയാണ് (4) തെരുവുനായ ആക്രമിച്ച്‌ ഗുരുതര പരിക്കേല്‍പ്പിച്ചത്.
കുട്ടിയെ കടിച്ച്‌ മണിക്കൂറുകള്‍ക്കകം കുഴഞ്ഞുവീണ തെരുവു നായയുടെ ജഡം പുറത്തെടുത്ത് നടത്തിയ സാമ്ബിള്‍ പരിശോധനയിലാണ് പേ വിഷബാധ കണ്ടെത്തിയത്.
അഞ്ചുതെങ്ങ് ഗവണ്‍മെന്റ് മൃഗാശുപത്രി വെറ്ററിനറി സര്‍ജ്ജൻ ജസ്‌ന.എസിന്റെ മേല്‍നോട്ടത്തിലാണ് കഴിഞ്ഞ ദിവസം നായയുടെ ജഡം പുറത്തെടുത്ത് പാലോട് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലേക്ക് പരിശോധനകള്‍ക്കായി അയച്ചത്. ഇതിന്റെ പരിശോധനാഫലം ഇന്ന് ഉച്ചയോടെയാണ് പുറത്തുവന്നത്. ഇതോടെ പ്രദേശത്ത് ആശങ്ക പടര്‍ന്നിരിക്കുകയാണ്. കുട്ടിയെ ആക്രമിക്കുന്ന സമയത്ത് രക്ഷപ്പെടുത്താൻ വന്നവരോടും മറ്റും പേവിഷബാധയ്ക്കെതിരെയുള്ള വാക്സിൻ എടുക്കാൻ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Back to top button
error: