Month: July 2023
-
Kerala
രണ്ടുപേരെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയുടെ അപേക്ഷ! കുരുക്കിലായത് ഉദ്യോഗസ്ഥര്‍
കൊല്ലം: ഒരേ സമയം രണ്ടു പേരെ വിവാഹം കഴിക്കുന്നതിന് പെണ്‍കുട്ടി നല്‍കിയ അപേക്ഷ ഉദ്യോഗസ്ഥരെ കുരുക്കിലാക്കി. പത്തനാപുരം, പുനലൂര്‍ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായി പത്തനാപുരം, പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസുകളിലാണ് പത്തനാപുരം സ്വദേശിയായ പെണ്‍കുട്ടി അപേക്ഷ നല്‍കിയത്. സ്‌പെഷല്‍ മാര്യേജ് നിയമം അനുസരിച്ച് ആദ്യം പത്തനാപുരം സബ് രജിസ്ട്രാര്‍ ഓഫീസിലാണ് അപേക്ഷ നല്‍കിയത്. എന്നാല്‍, കഴിഞ്ഞ ദിവസം പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ പുനലൂര്‍ ഉറുകുന്ന് സ്വദേശിയായ മറ്റൊരു യുവാവുമായി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇതേ പെണ്‍കുട്ടി അപേക്ഷ നല്‍കി. ഇതോടെ ആശയക്കുഴപ്പത്തിലായ ഉദ്യോഗസ്ഥര്‍, പെണ്‍കുട്ടിയെയും യുവാക്കളെയും വിളിച്ചു വരുത്തി അന്വേഷിക്കാനുള്ള ശ്രമത്തിലാണ്.
Read More » -
Kerala
”ഇത് കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാനുള്ള ഡല്‍ഹി- തിരുവനന്തപുരം അതിവേഗ റെയില്‍”
കോഴിക്കോട്: കോണ്‍ഗസിനെ ഇല്ലായ്മ ചെയ്യാനുള്ള ഡല്‍ഹി-തിരുവനന്തപുരം ഹൈസ്പീഡ് റെയിലിന്റെ കുറിപ്പാണ് ഇ ശ്രീധരന്‍ മുഖ്യമന്ത്രിക്കു കൈമാറിയിരിക്കുന്നതെന്നു സംശയിക്കുന്നതായി കെ മുരളീധരന്‍ എംപി. കോടികള്‍ ചെലവുള്ള പ്രൊജക്ടിന് പിറ്റേന്നു തന്നെ കുറിപ്പു തയാറായോ? ചെന്നു കണ്ടതിന് അടുത്ത ദിവസം തന്നെ കുറിപ്പു തയാറായി, അത് ഡല്‍ഹിക്ക് അയയ്ക്കുന്നു. അതേസമയത്തു തന്നെ കെ സുരേന്ദ്രന്‍ വന്ന് ശ്രീധരനെ കാണുന്നു. ഇത് ഹൈസ്പീഡ് റെയിലിന്റെ കുറിപ്പാണോ അതോ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ സീറ്റിന്റെ എണ്ണം കുറയ്ക്കാനുള്ള കുറിപ്പാണോ എന്നു മാത്രമേ അറിയാനുള്ളൂ. പുതിയ വേഗ റെയില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വന്ന ശേഷം അതിനെക്കുറിച്ചു പ്രതികരിക്കാമെന്ന് മുരളീധരന്‍ പറഞ്ഞു.
Read More » -
Kerala
ഉദ്യോഗസ്ഥര്‍ക്ക് കൈവിറയ്ക്കുന്നു; തനിക്ക് മിച്ചഭൂമിയുണ്ടെന്ന് നാളെ എഴുതികൊടുത്തേക്കാം: വിചിത്ര വാദവുമായി അന്‍വര്‍
മലപ്പുറം: പരിധിയില്‍ കവിഞ്ഞഭൂമി കൈവശംവെച്ചെന്ന പരാതിയില്‍ ഹൈക്കോടതി നടപടിക്ക് നിര്‍ദേശിച്ച സംഭവത്തില്‍ വിചിത്രവാദവുമായി ഇടത് എംഎല്‍എ പി.വി.അന്‍വര്‍. തനിക്ക് ഒരിഞ്ച് മിച്ചഭൂമിയില്ലെന്നും അത് ലാന്‍ഡ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടതാണെന്നും അന്‍വര്‍ അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യം പുറത്ത് പറയാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഭയമാണെന്നും, ഈ ഭയത്തില്‍ മിച്ചഭൂമിയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ എഴുതികൊടുത്തേക്കാമെന്നും അന്‍വര്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിലിട്ട വീഡിയോയിലാണ് അദ്ദേഹം വാദങ്ങള്‍ നിരത്തുന്നത്. അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞഭൂമി കൈവശംവെച്ചെന്ന പരാതിയില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ട് മൂന്നുവര്‍ഷം പിന്നിട്ടിട്ടും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സമയം നീട്ടിച്ചോദിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളിയ ഹൈക്കോടതി ഹര്‍ജി 18ന് വീണ്ടും പരിഗണിക്കുമ്പോള്‍ വിശദ സത്യവാങ്മൂവം നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ”നോട്ടീസ് ലഭിച്ചയുടന്‍ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ലാന്‍ഡ് ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുള്ളതാണ്. മിച്ചഭൂമി ഉണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് ലാന്‍ഡ്ബോര്‍ഡാണ്. അതില്‍ ഞാന്‍ ഉത്തരവാദിയല്ല. ഞാന്‍ കൊടുത്ത രേഖകള്‍ പ്രകാരം പി.വി.അന്‍വറിന് മിച്ചഭൂമിയില്ലെന്ന് ലാന്‍ഡ്ബോര്‍ഡിന് ബോധ്യപ്പെട്ടിട്ടുണ്ട്. അത് പുറത്ത് പറയാനോ എഴുതി കൊടുക്കാനോ…
Read More » -
Kerala
ആംബുലൻസിൻ്റെ മുൻവശം ഇടിച്ച് തകർത്ത ശേഷം ഡ്രൈവറെ കൊല്ലാൻ ശ്രമം; പ്രതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്
ചെങ്ങന്നൂർ: തന്റെ സ്കോർപിയോ വാഹനം ഉപയോഗിച്ച് ആംബുലൻസിൻ്റെ മുൻവശം ഇടിച്ച് തകർത്ത ശേഷം ഡ്രൈവറെ സൈക്കിൾ ചെയിൻ കഴുത്തിൽ ചുറ്റി കൊല്ലാൻ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടി. ചെങ്ങന്നൂർ തിരുവൻവണ്ടൂർ ജംഗ്ഷന് സമീപത്തായിരുന്നു സംഭവം.നിധിൻ പോത്തൻ എന്നയാളാണ് അറസ്റ്റിലായത്.ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. ഡ്രൈവറെ കൊല്ലാൻ ശ്രമിക്കുമ്പോൾ അപ്പോൾ അതുവഴി വന്ന പോലീസുകാരാണ് പ്രതിയെ ഓടിച്ചിട്ട് പിടികൂടിയത്. ചെങ്ങന്നൂർ എസ് ഐ ഗോപാലകൃഷ്ണൻ, സിവിൽ പോലീസ് ഓഫീസറായ സച്ചിൻ. എസ്. ജോണും ചേർന്നാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.
Read More » -
Life Style
”അഴിഞ്ഞു വീഴണം, സാരിയില്‍ കുത്തിയ പിന്‍ ഊരിമാറ്റാന്‍ പറഞ്ഞു”! മോശം അനുഭവം വെളിപ്പെടുത്തി ഹേമമാലിനി
സംവിധായകനില്‍ നിന്നുണ്ടായിട്ടുള്ള മോശം അനുഭവം തുറന്നുപറഞ്ഞ് ബോളിവുഡ് താരറാണ് ഹേമ മാലിനി. സാരിയില്‍ കുത്തിയിരിക്കുന്ന പിന്‍ അഴിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു എന്നാണ് താരം പറയുന്നത്. സാരി ആഴിഞ്ഞുവീഴും എന്നു പറഞ്ഞപ്പോള്‍ തനിക്ക് അതാണ് വേണ്ടതെന്ന് സംവിധായകന്‍ പറഞ്ഞതായും ഹേമ മാലിനി കൂട്ടിച്ചേര്‍ത്തു. അയാള്‍ക്ക് പ്രത്യേക തരത്തിലുള്ള രംഗമാണ് ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഞാന്‍ എപ്പോഴും സാരിയില്‍ പിന്‍ കുത്തുമായിരുന്നു. സാരി ഊര്‍ന്നു വീഴുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അതാണ് തനിക്കു വേണ്ടത് എന്നാണ് അയാള്‍ പറഞ്ഞത്. – ഒരു അഭിമുഖത്തില്‍ ഹേമ മാലിനി വ്യക്തമാക്കി. എഴുപതുകളിലേയും എണ്‍പതുകളിലേയും മിന്നും താരമായിരുന്നു ഹേമമാലിനി. സൂപ്പര്‍ഹിറ്റായ നിരവധി സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. ഷോലെ, ഡ്രീം ഗേള്‍, കിനാര, തും ഹസീന്‍ മേന്‍ ജവാന്‍ തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. ധര്‍മേന്ദ്രയാണ് താരത്തിന്റെ ഭര്‍ത്താവ്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. ബിജെപി എംപിയാണ് ഹേമമാലിനി.
Read More » -
Kerala
തിരുവോണം ബംപര്‍ ഒന്നാം സമ്മാനം 25 കോടി തന്നെ; ധനവകുപ്പ് ശുപാര്‍ശ തള്ളി
തിരുവനന്തപുരം: തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനത്തുക 30 കോടിയാക്കണമെന്ന ശുപാര്‍ശ ധനവകുപ്പ് തള്ളി. ഒന്നാം സമ്മാനം 25 കോടിയായി തുടരും. ഇത്തവണ രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞ തവണ രണ്ടാം സമ്മാനം ഒരാള്‍ക്ക് അഞ്ച് കോടിയായിരുന്നു. തിരുവോണ ബംപര്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന് ഒന്നാം സമ്മാനം 30 കോടിയാക്കണമെന്ന് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥര്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, നിലവിലെ സമ്മാനത്തുകയായ 25 കോടി തന്നെ ഇത്തവണയും തുടര്‍ന്നാല്‍ മതിയെന്നാണ് ധനവകുപ്പിന്റെ തീരുമാനം. രണ്ടാം സമ്മാനത്തിന്റെ തുകയില്‍ ഇത്തവണ മാറ്റമുണ്ട്. അഞ്ചു കോടിയായിരുന്നു കഴിഞ്ഞ തിരുവോണം ബംപറിന്റെ രണ്ടാം സമ്മാനം. ഇത്തവണ ഒരു കോടി വീതം 20 പേര്‍ക്ക് നല്‍കും. 67.5 ലക്ഷം ടിക്കറ്റുകളാണ് കഴിഞ്ഞ തവണ അച്ചടിച്ചത്. ഇതില്‍ 66.5 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റുപോയി. 2021ല്‍ ഒന്നാം സമ്മാനം 12 കോടിയും ടിക്കറ്റ് വില 300 രൂപയുമായിരുന്നു. ഇത്തവണയും തിരുവോണം ബംപറിന് നല്ല സ്വീകാര്യത ലഭിക്കുമെന്ന…
Read More » -
Crime
സംസ്‌കാരത്തിനിടെ പാതിവെന്ത ശവശരീരം ഭക്ഷിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍
ഭുവനേശ്വര്‍: ഒഡീഷയില്‍ ശവസംസ്‌കാരത്തിനിടെ പാതി വെന്ത മൃതദേഹം ഭക്ഷിച്ച രണ്ടു പേര്‍ അറസ്റ്റില്‍. ഒഡീഷയിലെ മയൂര്‍ബഞ്ച് ജില്ലയിലെ ഗ്രാമമായ ബന്ധാസഹിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ ചൊവ്വാഴ്ചയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സുന്ദര്‍ മോഹന്‍ സിങ് (58), നരേന്ദ്ര സിങ് (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബന്ധാസഹി സ്വദേശി മധുസ്മിത സിങ്ങി(25) ന്റേതായിരുന്നു മൃതദേഹം. രോഗം ബാധിച്ച് ഗ്രാമത്തിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മധുസ്മിത മരിച്ചത്. ശ്മശാനത്തില്‍, ശവസംസ്‌കാര സമയത്ത് രണ്ടു മദ്യപാനികള്‍ പാതിവെന്ത ശരീരത്തിന്റെ ഒരു ഭാഗം മൂന്നു കഷ്ണങ്ങളാക്കി. അതില്‍ ഒരു ഭാഗം മാംസം അവര്‍ ഭക്ഷിച്ചെന്നാണ് മധുസ്മിതയുടെ ബന്ധുവിന്റെ മൊഴി. തുടര്‍ന്ന് ഗ്രാമവാസികള്‍ ഇരുവരെയും മര്‍ദിക്കുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി രണ്ടു പേരെയും കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. കുറ്റം സമ്മതിച്ച സുന്ദറും നരേന്ദ്രനും തങ്ങള്‍ മദ്യലഹരിയിലാണ് ഇത്തരത്തില്‍ ഒരു പ്രവൃത്തി ചെയ്തതെന്നും പൊലീസിനോടു പറഞ്ഞു.
Read More » -
India
കരകവിഞ്ഞ് യമുന, ജലനിരപ്പ് ഇനിയും ഉയരും; കേജ്രിവാളിന്റെ വസതിക്ക് സമീപം വെള്ളംകയറി
ന്യൂഡല്‍ഹി: ബുധനാഴ്ച രാത്രിയില്‍ യമുനാനദിയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നതോടെ ഡല്‍ഹി നിവാസികള്‍ ദുരിതത്തിലായി. ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ടില്‍നിന്ന് കൂടുതല്‍ ജലം തുറന്നുവിട്ടതോടെ വ്യാഴാഴ്ച രാവിലെ ജലനിരപ്പ് 208.46 മീറ്ററായി. യമുനയില്‍ പതിറ്റാണ്ടുകള്‍ക്കിടെയുള്ള ഉയര്‍ന്ന ജലനിരപ്പാണിത്. അണക്കെട്ടില്‍നിന്നു കൂടുതല്‍ ജലം നദിയിലേക്കു തുറന്നുവിടരുതെന്ന് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഹിമാചല്‍ പ്രദേശില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ടില്‍ സംഭരിക്കാവുന്നതിലേറെ വെള്ളം എത്തിയത്. അധികജലം തുറന്നുവിടണമെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ രണ്ട് മണിയോടെ അണക്കെട്ടില്‍നിന്നുള്ള നീരോഴുക്കു കുറയുമെന്ന് കേന്ദ്ര ജല കമ്മിഷന്‍ അറിയിച്ചു. സിവില്‍ ലൈന്‍സ് ഏരിയയിലെ റിങ് റോഡില്‍ വെള്ളംകയറിയതിനെത്തുടര്‍ന്ന് മജ്‌നു കാ ടിലയെയും കശ്മീരി ഗേറ്റിനെയും ബന്ധിപ്പിക്കുന്ന ഭാഗത്തേക്ക് പ്രവേശനം നിരോധിച്ചു. ഡല്‍ഹി നിയമസഭയുടെയും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെയും വസതിയില്‍നിന്ന് 500 മീറ്റര്‍മാത്രം അകലെയാണിത്. ഓള്‍ഡ് ഡല്‍ഹിയില്‍ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാല്‍ നിഗംബോധ്ഘട്ടിലേക്ക് ആളുകള്‍ പ്രവേശിക്കരുതെന്ന് നിര്‍ദേശമുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഡല്‍ഹിയില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 12 സംഘമാണ് നിലവിലുള്ളത്. ഡല്‍ഹിയില്‍ കഴിഞ്ഞ…
Read More » -
India
”എന്തു കാണാനാണ് ഇപ്പോള്‍ വന്നത്?” പ്രളയബാധിത മേഖലയിലെത്തിയ എഎല്‍എയുടെ മുഖത്തടിച്ച് സ്ത്രീ
ചണ്ഡീഗഡ്: പ്രളയബാധിത മേഖലയിലെ ദുരിതബാധിതരെ സന്ദര്‍ശിക്കാനെത്തിയ എംഎല്‍എയുടെ മുഖത്തടിച്ച് സ്ത്രീ. ഹരിയാനയിലെ കൈതാല്‍ ജില്ലയിലാണ് സംഭവം. ജന്‍നായക് ജനതാ പാര്‍ട്ടി എംഎല്‍എയായ ഈശ്വര്‍ സിങിനാണ് മുഖത്ത് അടിയേറ്റത്. എംഎല്‍എയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് എത്തിയ ആള്‍ക്കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീയാണ് അടിച്ചത്. #WATCH | Haryana: In a viral video, a flood victim can be seen slapping JJP (Jannayak Janta Party) MLA Ishwar Singh in Guhla as he visited the flood affected areas "Why have you come now?", asks the flood victim pic.twitter.com/NVQmdjYFb0 — ANI (@ANI) July 12, 2023 ശരിയായ ഡ്രൈനേജ് സംവിധാനമൊരുക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. എംഎല്‍എ പ്രദേശത്ത് എത്താന്‍ വൈകിയതും നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇതിനിടെയായിരുന്നു സ്ത്രീ എംഎല്‍എയുടെ മുഖത്തടിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. എന്തിനാണ് ഇപ്പോള്‍ വന്നത്’…
Read More » -
India
രാജ്യത്തെ ആദ്യത്തെ ‘സുരക്ഷിത’ സംസ്ഥാനമായി ഉത്തര്‍പ്രദേശിനെ മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നൗ:രാജ്യത്തെ ആദ്യത്തെ ‘സുരക്ഷിത’ സംസ്ഥാനമായി ഉത്തര്‍പ്രദേശിനെ മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . നിലവിൽ ഉത്തർപ്രദേശിലെ 18 നഗരങ്ങൾ സുരക്ഷിത നഗരങ്ങളാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 17 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ഗൗതം ബുദ്ധ് നഗറുൾപ്പെടുന്ന നോയിഡയും സുരക്ഷിത നഗരങ്ങളായി’ വികസിപ്പിക്കുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. രണ്ടാം ഘട്ടത്തില്‍ 57 ജില്ലാ ആസ്ഥാനങ്ങളിലെ മുനിസിപ്പാലിറ്റികളെയും മൂന്നാം ഘട്ടത്തില്‍ 143 മുനിസിപ്പാലിറ്റികളെയും സേഫ് സിറ്റി പദ്ധതിയുമായി ബന്ധിപ്പിക്കും. എല്ലാ നഗരങ്ങളുടെയും പ്രവേശന കവാടത്തില്‍ ‘സേഫ് സിറ്റി’ എന്ന സൈൻബോര്‍ഡ് സ്ഥാപിക്കും. ഇത്തരത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സുരക്ഷിത നഗരങ്ങളുള്ള ആദ്യ സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More »