KeralaNEWS

പാലക്കാട് ഗ്രാമീണ ടൂറിസം പാക്കേജ്

പാലക്കാട്:സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിലെ ഗ്രാമീണ ടൂറിസം സാധ്യതകള്‍ കണ്ടെത്തി വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് പാക്കേജ് തയ്യാറാക്കി.

കളരിപ്പയറ്റ് സെന്റര്‍, മണ്‍പാത്ര നിര്‍മ്മാണം, കൊട്ട നെയ്ത്ത്, തെങ്ങുകയറ്റം, പപ്പട നിര്‍മ്മാണം, കള്ള് ചെത്ത് തുടങ്ങിയ പരമ്ബരാഗത തൊഴില്‍, നാടന്‍കലകള്‍, തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്.

വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുന്നതോടൊപ്പം പ്രദേശവാസികളുടെ വരുമാന മാര്‍ഗ്ഗം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമിടുന്നത്. വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് പാക്കേജുകള്‍ ഔദ്യോഗികമായി അറിയിച്ചതിന് ശേഷം ഉത്തരവാദിത്ത ടൂറിസം മിഷന്റെ https://www.keralatourism.org/responsible-tourism ല്‍ പ്രസിദ്ധീകരിക്കും. ശേഷം അത് വഴി ടൂറിസ്റ്റുകള്‍ക്ക് പാക്കേജുകള്‍ ബുക്ക് ചെയ്യാം.

Back to top button
error: