Month: July 2023

  • Kerala

    കോഴഞ്ചേരി പുല്ലാട് രമാദേവിയുടെ കൊലപാതകം, 17 വര്‍ഷങ്ങള്‍ നീണ്ട അന്വേഷണം; ഒടുവിൽ ഭർത്താവ് ജനാർദ്ദനൻ നായർ അറസ്റ്റിൽ

    കോഴഞ്ചേരി പുല്ലാട് വടക്കേ ചട്ടകുളത്ത് രമാദേവി കൊല്ലപ്പെട്ട സംഭവത്തിൽ 17 വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിൽ ഭർത്താവ് ജനാർദ്ദനൻ നായർ അറസ്റ്റിൽ. 2006 മേയ് 26നാണ് റിട്ട. പോസ്റ്റ്മാസ്റ്റര്‍ ജനാര്‍ദനന്‍ നായരുടെ ഭാര്യ രമാദേവിയെ വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ വീടിനടുത്ത് താമസിച്ചിരുന്ന നിർമാണത്തൊഴിലാളിയായ തമിഴ്നാട് സ്വദേശി ചുടലമുത്തുവിനെയും  ഭാര്യയെയും കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിൽ പോലീസിന്റെ അന്വേഷണം. കൊലപാതകത്തിന് പിന്നാലെ ചുടലമുത്തുവിനെയും ഭാര്യയെയും സ്ഥലത്തുനിന്ന് കാണാതായി.  ഇവരെ സംശയിക്കാനിടയാക്കിയത് ഇതാണത്രേ. സംഭവദിവസം രമാദേവിയുടെ വീടിനു പുറത്തുള്ള കുളിമുറിക്കു സമീപത്തു നിന്ന് ഒരു വാച്ച് ലഭിച്ചിരുന്നു. ഇത് ചുടലമുത്തുവിന്റേതാണ് എന്ന ജനാർദ്ദനൻ നായരുടെയും ചില നാട്ടുകാരുടെയും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ചുടലമുത്തുവിലേക്കു നീണ്ടത്. ചുടലമുത്തുവിനെ തേടി പൊലീസ് സംഘം തമിഴ്നാട്ടിൽ ഒട്ടേറെ സ്ഥലത്ത് അന്വേഷണം നടത്തി. ഇയാളുടെ ഭാര്യയായി കൂടെ താമസിച്ചിരുന്ന അർപ്പുതമണിയെ പിന്നീട് അംബാസമുദ്രത്തിനടുത്ത് നിന്നു കണ്ടെത്തി. ചുടലമുത്തു കാൺപൂരിൽ മിഠായി കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടെന്നറിഞ്ഞ് പൊലീസ് സംഘം ഒരു മാസത്തോളം…

    Read More »
  • NEWS

    ആഫ്രിക്കൻ വനിതക്ക് 32 വര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി കോടതി

    മലപ്പുറം:ആഫ്രിക്കൻ വനിതക്ക് 32 വര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി കോടതി. സാംബിയ സ്വദേശിനി ബിഷാല സോക്കോയെ (43)യാണ് മഞ്ചേരി എൻഡിപിഎസ് കോടതി ജഡ്ജി എം പി ജയരാജ് ശിക്ഷിച്ചത്. വിദേശത്തുനിന്ന് ഹെറോയിൻ കടത്തിയ കേസിലാണ് ശിക്ഷ. എൻഡിപിഎസ് നിയമത്തിലെ രണ്ട് വകുപ്പുകളിലായി 16 വര്‍ഷംവീതം കഠിനതടവും ഓരോ ലക്ഷം രൂപവീതം പിഴയുമാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം രണ്ട് വകുപ്പുകളിലും ആറ് മാസംവീതം അധിക കഠിനതടവ് അനുഭവിക്കണം

    Read More »
  • Kerala

    ഡോക്ടറെ ക്ലിനിക്കിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

    കണ്ണൂർ:ഡോക്ടറെ ക്ലിനിക്കിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ താലൂക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ കരിവെള്ളൂര്‍ സ്വദേശി പ്രദീപ് കുമാര്‍ (45) ആണ് മരിച്ചത്. പയ്യന്നൂര്‍ ബൈപാസ് റോഡിലെ ക്ലിനിക്കില്‍ രാത്രി ഏഴരയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. ബുധനാഴ്ച ഉച്ചവരെ പയ്യന്നൂര്‍ താലൂക് ആശുപത്രിയില്‍ രോഗികളെ പരിശോധിച്ച അദ്ദേഹം പിന്നീട് ക്ലിനികില്‍ എത്തി തൂങ്ങി മരിക്കുകയായിരുന്നു. രാത്രി 7.30 മണിയോടെ വീട്ടില്‍ നിന്നും ക്ലിനികിലേക്കും ഡോക്ടറുടെ നമ്ബറിലേക്കും വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് അടുത്തുള്ളവരെ വിളിച്ച്‌ അന്വേഷിക്കാന്‍ പറഞ്ഞതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പരിയാരം കണ്ണൂര്‍ ഗവ.മെഡികല്‍ കോളജിലെ ഇ എന്‍.ടി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അമ്ബിളിയാണ് ഭാര്യ.

    Read More »
  • Movie

    ടൊവിനോ തോമസ് നായകനായ ലാൽ ജൂനിയറിൻ്റെ ‘നടികർതിലകം’ ആരംഭിച്ചു

    ഡേവിഡ് പടിക്കൽ എന്ന സൂപ്പർ താരത്തിൻ്റെ കഥ പറയുന്ന നടികർതിലകം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഇന്നലെ (ചൊവ്വ) കൊച്ചി കാക്കനാട് ഷെറട്ടൺ ഹോട്ടലിൽ നടന്ന പൂജാ ചടങ്ങോടെ ആരംഭിച്ചു. ലാൽ ജൂനിയറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മികച്ച വിജയം നേടിയ ഡ്രൈവിംഗ് ലൈസൻസിനു ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വലിയൊരു സംഘം അഭിനേതാക്കളുടേയും, അണിയറ പ്രവർത്തകരുടേയും ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിൽ ലാൽ ജൂനിയറിൻ്റെ മാതാപിതാക്കളായ ലാലും നാൻസി ലാലും ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ആരംഭം കുറിച്ചത്. തുടർന്ന് വൈ. രവി ശങ്കർ (മൈത്രി മൂവി മേക്കേഴ്സ് ) ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, സുരേഷ് കൃഷ്ണ, ബാലുവർഗീസ്, ആൽബി, മധുപാൽ, അലൻ ആൻ്റെണി. അനൂപ് മേനോൻ, പ്രശാന്ത് മാധവ്, ബാബു ഷാഹിർ, സഞ്ജു ശിവറാം, തുടങ്ങിയവർ ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു. ഗോഡ് സ്പീഡ് ആൻ്റ് മൈത്രിമൂവി മേക്കേഴ്സിൻ്റെ ബാനറിൽ നവീൻ യേർനേനി, വൈ.രവിശങ്കർ, അലൻ ആൻ്റെണി, അനൂപ്…

    Read More »
  • India

    അഡ്മിറ്റ് ചെയ്യാൻ സ്ഥലമില്ല;ശുചിമുറിയിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു

    അഡ്മിറ്റ് ചെയ്യാൻ ആശുപത്രിയിൽ സ്ഥലമില്ലാഞ്ഞതിനെ തുടർന്ന് യുവതി ശുചിമുറിയിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു. ഉത്തര്‍പ്രദേശിലെ സോൻഭദ്രയിലാണ് സംഭവം.സർക്കാർ ആശുപത്രിയിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചതിനു പിന്നാലെ ടോയിലറ്റില്‍ വീണ് കുഞ്ഞ് മരിക്കുകയായിരുന്നു. പ്രസവ വേദനയുമായി വന്ന സ്ത്രീയെ അഡ്മിറ്റ് ചെയ്യാൻ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതാണ് ദാരുണ സംഭവത്തിന് കാരണമായതെന്നാരോപിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തി.ശുചിമുറിയില്‍ പ്രസവിച്ചതിനു പിന്നാലെ ടോയിലറ്റില്‍ വീണ കുഞ്ഞിനെ പുറത്തേക്കെടുക്കാൻ താമസിച്ചുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.   സോൻഭദ്രയിലെ ഗോതാനി ഗ്രാമത്തിലുള്ള ജഗ്നായക് സിംഗ് എന്നയാളുടെ കുഞ്ഞാണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ അഞ്ച് മണിയോടെയാണ് പ്രസവ വേദന തീവ്രമായ ഭാര്യ രശ്മി സിംഗിനെ സര്‍ക്കാരിന്റെ അമ്മമാരുടേയും കുട്ടികളുടേയും ആശുപത്രിയില്‍ എത്തിച്ചത്. ഭാര്യയെ അഡ്മിറ്റ് ചെയ്യണമെന്ന് ജീവനക്കാരോട് അപേക്ഷിച്ചിട്ടും തയ്യാറായില്ലെന്നും ഡോക്ടര്‍ വരുന്നതു വരെ കാത്തിരിക്കാനുമായിരുന്നു നിര്‍ദേശമെന്നും ജഗ്നായക് പറയുന്നു.   ആശുപത്രി റിസപ്ഷനിലെ ശുചിമുറിയിലേക്ക് പോയ യുവതി അവിടെ പ്രസവിക്കുകയായിരുന്നു. ടോയിലറ്റിലേക്ക് വീണ കുഞ്ഞ് മരിക്കുകയും ചെയ്തു. ബന്ധുക്കളും ജീവനക്കാരും ചേര്‍ന്ന് കുഞ്ഞിനെ പുറത്തെടുത്തപ്പൊഴേക്കും…

    Read More »
  • Local

    ഭർതൃമതിയായ യുവതി അയൽക്കാരനായ അധ്യാപകന്റെ വീട്ടുവളപ്പിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

        ഭർതൃവീടിനു സമീപത്തെ വീട്ടുവളപ്പിലെ കുളിമുറിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ. നാദാപുരം തൂണേരി കോടഞ്ചേരിയിലെ ഭർതൃവീടിനു സമീപമുള്ള വീട്ടുവളപ്പിലെ കുളിമുറിയിലാണ് വളയം നിറവുമ്മൽ സ്വദേശിനിയും കോടഞ്ചേരി വടക്കയിൽ സുബിയുടെ ഭാര്യയുമായ അശ്വതി (25) യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് സംഭവം. അയൽവാസിയായ അധ്യാപകന്റെ വീടിന്റെ കുളിമുറിയുടെ വാതിൽ തുറന്നു കിടക്കുന്നതു കണ്ട്  ചെന്നു നോക്കിയപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. നാദാപുരം പൊലീസ് എത്തി തുടർനടപടികൾ നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുത്തു. മകൻ നൈനിക്.

    Read More »
  • Kerala

    എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ അവയവദാനത്തിനെന്ന പേരില്‍  പണം തട്ടിയയാള്‍ പടിയിൽ

    കൊച്ചി:എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ അവയവദാനത്തിനെന്ന പേരില്‍ നിരവധി ആളുകളിൽ നിന്നും  പണം തട്ടിയയാള്‍ പടിയിൽ. കാസര്‍ഗോഡ് സ്വദേശി സബിൻ പി.കെ.(25)യെയാണ് ചേരാനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ കരള്‍ തകരാര്‍ മൂലം ചികില്‍സയിലുള്ള വ്യക്തി സഹായത്തിനായി ഫെയ്‌സ് ബുക്കിലൂടെ നല്‍കിയ വാര്‍ത്ത കണ്ടാണ് സബിൻ തട്ടിപ്പ് നടത്തിയത്. ഇയാള്‍ രോഗിക്ക് കരള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. സബിന്റെ രക്തഗ്രൂപ്പ് വേറെയായതിനാല്‍ രോഗിയുമായി ചേര്‍ന്ന് പോകുന്ന രക്തഗ്രൂപ്പുള്ള സുഹൃത്തിനെ സബിന്റെ പേരില്‍ ലാബില്‍ അയച്ച്‌ റിപ്പോര്‍ട്ട് സംഘടിപ്പിച്ച ശേഷം രോഗിയുടെയും ബന്ധുക്കളുടെയും വിശ്വാസം ആര്‍ജ്ജിച്ച്‌ അവരില്‍ നിന്ന് പണം തട്ടുകയായിരുന്നു. ഇതു കൂടാതെ രണ്ട് വൃക്കകളും തകരാറിലായ മറ്റൊരു രോഗിക്ക് വൃക്ക നല്‍കാമെന്ന് പറഞ്ഞ് രോഗിയുടെ രക്തഗ്രൂപ്പുമായി ചേര്‍ന്ന് പോകുന്ന രക്തഗ്രൂപ്പ് അടങ്ങിയ ബയോഡാറ്റ  വ്യാജമായി നിര്‍മ്മിച്ച്‌ രോഗിയില്‍ നിന്നും പണം അപഹരിച്ചിട്ടുണ്ട്. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ എസ്. ശശിധരൻ IPS ന്റെ നിര്‍ദ്ദേശ…

    Read More »
  • Careers

    ജര്‍മ്മനിയില്‍ തൊഴില്‍ തേടുന്നവര്‍ക്ക് വന്‍ അവസരങ്ങള്‍; 15 മുതൽ അപേക്ഷകൾ സമർപ്പിക്കാം

    തിരുവനന്തപുരം: കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ പദ്ധതിയുടെ നാലാം ഘട്ടത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് 2023 ജൂലൈ 15 മുതൽ അപേക്ഷകൾ സമർപ്പിക്കാം. ജനറൽ നഴ്സിങ് അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് ആണ് അടിസ്ഥാന യോഗ്യത. ജനറൽ നഴ്സിങ് മാത്രം പാസായ ഉദ്യോഗാർത്ഥികൾക്ക് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമുണ്ട്. എന്നാൽ ബി.എസ്.സി നഴ്സിങ്, പോസ്റ്റ് ബി.എസ്.സി നഴ്സിങ് എന്നിവ നേടിയ ഉദ്യോഗാർത്ഥികൾക്ക് പ്രത്യേക തൊഴിൽ പരിചയം നിർബന്ധമില്ല. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 39 വയസ്സായിരിക്കും. 1985 ജനുവരി 1 ന് മുമ്പ് ജനിച്ചവർ അപേക്ഷിക്കേണ്ടതില്ല. ഈ വർഷം സെപ്റ്റംബർ മാസത്തിലാകും ഇൻറർവ്യൂ നടക്കുക. ആദ്യ ഘട്ടങ്ങളിലേതുപോലെ നാലാം ഘട്ടത്തിലും 300 നഴ്സുമാർക്കാണ് ജർമനിയിലേക്ക് അവസരം. അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‍സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്. കേരളീയരായ നഴ്സുമാർക്ക് മാത്രമാകും ട്രിപ്പിൽ വിൻ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. തെരഞ്ഞെടുക്കപ്പെട്ടവരുടെ ഭാഷാപരിശീലനം 2023 ഡിസംബർ മാസം ആരംഭിക്കുന്നതാണ്.…

    Read More »
  • Kerala

    തൃശൂരിൽ ‍സ്‌കൂൾ ബസ്സിടിച്ച്‌ 7 വയസ്സുകാരി മരിച്ചു

    തൃശൂര്‍: വേലൂരില്‍ സ്‌കൂള്‍ ബസ്സിടിച്ച്‌ സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. വേലൂര്‍ പടിഞ്ഞാറ്റുമുറി മൈത്രി വായനശാലയ്ക്കു സമീപം പണിക്കർ വീട്ടില്‍ രാജന്റെ മകള്‍ ദിയ(7) ആണ് മരിച്ചത്. തലക്കോട്ടുകര ഒയിറ്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. കുട്ടി സ്‌കൂളില്‍ നിന്ന് വന്നിറങ്ങിയ അതേ  ബസ്സാണ് ഇടിച്ചത്.   വീടിനു മുന്നില്‍ ബസില്‍ വന്നിറങ്ങിയ ദിയ റോഡ് മുറിച്ച്‌ കടക്കുമ്ബോള്‍ ശ്രദ്ധിക്കാതെ ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു.

    Read More »
  • Kerala

    പ്രിയ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു

    കണ്ണൂര്‍: വിവാദങ്ങള്‍ക്കും ഹൈക്കോടതി ഇടപെടലിനുമൊടുവില്‍ പ്രിയ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു. കണ്ണൂർ സർവകലാശാല ആസ്ഥാനത്തെത്തിയാണ് പ്രിയ വര്‍ഗീസ് ചുമതലയേറ്റത്. ഇന്ന് തന്നെ നീലേശ്വരം ക്യാമ്പസിൽ അസോസിയേറ്റ് പ്രഫസറായി ജോലിയിൽ പ്രവേശിക്കുമെന്ന് പ്രിയ വര്‍ഗീസ് അറിയിച്ചു. മതിയായ യോഗ്യത പ്രിയക്ക് ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിന് പിന്നാലെ പ്രിയക്ക് സർവകലാശാല നിയമന ഉത്തരവ് കൈമാറിയിരുന്നു. അതേസമയം, കണ്ണൂർ സർവകാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന്‍റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീംകോടതിയെ സമീപിക്കും. ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാനാണ് യുജിസിക്ക് ലഭിച്ച നിയമോപദേശം. ഗവേഷണ കാലവും എൻഎസ്എസ് പ്രവർത്തന കാലവും അധ്യാപന കാലയളവായി കണക്കാക്കിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രിയ വർഗീസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഇത്  2018 ലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട യുജിസി ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാക്കും എന്നാണ് നിയമോപദേശം. റെഗുലേഷനില്‍ പറയുന്ന അധ്യാപക പരിചയമില്ലാത്ത ഉദ്യോഗാർത്ഥികളും ഈ ഉത്തരവ് ചൂണ്ടിക്കാട്ടി…

    Read More »
Back to top button
error: