Month: July 2023

  • Kerala

    കൊച്ചിയിൽ അതിഥിത്തൊഴിലാളികള്‍ക്ക് നേരെ ആക്രമം; രണ്ടു പേർക്ക് കുത്തേറ്റു

    കൊച്ചി: ആലുവയിൽ അഞ്ച് വയസ്സുകാരിയെ അസം സ്വദേശി ക്രൂരമായി പീഡിപ്പിച്ചു കൊന്നതിന് പിന്നാലെ കൊച്ചിയിൽ അതിഥിത്തൊഴിലാളികള്‍ക്ക് നേരെ ആക്രമം.രണ്ടു പേർക്ക് കുത്തേറ്റിട്ടുണ്ട്. മുനമ്ബം അങ്ങാടിയില്‍ വടക്കുഭാഗത്താണ് സംഭവം.കുത്തേറ്റവര്‍ രണ്ടും ബംഗാള്‍ സ്വദേശികളാണ്. മത്സ്യബന്ധന ബോട്ടില്‍ പണിക്കുപോകുന്നതിനുവേണ്ടി രണ്ടുദിവസം മുൻപാണ് ഇരുവരും മുനമ്ബത്തെത്തിയത്. സംഭവം അറിഞ്ഞെത്തിയ പോലീസ് ഇരുവരെയും കുഴുപ്പിള്ളി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചു. ഇതില്‍ ശംഭു സര്‍ദാര്‍ എന്നയാളുടെ നെഞ്ചിലാണ് കുത്തേറ്റിട്ടുള്ളത്. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക്മാറ്റി. രണ്ടാമത്തെയാളുടെ ഷോള്‍ഡറിലാണ് കുത്തുകൊണ്ടിട്ടുള്ളത്.ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം എടവനക്കാട് ഗ്രാമപ്പഞ്ചായത്ത് അതിര്‍ത്തിയില്‍ അതിഥിത്തൊഴിലാളികളെ താമസിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരുടെ അഡ്രസ്, ഇപ്പോള്‍ താമസിക്കുന്ന സ്ഥലം, വീട്ടുനമ്ബര്‍ അടക്കം ഓരോ വ്യക്തിയുടെയും ഫോണ്‍നമ്ബര്‍, ആധാര്‍ കാര്‍ഡ് കോപ്പി സഹിതം ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ 5-ന് മുൻപായി രജിസ്റ്റര്‍ ചെയ്യണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പഞ്ചായത്തിനെ അറിയിക്കാതെ അതിഥിത്തൊഴിലാളികളെ താമസിപ്പിക്കുന്നവരുടെ പേരില്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

    Read More »
  • Kerala

    കൊച്ചിയിൽ 90 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

    കൊച്ചി:ചെറായിയില്‍ 90 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെറായി സ്വദേശി 26കാരനായ ശ്യാംലാലാണ് അറസ്റ്റിലായത്. വീട്ടില്‍ അതിക്രമിച്ച്‌ കയറിയാണ് ശ്യാംലാല്‍ കിടപ്പിലായിരുന്ന വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.ഇന്നലെ വൈകിട്ടായിരുന്നു സംഭവം.  വൃദ്ധയും മകളും താമസിക്കുന്ന പള്ളിപ്പുറം ചെറായി കരയില്‍ വീട്ടിലെത്തിയായിരുന്നു അതിക്രമം. മകള്‍ ജോലിക്ക് പോയ സമയത്താണ് ശ്യാംലാല്‍ വീട്ടിലെത്തിയത്.തുടർന്ന് ജോലി കഴിഞ്ഞെത്തിയ മകളോട് വൃദ്ധ കാര്യങ്ങൾ പറയുകയായിരുന്നു.മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

    Read More »
  • Crime

    ബന്ധുവായ യുവതിക്കൊപ്പം ഇരുന്നതിന് യാത്രക്കാരനെ തല്ലി, തെറിപറഞ്ഞു; കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ അറസ്റ്റില്‍

    തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസില്‍ ബന്ധുവായ യുവതിക്കൊപ്പം ഒരേ സീറ്റിലിരുന്നു യാത്രചെയ്തതിനു യാത്രക്കാരനെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസില്‍ കണ്ടക്ടര്‍ അറസ്റ്റില്‍. വെള്ളറട ഡിപ്പോയിലെ കണ്ടക്ടര്‍ മൈലച്ചല്‍ കോവില്‍വിള കൃഷ്ണവിലാസത്തില്‍ സുരേഷ്‌കുമാ(42)റിനെയാണ് അറസ്റ്റു ചെയ്തത്. യുവതിയുടെ അടുത്തുനിന്നു മാറിയിരിക്കാന്‍ പറഞ്ഞത് അനുസരിക്കാത്തതിനു യാത്രക്കാരനെ അസഭ്യം പറയുകയും ടിക്കറ്റ് മെഷീന്‍ കൊണ്ട് അടിക്കുകയും നിലത്തിട്ട് ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു. ബാലരാമപുരം സിസിലിപുരം സ്വദേശി ഋതിക് കൃഷ്ണ(23)നാണ് യാത്രയ്ക്കിടെ ബസില്‍വെച്ച് കണ്ടക്ടറുടെ മര്‍ദനമേറ്റത്. തിരുവനന്തപുരത്തുനിന്ന് വെള്ളറടയിലേക്കുപോയ ബസില്‍ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കാട്ടാക്കടയ്ക്കു പോകാന്‍ തിരുവനന്തപുരത്തുനിന്ന് ബസില്‍ കയറിയ ഋതിക് കൃഷ്ണനും ബന്ധുവായ യുവതിയും ഒരു സീറ്റില്‍ ഇരുന്ന് യാത്രചെയ്തതുകണ്ട കണ്ടക്ടര്‍ യുവാവിനോടു മാറിയിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഋതിക് മാറിയിരുന്നില്ല. ബസ് കാട്ടാക്കട ഡിപ്പോയിലെത്തിയപ്പോള്‍ കണ്ടക്ടര്‍ വീണ്ടുമെത്തി തന്റെ ചെവിയില്‍ അസഭ്യം പറയുകയായിരുന്നുവെന്ന് ഋതിക് പറഞ്ഞു. ഇതു ചോദ്യം ചെയ്തപ്പോള്‍ വാക്കേറ്റമായി. തുടര്‍ന്ന് കണ്ടക്ടര്‍ ടിക്കറ്റ് മെഷീന്‍ കൊണ്ട് ഋതിക്കിനെ അടിക്കുകയും നിലത്തിട്ട്…

    Read More »
  • Kerala

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോട്ടയത്ത് ഒഡീഷ സ്വദേശി അറസ്റ്റിൽ

    കോട്ടയം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍  ഒഡീഷ സ്വദേശി അറസ്റ്റിൽ. ഒഡീഷാ സ്വദേശിയായ കനാ ബെഹ്‌റ (30) യാണു കോട്ടയം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്.വെസ്റ്റ് ബംഗാള്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പൂവന്തുരുത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ ഇവിടെ റബര്‍ കമ്ബനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

    Read More »
  • India

    നൂറിലധികം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച  യുവാവ് അറസ്റ്റില്‍

    ചെന്നൈ:നൂറിലധികം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച  യുവാവ് അറസ്റ്റില്‍. ചെന്നൈ വ്യാസര്‍പാടി സ്വദേശിയായ പ്രകാശി(43)നെയാണ് എംകെബി നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അജ്ഞാതനായ ഒരാള്‍ തട്ടിക്കൊണ്ടുപോയെന്നും അവിടെ നിന്ന് രക്ഷപ്പെട്ട് വന്നതാണെന്നും പറഞ്ഞ് രണ്ട് സ്ത്രീകള്‍ എംകെബി നഗര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിക്കുകയും തുടര്‍ന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന്, നടത്തിയ ചോദ്യം ചെയ്യലില്‍, നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചതായി പ്രതി സമ്മതിച്ചിട്ടുണ്ട്. അണ്ണാനഗറിലെ ഒരു മൊബൈല്‍ റിപ്പയര്‍ ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു ഇയാൾ.മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

    Read More »
  • Kerala

    ഗ്രോ വാസു അറസ്റ്റില്‍; പിഴ തുക അടയ്ക്കാന്‍ വിസമ്മതിച്ചു, കോടതിയില്‍ നാടകീയ രംഗങ്ങള്‍

    കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു (എ വാസു-93) അറസ്റ്റില്‍. മാവോയിസ്റ്റ് പ്രവര്‍ത്തകന്റെ ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു മുന്‍പില്‍ സംഘം ചേര്‍ന്നതിനും മാര്‍ഗതടസം സൃഷ്ടിച്ചതിനും മെഡിക്കല്‍ കോളജ് പൊലീസ് എടുത്ത കേസിലാണ് അറസ്റ്റ്. കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സ്വന്തം ജാമ്യം അംഗീകരിക്കാന്‍ തയാറാകാത്തതിനാല്‍ കോടതി ഗ്രോ വാസുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസുമായി ഇതുമായി ബന്ധപ്പെട്ട് എല്‍പി വാറണ്ട് നിലവിലുണ്ടായിരുന്നു. 10,000 രൂപ പിഴ അടയ്ക്കില്ലെന്നും കോടതിയില്‍ കേസ് സ്വന്തമായി വാദിക്കുമെന്നും ഗ്രോ വാസു അേപാലീസിനോടു പറഞ്ഞു. കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. മജിസ്‌ട്രേറ്റ് സ്വന്തം ജാമ്യത്തില്‍ വിട്ടെങ്കിലും രേഖകളില്‍ ഒപ്പു വയ്ക്കാനും കുറ്റം സമ്മതിക്കാനും ഗ്രോ വാസു തയാറായില്ല. മുന്‍കാല സഹപ്രവര്‍ത്തകരായ മോയിന്‍ ബാപ്പു അടക്കമുള്ളവര്‍ കോടതിയില്‍ എത്തി ഗ്രോ വാസുവുമായി ചര്‍ച്ച നടത്തിയെങ്കിലും ഭരണ കൂടത്തോടുള്ള പ്രതിഷേധം ആയതിനാല്‍ കോടതി രേഖകളില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിക്കുകയായിരുന്നു.  

    Read More »
  • Kerala

    മൂവാറ്റുപുഴയില്‍ വൃദ്ധസദനത്തില്‍ 14 ദിവസത്തിനിടെ അഞ്ച് മരണം; മാരക അണുബാധയെന്ന് സംശയം

    എറണാകുളം: മൂവാറ്റുപുഴ നഗരസഭയുടെ വൃദ്ധസദനത്തില്‍ 14 ദിവസത്തിനിടെ അഞ്ച് സ്ത്രീകള്‍ അജ്ഞാത രോഗലക്ഷണങ്ങളോടെ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരേ മുറിയിലെ രണ്ടുപേര്‍ ഒരുമിച്ച് മരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മരിച്ചവരുടെ വലതു കാല്‍ പൊട്ടിയൊഴുകി തൊലി അഴുകിപ്പോയി. ഇതോടെ അന്തേവാസികള്‍ക്ക് ഗുരുതരമായ അണുബാധയോ രോഗബാധയോ ഉണ്ടായിട്ടുണ്ടെന്ന നിഗമനത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. പെരുമ്പാവൂര്‍ ഐരാപുരം മഠത്തില്‍ വീട്ടില്‍ കമലം (72), പിറവം മാമലശ്ശേരി ചിറതടത്തില്‍ ഏലിയാമ്മ സ്‌കറിയ (70) എന്നിവരാണ് ശനിയാഴ്ച മരിച്ചത്. ഇവരുടെ വലതു കാലുകള്‍ മരണശേഷം മിനിറ്റുകള്‍ക്കകം വീര്‍ത്ത് കറുത്ത് പൊട്ടി അഴുകി തൊലി ഉരിഞ്ഞുപോയി. കഴിഞ്ഞ വ്യാഴാഴ്ച മൂവാറ്റുപുഴ നെഹ്‌റുപാര്‍ക്ക് കൊച്ചങ്ങാടി പുത്തന്‍പുര വീട്ടില്‍ ആമിന പരീതിനും (86) കാലില്‍ മുറിവും നീര്‍വീക്കവും തൊലിക്ക് കേടുപാടും വന്നുവെന്ന് വൃദ്ധസദനം നടത്തുന്ന സ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രതിനിധി ബിനീഷ് കുമാര്‍ പറഞ്ഞു. ജൂലൈയ് 19-ന് പെരുമ്പാവുര്‍ മുടിക്കല്‍ ശാസ്താംപറമ്പില്‍ ലക്ഷ്മി കുട്ടപ്പന്‍ (78), 15ന് തിരുമാറാടി ഓലിപ്പുറം കുറുമ്പേല്‍ ഏലിയാമ്മ ജോര്‍ജ്…

    Read More »
  • Kerala

    ബൈക്ക് അപകടത്തില്‍പെട്ട് 10 മണിക്കൂറിലധികം കൊക്കയില്‍ കിടന്നയാള്‍ മരിച്ചു

    ചിന്നക്കനാൽ:ബൈക്ക് അപകടത്തില്‍പെട്ടു 10 മണിക്കൂറിലധികം കൊക്കയില്‍ കിടന്നയാള്‍ മരിച്ചു.അപ്പര്‍ സൂര്യനെല്ലി സ്വദേശി ഭാഗ്യരാജ്(47) ആണു മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴിനു വീട്ടില്‍ നിന്നു ബൈക്കില്‍ സൂര്യനെല്ലിക്കു പോയ ഭാഗ്യരാജ് നേരം വൈകിയിട്ടും തിരിച്ചെത്തിയിരുന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ ഫോണിലേക്ക് വിളിച്ചെങ്കിലും കിട്ടിയില്ല. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് ഭാഗ്യരാജിന്‍റെ ബൈക്ക് ചിന്നക്കനാല്‍ മോണ്ട് ഫോര്‍ട്ട് സ്കൂളിനു സമീപം പൊതുമരാമത്ത് റോഡിന്‍റെ താഴെ കൊക്കയില്‍ കിടക്കുന്നതായി നാട്ടുകാര്‍ കാണുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഭാഗ്യരാജിന്‍റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ശാന്തൻപാറ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മേസ്തിരി പണിക്കാരനായിരുന്നു ഭാഗ്യരാജ്.

    Read More »
  • Kerala

    വയനാട്ടിൽ മൂന്നു പേർക്ക് വെടിയേറ്റു

    വയനാട്: മൂന്നു പേരെ വെടിവെച്ചു കൊല്ലാൻ ശ്രമം..കമ്ബളക്കാട് മലങ്കരയിലാണ് സംഭവം എയര്‍ഗണ്‍ ഉപയോഗിച്ച് യുവാവ് മൂന്ന് പേരെ വെടിവെച്ചതായാണ് പരാതി. സംഭവത്തിൽ മലങ്കര ചൂരത്തൊട്ടിയില്‍ ബിജു (48) വിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസികളായ മലങ്കര പണിയ കോളനിയിലെ മണി, രാഗിണി , വിപിൻ എന്നിവർക്കാണ് വെടിയേറ്റത്.ഇവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിപിനെ മാനന്തവാടി ജില്ലാമെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മറ്റുള്ളവരെ പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. ആരുടേയും പരിക്ക് സാരമുള്ളതല്ല. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.

    Read More »
  • Kerala

    മുളകു പൊടിയെറിഞ്ഞ് കവര്‍ച്ചാശ്രമം നടത്തിയ യുവതിയെ നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തു

    നെടുമങ്ങാട്:മുളകു പൊടിയെറിഞ്ഞ് കവര്‍ച്ചാശ്രമം നടത്തിയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. തൊളിക്കോട് സ്വദേശിയായ മാലിനി ( 46 )യെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചക്ക് 1.30യോടെ നെടുമങ്ങാട് ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂളിന് മുൻവശമുള്ള സ്വകാര്യ ബ്യൂട്ടിപാര്‍ലറില്‍ പര്‍ദ്ദധരിച്ച്‌ മുഖംമറച്ചെത്തിയ യുവതി ബ്യൂട്ടിപാര്‍ലറിലെ ജീവനക്കാരി ആനാട് സ്വദേശി ശ്രീക്കുട്ടിയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം കഴുത്തില്‍ കിടന്ന മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരിന്നു. ശ്രീക്കുട്ടി നിലവിളിച്ചുകൊണ്ട് സ്ഥാപനത്തിന്‍റെ മുൻവശത്ത ചില്ല് ഡോര്‍ പൊട്ടിച്ച്‌ പെട്ടെന്ന് പുറത്തേക്ക് ഓടി.ഇതോടെ പരിസരവാസികള്‍ ചേര്‍ന്ന് പര്‍ദ്ദ ധരിച്ച സ്ത്രീയെ തടഞ്ഞുവച്ചശേഷം പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

    Read More »
Back to top button
error: