KeralaNEWS

വയനാട്ടിൽ മൂന്നു പേർക്ക് വെടിയേറ്റു

വയനാട്: മൂന്നു പേരെ വെടിവെച്ചു കൊല്ലാൻ ശ്രമം..കമ്ബളക്കാട് മലങ്കരയിലാണ് സംഭവം എയര്‍ഗണ്‍ ഉപയോഗിച്ച് യുവാവ് മൂന്ന് പേരെ വെടിവെച്ചതായാണ് പരാതി.

സംഭവത്തിൽ മലങ്കര ചൂരത്തൊട്ടിയില്‍ ബിജു (48) വിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അയല്‍വാസികളായ മലങ്കര പണിയ കോളനിയിലെ മണി, രാഗിണി , വിപിൻ എന്നിവർക്കാണ് വെടിയേറ്റത്.ഇവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിപിനെ മാനന്തവാടി ജില്ലാമെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മറ്റുള്ളവരെ പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. ആരുടേയും പരിക്ക് സാരമുള്ളതല്ല. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.

Back to top button
error: