KeralaNEWS

കൊച്ചിയിൽ 90 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കൊച്ചി:ചെറായിയില്‍ 90 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെറായി സ്വദേശി 26കാരനായ ശ്യാംലാലാണ് അറസ്റ്റിലായത്.

വീട്ടില്‍ അതിക്രമിച്ച്‌ കയറിയാണ് ശ്യാംലാല്‍ കിടപ്പിലായിരുന്ന വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

 വൃദ്ധയും മകളും താമസിക്കുന്ന പള്ളിപ്പുറം ചെറായി കരയില്‍ വീട്ടിലെത്തിയായിരുന്നു അതിക്രമം. മകള്‍ ജോലിക്ക് പോയ സമയത്താണ് ശ്യാംലാല്‍ വീട്ടിലെത്തിയത്.തുടർന്ന് ജോലി കഴിഞ്ഞെത്തിയ മകളോട് വൃദ്ധ കാര്യങ്ങൾ പറയുകയായിരുന്നു.മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Back to top button
error: