Month: July 2023

  • Kerala

    കോഴിക്കോട് റെയിൽവേ സ്റ്റേഷൻ കൈയ്യടക്കി തെരുവ് നായ്ക്കൾ

    കോഴിക്കോട്: റയിൽവെ സ്റ്റേഷനിൽ എത്തുന്നവർ അൽപ്പമൊന്നു സൂക്ഷിക്കുന്നത് നല്ലതാണ്.റെയില്‍വേ സ്റ്റേഷൻ റോഡ് മുതല്‍ പ്ളാറ്റ് ഫോം വരെ ഏതുനിമിഷവും തെരുവ് നായയുടെ ആക്രമണം ഉണ്ടായേക്കാം. ദിവസവും നൂറുകണക്കിന് യാത്രക്കാര്‍ വന്നുപോകുന്ന സ്റ്റേഷനിലും പരിസരങ്ങളിലും തെരുവ് നായ്ക്കളുടെ വിളയാട്ടമാണ്. സ്റ്റേഷനില്‍ യാത്രക്കാര്‍ ട്രെയിൻ കാത്തിരിക്കുന്ന  പ്ലാറ്റ് ഫോമുകളും ഇരിപ്പിടങ്ങളും പാളങ്ങളുമൊക്കെ നായ്ക്കള്‍ കയ്യടക്കിയ സ്ഥിതിയാണ്. യഥേഷ്ടം വിഹരിക്കുന്ന നായ്ക്കളുടെ ഇടയിലൂടെ സ്ത്രീകളും കുട്ടികളും വൃദ്ധരുമൊക്കെ പേടിച്ചാണ് കടന്നുപോകുന്നത്. പത്തിലധികം നായ്ക്കള്‍ സ്റ്റേഷൻ വളപ്പില്‍ സ്ഥിരമായുണ്ട്. സ്റ്റേഷൻ പരിസരത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്ക് കീഴിലും പ്ലാറ്റ്‌ഫോമുകളിലും ഇവറ്റകള്‍ കിടന്നുറങ്ങുന്നത് പതിവായി. യാത്രക്കാരുടെയും മറ്റും പിന്നാലെ കുരച്ചു ചാടുന്ന നായ്ക്കള്‍ കടുത്ത ഭീഷണിയായിട്ടും റയിൽവെ അധികൃതർ ഇതൊന്നും അറിഞ്ഞമട്ടില്ല. വളര്‍ത്തു നായകളെ പലരും ഉപേക്ഷിക്കുന്നതും റെയില്‍വേ സ്റ്റേഷൻ പരിസരത്താണ്. ഇവിടെയുള്ള കുറ്റിക്കാടുകളിലും മറ്റും തമ്ബടിച്ചു കഴിയുന്ന നായ്ക്കള്‍ പെറ്റുപെരുകുകയാണ്. പരിസരങ്ങളിലെ ഭക്ഷണാവശിഷ്ടങ്ങളും വെള്ളക്കെട്ടും മാലിന്യങ്ങളുമൊക്കെയും ഇവ പെരുകാൻ കാരണമായിട്ടുണ്ട്. റെയില്‍വേ സുരക്ഷാ ജീവനക്കാര്‍ ഇത് കണ്ടില്ലെന്നു…

    Read More »
  • Kerala

    ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കുഷ്ഠരോഗം പടരുന്നു; ഇടുക്കിയിൽ മാത്രം ഒൻപത് കേസുകൾ

    ഇടുക്കി:ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കുഷ്ഠരോഗം പടരുന്നു.കഴിഞ്ഞദിവസം നെടുംകണ്ടം പട്ടം കോളനി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇടുക്കിയിൽ മാത്രം ഒൻപതു കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പട്ടം കോളനി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ ബിഹാര്‍ സ്വദേശിക്കാണ് വിദഗ്ദ്ധ പരിശോധനയില്‍ കുഷ്ഠ രോഗം സ്ഥിരീകരിച്ചത്. ഇയാളോട് അടുത്തിടപഴകിയിരുന്ന ആളുകള്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം കുഴിത്തൊളുവില്‍ 22 കാരിയായ ഇതര സംസ്ഥാന തൊഴിലാളിക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചിരുന്നു. മൂന്നു വര്‍ഷം മുമ്ബ് ഝാര്‍ഖണ്ടില്‍ നിന്നും എത്തിയ ഇവരിപ്പോള്‍ ചികിത്സയിലാണ്. ഇവര്‍ക്കൊപ്പം രോഗ ലക്ഷണങ്ങളുള്ള മറ്റൊരാളെ കണ്ടെത്തിയിരുന്നെങ്കിലും തുടര്‍ പരിശോധനക്ക് വിധേയമാകാതെ, ഝാര്‍ഖണ്ഡിലേക്ക് കടന്നു. ജില്ലയില്‍ ആകെ ഒൻപത് പേര്‍ക്കാണ് കുഷ്ഠരോഗം ബാധിച്ചത്. ഇതില്‍ ആറു പേരും ഇതര സംസ്ഥാന തൊഴിലാളികളാണ്.പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് തമിഴ്നാട് അതിര്‍ത്തി മേഖലയില്‍ മെഡിക്കല്‍ ക്യാമ്ബുകള്‍ ആരംഭിച്ചിട്ടുണ്ട്.

    Read More »
  • Kerala

    അറ്റകുറ്റപ്പണിക്കിടെ മണ്ണുമാന്തിയന്ത്രം റെയിൽവേ ട്രാക്കിലേക്ക്‌ മറിഞ്ഞു

    നീലേശ്വരം: അറ്റക്കുറ്റപ്പണിക്കിടെ  മണ്ണുമാന്തി യന്ത്രം സമീപത്തെ റയിൽവെ  ട്രാക്കിലേക്ക്‌ മറിഞ്ഞ് അപകടം. വെള്ളിയാഴ്ച രാത്രി പത്തോടെ നീലേശ്വരം പള്ളിക്കരയിലാണ്‌  അപകടം. ട്രാക്കിന് സമീപത്തൂടെ മണ്ണുമാന്തി യന്ത്രം നീങ്ങുമ്പോഴാണ്‌  മറിഞ്ഞത്. ഇതര സംസ്ഥാന തൊഴിലാളിയായ ഡ്രൈവര്‍ ഒരുവശത്തേക്ക്‌ ചാടിയതിനാല്‍  രക്ഷപ്പെട്ടു. ഉടൻ  മറ്റൊരു മണ്ണുമാന്തി യന്ത്രം എത്തിച്ച് അപകടത്തില്‍പ്പെട്ട വാഹനത്തെ മാറ്റുകയായിരുന്നു. ഈസമയം കണ്ണൂര്‍ ഭാഗത്തുനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് ട്രെയിന്‍ സര്‍വീസില്ലായിരുന്നതിനാൽ കൂടുതൽ  അപകടം ഒഴിവായി. സംഭവത്തിൽ  റെയിൽവെ അധികൃതര്‍ അന്വേഷണം തുടങ്ങി

    Read More »
  • Kerala

    ആലുവയില്‍ ക്രൂരമായി കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ സംസ്കാരം ഇന്ന്

    കൊച്ചി:ആലുവയില്‍ ക്രൂരമായി കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ ഏഴരയോടെ, കുട്ടി പഠിച്ച തായ്ക്കാട്ടുകര സ്കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. കീഴ്മാട് പൊതുശ്മശാനത്തിലാണ് സംസ്കാരം.വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി അസ്ഫാക് പൊലീസിന് മൊഴി നല്‍കിയിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങള്‍ക്കും മുറിവ് സംഭവിച്ചിട്ടുണ്ട്. ശരീരത്തിലെ മറ്റ് മുറിവുകള്‍ ബലപ്രയോഗത്തില്‍ സംഭവിച്ചതാണ്. കൃത്യം നടത്തിയത് അസ്ഫാക് തനിച്ചാണെന്നും കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളില്ലെന്നുമാണ് സൂചനയെന്ന് പൊലീസ് അറിയിച്ചു. അതേസമയം അഞ്ചുവയസ്സുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ അസഫാക് ആലം കേരളത്തില്‍ എത്തിയത് ഒന്നര വര്‍ഷങ്ങള്‍ക്ക് മുൻപെന്ന് പൊലീസ് പറഞ്ഞു.വിവിധയിടങ്ങളില്‍ നിര്‍മ്മാണ തൊഴിലാളിയായും മറ്റും ജോലി ചെയ്ത ഇയാള്‍ ഒരു മൊബൈല്‍ ഫോണ്‍ മോഷണക്കേസിലെ പ്രതി കൂടിയാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി അസ്ഫാഖ് ആലം തനിച്ചാണ് കൊലപാതകം നടത്തിയത് എന്ന് ആലുവ റൂറല്‍ എസ്പി വിവേക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് കൃത്യമായ അന്വേഷണം നടത്തിയെന്നും,…

    Read More »
  • Kerala

    ഓണത്തിന് സ്പെഷൽ ട്രെയിൻ അനുവദിച്ചു

    തിരുവനന്തപുരം:ഓണക്കാലത്തെ അധികയാത്രക്കാരുടെ എണ്ണം പരിഗണിച്ച്‌ രണ്ടു സ്പെഷ്യല്‍ ട്രെയിനുകൾ അനുവദിച്ച്‌ ദക്ഷിണ റെയില്‍വെ. ആഗസ്ത് 24, 31, സെപ്തംബര്‍ ഏഴ് തീയതികളില്‍ രാത്രി ഒമ്ബതിന് എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് 06046 എറണാകുളം- ഡോ. എം ജി ആര്‍ സെൻട്രല്‍ ട്രെയിൻ സര്‍വീസ് നടത്തും. ആഗസ്ത് 25, സെപ്തംബര്‍ ഒന്ന്, എട്ട് തീയതികളില്‍ ചെന്നൈയില്‍ നിന്ന് തിരിച്ചും (06045) ട്രെയിൻ സര്‍വീസ് നടത്തും. താംബരം- മംഗളൂരു സ്പെഷ്യല്‍ ട്രെയിൻ (06041) ആഗസ്ത് 22, 29, സെപ്തംബര്‍ അഞ്ച് തീയതികളില്‍ പകല്‍ 1.30ന് താംബരത്തുനിന്ന് പുറപ്പെടും. ആഗസ്ത് 23, 30, സെപ്തംബര്‍ ആറ് തീയതികളില്‍ മംഗളൂരുവില്‍ നിന്ന് (06042) ട്രെയിൻ തിരികെ താംബരത്തേക്ക് പുറപ്പെടും.

    Read More »
  • Kerala

    മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ മുൻ ഡി.ഐ.ജി സുരേന്ദ്രൻ അറസ്റ്റിൽ, കരുക്ക് മുറുകുന്നതിനിടെ ഐ.ജി ലക്ഷ്മൺ നെട്ടോട്ടത്തിൽ; ഒടുവിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ആരോപണവുമായി ഹൈക്കോടതിയിൽ

       മോന്‍സന്‍ മാവുങ്കല്‍ കേസിലെ  പ്രതിയായ  മുന്‍ ഡി.ഐ.ജി. എസ്. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഇന്നലെ രാത്രി ഒമ്പതിന് അറസ്റ്റുചെയ്തു.  കളമശ്ശേരി ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ശനിയാഴ്ച രാവിലെ ഹാജരായ സുരേന്ദ്രനെ ചോദ്യംചെയ്യലിനുശേഷമാണ്  അറസ്റ്റു ചെയ്തത്. കേസിലെ ഒന്നാം പ്രതി മോന്‍സന്‍ മാവുങ്കലിന് 25 ലക്ഷം രൂപ നല്‍കിയത് അന്ന് തൃശ്ശൂരില്‍ ഡി.ഐ.ജി.യായിരുന്ന സുരേന്ദ്രന്റെ വീട്ടില്‍വെച്ചാണെന്ന് പരാതിക്കാര്‍ മൊഴിനല്‍കിയിരുന്നു. കെ. സുധാകരന്‍, ഐ.ജി ലക്ഷ്മണ്‍, എസ്. സുരേന്ദ്രന്‍ എന്നിവര്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണു മോന്‍സന് വന്‍തുക കൈമാറിയതെന്നാണ് പരാതിക്കാരുടെ ആരോപണം. കേസിലെ ഒന്നാം പ്രതി മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ നടന്ന ഒട്ടേറെ ചടങ്ങുകളില്‍ എസ്. സുരേന്ദ്രന്‍ പങ്കെടുക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. സുരേന്ദ്രന്‍ മോന്‍സന്റെ കയ്യില്‍ നിന്നും പണം കൈപറ്റിയെന്നും മോന്‍സന്റെ അക്കൗണ്ടില്‍ നിന്ന് സുരേന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം നല്‍കിയെന്നും പരാതിക്കാരന്‍ ഷമീര്‍ വെളിപ്പെടുത്തിയിരുന്നു. പണം നല്‍കിയതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റും ഇയാള്‍ പുറത്തുവിട്ടു. പല മേഖലയില്‍ നിന്നുള്ള ഉന്നതര്‍ പണം കൈപ്പറ്റിയതായി അക്കൗണ്ട്…

    Read More »
  • Kerala

    വിശേഷണങ്ങൾ ആവശ്യമില്ലാത്ത പത്തനംതിട്ടയുടെ പാടിച്ചിറ സർവീസ് 

    പാടിച്ചിറ-പത്തനംതിട്ട ഫാസ്റ്റ് (മാനന്തവാടി-തൊട്ടിൽപ്പാലം-കോഴിക്കോട്-തൃശ്ശൂർ-എറണാകുളം-പാലാ-ഈരാറ്റുപേട്ട- എരുമേലി-റാന്നി വഴി) 06.00PM പാടിച്ചിറ 06.30PM പുൽപ്പള്ളി 06.45PM നടവയൽ 08.00PM മാനന്തവാടി 09.30PM തൊട്ടിൽപ്പാലം 09.40PM കുറ്റ്യാടി 10.00PM പേരാമ്പ്ര 11.10PM കോഴിക്കോട് 12.35AM കോട്ടയ്ക്കൽ 01.25AM എടപ്പാൾ 02.30AM തൃശ്ശൂർ 03.10AM അങ്കമാലി 04.00AM എറണാകുളം 05.00AM തലയോലപ്പറമ്പ് 05.25AM കുറവിലങ്ങാട് 05.50AM പാലാ 06.10AM ഈരാറ്റുപേട്ട 06.25AM കാഞ്ഞിരപ്പള്ളി 06.40AM എരുമേലി 07.10AM റാന്നി 07.50AM പത്തനംതിട്ട പത്തനംതിട്ട-പാടിച്ചിറ (എരുമേലി-ഈരാറ്റുപേട്ട-പാലാ-എറണാകുളം-തൃശ്ശൂർ-കോഴിക്കോട്-തൊട്ടിൽപ്പാലം- മാനന്തവാടിവഴി) 05.20PM പത്തനംതിട്ട 05.45PM റാന്നി 06.15PM എരുമേലി 06.45PM കാഞ്ഞിരപ്പള്ളി 07.10PM ഈരാറ്റുപേട്ട 07.30PM പാലാ 08.15PM കുറവിലങ്ങാട് 08.35PM തലയോലപ്പറമ്പ് 09.35PM എറണാകുളം 10.35PM അങ്കമാലി 12.10AM തൃശ്ശൂർ 01.40AM എടപ്പാൾ 02.35AM കോട്ടയ്ക്കൽ 03.10AM കോഴിക്കോട് 03.30AM അത്തോളി 04.05AM പേരാമ്പ്ര 04.40AM തൊട്ടിൽപ്പാലം 06.30AM മാനന്തവാടി 07.00AM നടവയൽ 07.15AM പുൽപ്പള്ളി 07.30AM പാടിച്ചിറ Online Booking: online.keralartc.com & enteksrtc mobile app

    Read More »
  • India

    ചുഴലിക്കാറ്റും സുനാമിയും ചേർന്ന് തകർത്തെറിഞ്ഞ ധനുഷ്‌കോടി എന്ന പ്രേതനഗരം

    ഒരിക്കൽ ചുഴലിക്കാറ്റും പിന്നീട് സുനാമിയും ചേര്‍ന്ന് തകര്‍ത്തെറിഞ്ഞ ധനുഷ്‌കോടി ഇന്നൊരു പ്രേതനഗരം മാത്രമാണ്.തമിഴ്‌നാടിന്റെ തെക്കേ അറ്റത്തുള്ള ധനുഷ്‌കോടി പുരാണങ്ങള്‍ ഏറെ പരാമര്‍ശിക്കുന്ന ഒരിടം കൂടിയാണ്. ലങ്കാധിപതിയായ രാവണന്‍ സീതയെ തട്ടിക്കൊണ്ടു പോയപ്പോള്‍ ലങ്കയിലേക്ക് കടക്കാനായി രാമന്‍ പണിത സേതുബന്ധനത്തിന്റെ അറ്റം ഇവിടെയാണ് എന്നാണ് വിശ്വാസം. സേതുബന്ധനത്തിന്റെ പണി തുടങ്ങിയപ്പോള്‍ രാമന്‍ തന്റെ ധനുസ്സ് കൊണ്ട് ഇവിടെ അടയാളപ്പെടുത്തിയിരുന്നുവത്രെ. അങ്ങനെ ധനുസ്സിന്റെ അറ്റം എന്ന അര്‍ഥത്തിലാണ് ധനുഷ്‌കോടി ഉണ്ടായത്. പണ്ട് ശ്രീരാമന്‍ നിര്‍മ്മിച്ച രാമസേതുവിന്റെ അവശിഷ്ടമെന്ന് കരുതുന്ന പാറക്കെട്ടുകള്‍ ഇവിടെയുണ്ട്.ഏകദേശം പതിനെട്ട് കിലോമീറ്റര്‍ നീളമുണ്ട് ആ പാറക്കെട്ടുകള്‍ക്ക്.ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും സംഗമിക്കുന്ന രാമസേതുവിലെ പുണ്യസ്‌നാനം രാമേശ്വര തീര്‍ഥാടനത്തിന്റെ മുന്നോടിയായിട്ടുള്ള കാര്യമാണ്.വിശ്വാസമനുസരിച്ച് കാശി തീര്‍ഥാടനം പൂര്‍ത്തിയാകണമെങ്കില്‍ രാമേശ്വരം ക്ഷേത്രദര്‍ശനവും സേതുസ്‌നാനവും പൂര്‍ത്തിയാകണമത്രെ. ധനുഷ്‌കോടിയുടെ ഇന്നു കാണുന്ന  അവസ്ഥയ്ക്ക് കാരണമായത് 1964 ഡിസംബറില്‍ വീശിയ ചുഴലിക്കൊടുങ്കാറ്റാണ്. ഡിസംബര്‍ 22ന് ആരംഭിച്ച മഴയും കടല്‍ ക്ഷോഭവും അവസാനിച്ചത് ധനുഷ്‌കോടിയിലെ ജീവന്റെ ശേഷിപ്പുകളെ തുടച്ചുനീക്കിക്കൊണ്ടായിരുന്നു.140 ല്‍ അധികം ആളുകളുമായി സഞ്ചരിച്ച…

    Read More »
  • India

    77 ദിവസം വാലിഡിറ്റി;666 രൂപയുടെ എയര്‍ടെല്‍ പ്ലാൻ

    എയർടെൽ 666 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചുു. 77 ദിവസമാണ് വാലിഡിറ്റി. ഉപയോക്താക്കള്‍ക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും അ‌ണ്‍ലിമിറ്റഡ് വോയ്സ് കോളിങ്ങും 100 എസ്‌എംഎസും ഈ പ്ലാൻ വഴി എയർടെൽ വാഗ്ദാനം ചെയ്യുന്നു. കോള്‍, ഡാറ്റ, എസ്‌എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങള്‍ക്ക് പുറമേ ചില അ‌ധിക ആനുകൂല്യങ്ങളും 666 രൂപയുടെ എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. അണ്‍ലിമിറ്റഡ് 5G ഡാറ്റ, അപ്പോളോ 24|7 സര്‍ക്കിള്‍, സൗജന്യ ഹെലോട്യൂണ്‍സ്, വിങ്ക് മ്യൂസിക് എന്നിവയാണ് അ‌വ.വരിക്കാരുടെ എണ്ണത്തില്‍ ജിയോയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് എയര്‍ടെലിന്റെ സ്ഥാനം.

    Read More »
  • Food

    രുചി മാത്രമല്ല, ഔഷധം കൂടിയാണ് വെളുത്തുള്ളി അച്ചാർ

    വെളുത്തുള്ളി അച്ചാര്‍ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത് ? അപ്പോൾ നോക്കാം വെളുത്തുള്ളി അച്ചാർ ഉണ്ടാക്കുന്നതെങ്ങനെയെന്ന്… ആദ്യം ഒരു ചട്ടിയില്‍ കുറച്ചെണ്ണ ഒഴിച്ച ശേഷം വെളുത്തുള്ളി അല്പം മഞ്ഞള്‍ പൊടി ചേര്‍ത്തു നന്നായി വഴറ്റി മാറ്റി വെക്കുക. പിന്നീട് ബാക്കി ഉള്ള എണ്ണ ഒഴിച്ച്‌ നന്നായി ചൂടായ ശേഷം കടുകും വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ത്തു നന്നായി മൂപ്പിക്കുക. അതിലേക്ക് നേരത്തെ ചതച്ചു വെച്ച ഇഞ്ചിയും പച്ചമുളകും ചേര്‍ത്തു നന്നായി വഴറ്റുക.   പച്ചമണം മാറി തുടങ്ങിയാല്‍ മുളക് പൊടി അല്പം വെള്ളമൊഴിച്ചു പേസ്റ്റ് ആക്കിയതും അതിലേക്ക് ബാക്കിയുള്ള പൊടികളും ചേര്‍ത്തു വീണ്ടും വഴറ്റുക. പിന്നീട് മാറ്റിവെച്ച ശര്‍ക്കര പാനിയും വിനാഗിരിയും ഉപ്പും ചേര്‍ത്തു വീണ്ടും നന്നായി ഇളക്കി ഗ്യാസ് ഓഫ് ചെയ്യുക. ഈ കൂട്ട് നന്നായി തണുത്ത ശേഷം വെളുത്തുള്ളി ചേര്‍ത്ത് കൊടുക്കാം. വളരെ നാള്‍ വരെ കേടാകാതെ സൂക്ഷിക്കാൻ പറ്റിയ  അച്ചാറുകൂടിയാണ് ഇത്.

    Read More »
Back to top button
error: