IndiaNEWS

നൂറിലധികം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച  യുവാവ് അറസ്റ്റില്‍

ചെന്നൈ:നൂറിലധികം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച  യുവാവ് അറസ്റ്റില്‍.

ചെന്നൈ വ്യാസര്‍പാടി സ്വദേശിയായ പ്രകാശി(43)നെയാണ് എംകെബി നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

അജ്ഞാതനായ ഒരാള്‍ തട്ടിക്കൊണ്ടുപോയെന്നും അവിടെ നിന്ന് രക്ഷപ്പെട്ട് വന്നതാണെന്നും പറഞ്ഞ് രണ്ട് സ്ത്രീകള്‍ എംകെബി നഗര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിക്കുകയും തുടര്‍ന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന്, നടത്തിയ ചോദ്യം ചെയ്യലില്‍, നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചതായി പ്രതി സമ്മതിച്ചിട്ടുണ്ട്.

Signature-ad

അണ്ണാനഗറിലെ ഒരു മൊബൈല്‍ റിപ്പയര്‍ ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു ഇയാൾ.മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Back to top button
error: