ചിന്നക്കനാൽ:ബൈക്ക് അപകടത്തില്‍പെട്ടു 10 മണിക്കൂറിലധികം കൊക്കയില്‍ കിടന്നയാള്‍ മരിച്ചു.അപ്പര്‍ സൂര്യനെല്ലി സ്വദേശി ഭാഗ്യരാജ്(47) ആണു മരിച്ചത്.
വെള്ളിയാഴ്ച രാത്രി ഏഴിനു വീട്ടില്‍ നിന്നു ബൈക്കില്‍ സൂര്യനെല്ലിക്കു പോയ ഭാഗ്യരാജ് നേരം വൈകിയിട്ടും തിരിച്ചെത്തിയിരുന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ ഫോണിലേക്ക് വിളിച്ചെങ്കിലും കിട്ടിയില്ല.
ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് ഭാഗ്യരാജിന്‍റെ ബൈക്ക് ചിന്നക്കനാല്‍ മോണ്ട് ഫോര്‍ട്ട് സ്കൂളിനു സമീപം പൊതുമരാമത്ത് റോഡിന്‍റെ താഴെ കൊക്കയില്‍ കിടക്കുന്നതായി നാട്ടുകാര്‍ കാണുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഭാഗ്യരാജിന്‍റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ശാന്തൻപാറ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മേസ്തിരി പണിക്കാരനായിരുന്നു ഭാഗ്യരാജ്.