Month: July 2023

  • Crime

    അസഫാക്ക് ലൈംഗിക വൈകൃതത്തിനടിമ; മദ്യപിച്ച് അടിപിടിയുണ്ടാക്കും, മോഷണ ശീലവും

    എറണാകുളം: ആലുവ നഗരമധ്യത്തില്‍ അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ബിഹാര്‍ പരാരിയ സ്വദേശി അസഫാക് ആലത്തിന് (28) ലൈംഗിക വൈകൃതം നിറഞ്ഞ വിഡിയോകള്‍ കാണുന്ന ശീലമുണ്ടായിരുന്നുവെന്ന് പൊലീസ്. മദ്യപിച്ചു റോഡില്‍ കിടക്കുന്നതും ആളുകളുമായി തര്‍ക്കമുണ്ടാക്കുന്നതും പതിവായിരുന്നു. പ്രതി ഒറ്റയ്ക്കാണു കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ നിഗമനം. പ്രതിയുടെ സുഹൃത്തുക്കളായ 2 പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും ഇവര്‍ക്കു കൊലപാതകത്തില്‍ പങ്കില്ലെന്നാണു പൊലീസ് കരുതുന്നത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. വെള്ളിയാഴ്ച വൈകിട്ട് 5.30ഓടെയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പൊലീസിനു നല്‍കിയ മൊഴി. കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങള്‍ക്കും മുറിവു സംഭവിച്ചിട്ടുണ്ട്. ശരീരത്തിലെ മറ്റു മുറിവുകള്‍ ബലപ്രയോഗത്തില്‍ സംഭവിച്ചതാണ്. അസഫാക് ആലം മുന്‍പ് മൊബൈല്‍ മോഷണക്കേസിലും പ്രതിയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ ഒന്നര വര്‍ഷം മുന്‍പാണ് കേരളത്തിലെത്തിയത്. വിവിധ സ്ഥലങ്ങളില്‍ നിര്‍മാണ ജോലികള്‍ ചെയ്തിരുന്നു. 2 ദിവസം മുന്‍പാണ് കുട്ടിയും കുടുംബവും താമസിക്കുന്ന ആലുവ തായിക്കാട്ടുകരയില്‍ ഇയാള്‍ എത്തിയത്.…

    Read More »
  • Kerala

    കുളത്തൂപ്പുഴ-ഗുരുവായൂര്‍ സൂപ്പർ ഫാസ്റ്റ് സർവീസ് ആരംഭിച്ചു

    പുനലൂർ:കുളത്തൂപ്പുഴ-ഗുരുവായൂര്‍ റൂട്ടിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് സർവീസ് ആരംഭിച്ചു.ഇന്ന് മുതലാണ് സർവീസ് ആരംഭിച്ചത്. റൂട്ട്:പത്തനാപുരം – പത്തനംതിട്ട – കോഴഞ്ചേരി – മല്ലപ്പള്ളി – കോട്ടയം – കാഞ്ഞിരമറ്റം – വൈറ്റില – നോര്‍ത്ത് പറവൂര്‍, കൊടുങ്ങല്ലൂര്‍ വഴി പത്തനംതിട്ട – ഗുരുവായൂര്‍ ●04.45AM കുളത്തുപ്പുഴ ●05.30AM പുനലൂര്‍ ●06.30AM പത്തനംതിട്ട ●07.20AM മല്ലപ്പള്ളി ●08.00AM കോട്ടയം ●10.15AM വൈറ്റില ●12.35PM ഗുരുവായൂര്‍ ഗുരുവായൂര്‍ – പത്തനംതിട്ട ●02.00PM ഗുരുവായൂര്‍ ●04.20PM വൈറ്റില ●06.35PM കോട്ടയം ●07.25PM മല്ലപ്പള്ളി ●08.20PM പത്തനംതിട്ട ●09.25PM പുനലൂര്‍ ●10.10PM കുളത്തുപ്പുഴ

    Read More »
  • Kerala

    വകുപ്പുമന്ത്രിയുമായി മൂപ്പിളമത്തര്‍ക്കം; വഖഫ് ബോര്‍ഡ് തലപ്പത്തുനിന്ന് ഹംസാക്ക പുറത്തേക്ക്

    കോഴിക്കോട്: വകുപ്പുമന്ത്രി വി. അബ്ദുറഹിമാനുമായുള്ള ശീതയുദ്ധത്തിനൊടുവില്‍ മുതിര്‍ന്ന സി.പി.എം. നേതാവും മുന്‍ മന്ത്രിയുമായ ടി.കെ. ഹംസ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്തേക്ക്. ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ സി.പി.എം. നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ഹംസ രാജിക്കൊരുങ്ങുന്നത്. മന്ത്രിയുടെ ഇടപെടലുകളില്‍ അതൃപ്തിപ്രകടിപ്പിച്ച് നേതൃത്വത്തെ സമീപിച്ചെങ്കിലും അദ്ദേഹത്തെ പാര്‍ട്ടി കൈവിടുകയായിരുന്നുവെന്നാണ് സൂചന. മുതിര്‍ന്നനേതാവായ ഹംസയ്ക്കും മന്ത്രിക്കുമിടയിലെ മൂപ്പിളമത്തര്‍ക്കം ബോര്‍ഡില്‍ പ്രതിസന്ധിയുണ്ടാക്കുന്നതായി നേരത്തെതന്നെ ആക്ഷേപമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യണമെന്നുകാണിച്ച് അംഗങ്ങളായ എം.സി. മായിന്‍ഹാജി, പി. ഉബൈദുള്ള എം.എല്‍.എ., പി.വി. സൈനുദ്ദീന്‍ എന്നിവര്‍ നല്‍കിയ കത്ത് പരിഗണിച്ച് ഓഗസ്റ്റ് ഒന്നിന് ബോര്‍ഡ് യോഗംചേരുന്നുണ്ട്. ഇതിനുമുമ്പ് ചെയര്‍മാന്റെ രാജിയുണ്ടാവുമെന്നാണ് കരുതുന്നത്. ഹംസയ്ക്ക് കാലാവധി തീരാന്‍ ഒന്നരവര്‍ഷത്തോളം ബാക്കിയുണ്ട്. തിരുവനന്തപുരത്ത് മന്ത്രി വിളിച്ചുചേര്‍ത്തയോഗങ്ങളില്‍ ഹംസ പങ്കെടുക്കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. യോഗത്തില്‍ പങ്കെടുക്കാത്തത് ഗുരുതരമായ കൃത്യവിലോപമായി കാണുന്നുവെന്ന പരാമര്‍ശമുള്ള യോഗത്തിന്റെ മിനുട്സും ഇതിനിടെ പുറത്തുവന്നു. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം ദുര്‍ബലപ്പെടുത്തിയതിനുശേഷം പുതിയ നിയമം രൂപപ്പെടുത്താന്‍ നിര്‍ദേശിച്ചെങ്കിലും കാര്യമായ പ്രവര്‍ത്തനം…

    Read More »
  • Crime

    അതിഥി തൊഴിലാളികള്‍ക്കിടയില്‍ ക്രിമിനലുകള്‍ കൂടുന്നു; ആറു വര്‍ഷത്തിനിടെ കൊലക്കേസ് പ്രതികളായത് 159പേര്‍

    തിരുവനന്തപുരം: 2016 മുതല്‍ 2022 ഒക്ടോബര്‍വരെ 159 അതിഥി തൊഴിലാളികള്‍ കൊലക്കേസുകളില്‍ പ്രതികളായിട്ടുണ്ടെന്ന് പോലീസ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ കേരളത്തിലേക്ക് വരുന്നത് ഫലപ്രദമായി തടയാന്‍ പോലീസിന് കഴിയുന്നില്ല. പോലീസ് സ്റ്റേഷനുകളില്‍ മൈഗ്രന്റ് ലേബര്‍ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. അതിഥി തൊഴിലാളികള്‍ക്ക് ജോലിനല്‍കുന്നവരും ഇടനിലക്കാരും ഇവരുടെ തിരിച്ചറിയല്‍രേഖകള്‍ സഹിതം പോലീസിനെ വിവരമറിയിക്കണം. എന്നാല്‍, വ്യാജരേഖകളുമായി എത്തുന്നവരും അധികൃതരെ അറിയിക്കാതെ ജോലിക്ക് നില്‍ക്കുന്നവരുമുണ്ട്. ആലുവയില്‍ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞദിവസം അതിഥി തൊഴിലാളി അറസ്റ്റിലായിരുന്നു. അസം സ്വദേശി അസ്ഫാക് ആലം ആണ് അറസ്റ്റിലായത്. ബിഹാര്‍ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് അസ്ഫാക് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഇയാള്‍ ബംഗ്ലാദേശ് സ്വദേശിയാണെന്നും അതിര്‍ത്തി വഴിയെത്തി ഇന്ത്യയില്‍ നിന്ന് വ്യാജമായി ആധാര്‍ കാര്‍ഡ് സ്വന്തമാക്കി എന്നുമാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ എത്തും മുമ്ബാണ് ആധാര്‍ കാര്‍ഡ് ഉണ്ടാക്കിയതെന്നും പോലീസ് സംശയിക്കുന്നു.

    Read More »
  • Kerala

    പാലക്കാട് കാര്‍ തടഞ്ഞുനിര്‍ത്തി വ്യാപാരികളില്‍ നിന്ന് നാലര കോടി രൂപ കൊള്ളയടിച്ചു

    പാലക്കാട്: ദേശീയപാതയിൽ കാര്‍ തടഞ്ഞുനിര്‍ത്തി വ്യാപാരികളില്‍ നിന്ന് നാലര കോടി രൂപ കൊള്ളയടിച്ചു. കഞ്ചിക്കോട് വെച്ച്‌ കാര്‍ തടഞ്ഞുനിര്‍ത്തിയാണ് പെരിന്തല്‍മണ്ണ സ്വദേശികളായ വ്യാപാരികളില്‍ നിന്ന് അജ്ഞാത സംഘം പണം കവര്‍ന്നത്.പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. മൂന്നു കാറുകളിലും ഒരു ടിപ്പറിലുമായി എത്തിയ പതിനഞ്ചംഗ സംഘമാണ് കൊള്ളയടിച്ചതെന്ന് വ്യാപാരികള്‍ മൊഴി നല്‍കി. പെരിന്തല്‍മണ്ണ സ്വദേശികളായ മുഹമ്മദ് ഷാഫി, മുഹമ്മദ് ആസിഫ്, ഇബ്‌നു വഹ എന്നിവരാണ് പൊലീസില്‍ പരാതി നല്‍കിയത്. വ്യാപാരികളുടെ പരാതിയില്‍ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ അസ്ഫാക്ക് ബംഗ്ലാദേശ് സ്വദേശി

    ആലുവ:അഞ്ചുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ അസ്ഫാക്ക് ബംഗ്ലാദേശ് സ്വദേശി എന്ന് സൂചന.കൊടും കുറ്റവാളി എന്ന സൂചനയും പൊലീസ് നല്‍കുന്നുണ്ട്. ഇയാള്‍ ബംഗ്ലാദേശ് സ്വദേശിയാണെന്നും അതിര്‍ത്തി വഴിയെത്തി ഇന്ത്യയില്‍ നിന്ന് വ്യാജമായി ആധാര്‍ കാര്‍ഡ് സ്വന്തമാക്കി എന്നുമാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ എത്തും മുമ്ബാണ് ആധാര്‍ കാര്‍ഡ് ഉണ്ടാക്കിയതെന്നും പൊലീസ് സംശയിക്കുന്നു. വെള്ളിയാഴ്ച മൂന്നുമണിയോടെയാണ് ആലുവ ഗ്യാരേജില്‍ നിന്ന് അഞ്ച് വയസുകാരി ചാന്ദ്നിയെ ഇയാൾ  തട്ടിക്കൊണ്ടുപോയതും കൊലപ്പെടുത്തിയതും.  അതേസമയം ആലുവ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ചാന്ദ്നിയുടെ മൃതദേഹം ഇന്ന് കുട്ടി താമസിച്ചിരുന്ന വാടകവീട്ടിലും പഠിച്ചിരുന്ന സ്‌കൂളിലും പൊതുദര്‍ശനത്തിനായി എത്തിക്കും. ഇതിനുശേഷമാകും പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

    Read More »
  • India

    സഹോദരന്‍ നീര്‍ച്ചാലില്‍ മുങ്ങിമരിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ സഹോദരി ജീവനൊടുക്കി

    ജയ്പുര്‍: സഹോദരന്‍ മുങ്ങിമരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സഹോദരി വാട്ടര്‍ ടാങ്കില്‍ ചാടി ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലാണ് സംഭവം. സഹോദരന്‍ സന്ദീപിന്റെ (19) മരണത്തില്‍ മനംനൊന്ത് സഹോദരി രേഖ (21) ആണ് ജീവനൊടുക്കിയത്. വീടിനു സമീപത്തെ വാട്ടര്‍ ടാങ്കില്‍ ചാടിയാണ് രേഖ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വീടിനു സമീപത്തെ മഴവെള്ളം നിറഞ്ഞൊഴുകുന്ന നീര്‍ച്ചാലില്‍ അബദ്ധത്തില്‍ വീണാണ് സന്ദീപ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായി പോലീസ് അറിയിച്ചു.    

    Read More »
  • Kerala

    പതിനേഴുകാരിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ  യുവാവിനെ പോലീസ് അറസ്റ്റുചെയ്തു

    കോഴിക്കോട്: പതിനേഴുകാരിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് കൊണ്ടോട്ടി സ്വദേശി അജിനെയാണ് (20) പോലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട ആളൂരില്ലാണ് സംഭവം നടന്നത്. മൊബൈല്‍ ഫോണിലൂടെ അജിന്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയും പിന്നീട് പ്രണയം നടിച്ചു പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം അറിഞ്ഞ പ്രതി പെണ്‍കുട്ടിയില്‍ നിന്ന് ഒഴിഞ്ഞു മാറി. പിന്നീട് പോലീസ് കേസ് എടുത്തതോടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. പിന്നീട് ഇയാള്‍ തിരുവനന്തപുരം, എറണാകുളം, പാലക്കാട് ഭാഗങ്ങളിലായി പോലീസിന്റെ കണ്ണ് വെട്ടിച്ചു നടക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു പെണ്‍കുട്ടിയുമായും ഇയാള്‍ പ്രണയത്തിലായി. കഴിഞ്ഞ ദിവസം രാത്രി പാലക്കാട് കൊല്ലങ്കോട് ഗ്രാമത്തില്‍ നിന്നുമാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.

    Read More »
  • India

    ജാർഖണ്ഡിൽ കൂണിന് കിലോയ്ക്ക് 800 രൂപ 

    റാഞ്ചി:ജാർഖണ്ഡിൽ കൂണിന് കിലോയ്ക്ക് 800 രൂപ വില.ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ വ്യാപകമായി ലഭിക്കുന്ന ഒരിനം കൂണാണ് റുഗ്ദ. പോഷക ഗുണങ്ങളാല്‍ സമ്ബന്നമായ ഈ കൂണിന് കിലോയ്ക്ക് 800 രൂപയാണ് വില. ജാര്‍ഖണ്ഡിന്റെ ചില ഭാഗങ്ങളില്‍ മാത്രം കാണപ്പെടുന്ന ഒരു തരം ഭക്ഷ്യയോഗ്യമായ കൂണാണ് റുഗ്ദ. ഇത് പ്രാദേശിക വിപണികളില്‍ മാത്രമാണ് ലഭ്യമാകുന്നത്. സന്താലി, ഓറോണ്‍ വംശജരായ ഗോത്രവര്‍ഗ സ്ത്രീകളാണ് കൂടുതലായും കൂണ് പറിച്ചെടുത്ത് ചന്തകളില്‍ വില്‍പ്പനയ്ക്കെത്താറുള്ളത്. ഇത് ഓവല്‍ ആകൃതിയില്‍ വെളുത്ത നിറത്തിലാണ് കാണപ്പെടുന്നത്. കൂണിന്റെ ഉള്ളില്‍, മുട്ടയുടെ മഞ്ഞക്കരു പോലെ കറുത്ത നിറത്തില്‍ വെല്‍വെറ്റ് പോലെ ഒരു പദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്. കൂണ്‍ പാചകം ചെയ്യുന്നതിനുമുമ്ബ്, മണ്ണിന്റെ അംശം നീക്കം ചെയ്യുന്നതിനായി നന്നായി വൃത്തിയാക്കണം. ചപ്പാത്തിക്കും ചോറിനും ഒപ്പം കറിയായാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്.

    Read More »
  • NEWS

    അടിയോടടി! കാബൂള്‍ പ്രീമിയര്‍ ലീഗില്‍ ഒരോവറില്‍ പിറന്നത് 48 റണ്‍സ്

    കാബൂള്‍: ഒരോവറില്‍ 48 റണ്‍സ്! കേള്‍ക്കുമ്പോള്‍ അസംഭവ്യമാണെന്ന് തോന്നിക്കുമെങ്കിലും സംഗതി സത്യമാണ്. അഫ്ഗാനിസ്താനിലെ കാബൂള്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ഈ അപൂര്‍വമായ സംഭവം അരങ്ങേറിയത്. ടൂര്‍ണമെന്റില്‍ പന്തെറിയ അമീര്‍ സസായിയുടെ ഓവറില്‍ ഇടംകൈയ്യന്‍ ബാറ്ററായ സെദ്ദിഖുള്ള അതല്‍ അടിച്ചെടുത്തത് 48 റണ്‍സാണ്. വൈഡും നോബോളുമെല്ലാം ഉള്‍പ്പെടുന്നതാണ് ഈ ഓവര്‍. ഷഹീന്‍ ഹണ്ടേഴ്സും അബാസിന്‍ ഡിഫന്‍ഡേഴ്സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു നാടകീയ ഓവര്‍ പിറന്നത്. ആദ്യം ബാറ്റുചെയ്ത ഷബീന്‍ ഹണ്ടേഴ്സിന്റെ ഇന്നിങ്സിലെ 19-ാം ഓവറിലാണ് 48 ഓവര്‍ പിറന്നത്. ക്രീസില്‍ നിന്ന അതലിനെതിരേ സ്പിന്നറായ അമീര്‍ പന്തെറിയാനെത്തി. അമീര്‍ ചെയ്ത ആദ്യ പന്ത് തന്നെ നോബോള്‍ ആയി. ഈ പന്ത് അതല്‍ ബൗണ്ടറിയ്ക്ക് മുകളിലൂടെ പറത്തി. രണ്ടാം പന്ത് വൈഡായി. വൈഡായ പന്ത് കൈയിലൊതുക്കാന്‍ വിക്കറ്റ് കീപ്പര്‍ക്ക് കഴിയാതെ വന്നു. ഇതോടെ പന്ത് ബൗണ്ടറിയിലേക്ക് കുതിച്ചു. ഇതോടെ അമീറിന്റെ ഓവര്‍ തുടങ്ങും മുന്‍പ് തന്നെ താരം 12 റണ്‍സ് വഴങ്ങി. പിന്നീടുള്ള താരത്തിന്റെ…

    Read More »
Back to top button
error: