KeralaNEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോട്ടയത്ത് ഒഡീഷ സ്വദേശി അറസ്റ്റിൽ

കോട്ടയം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍  ഒഡീഷ സ്വദേശി അറസ്റ്റിൽ.

ഒഡീഷാ സ്വദേശിയായ കനാ ബെഹ്‌റ (30) യാണു കോട്ടയം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്.വെസ്റ്റ് ബംഗാള്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പൂവന്തുരുത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ ഇവിടെ റബര്‍ കമ്ബനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

Back to top button
error: