മുനമ്ബം അങ്ങാടിയില്‍ വടക്കുഭാഗത്താണ് സംഭവം.കുത്തേറ്റവര്‍ രണ്ടും ബംഗാള്‍ സ്വദേശികളാണ്. മത്സ്യബന്ധന ബോട്ടില്‍ പണിക്കുപോകുന്നതിനുവേണ്ടി രണ്ടുദിവസം മുൻപാണ് ഇരുവരും മുനമ്ബത്തെത്തിയത്.
സംഭവം അറിഞ്ഞെത്തിയ പോലീസ് ഇരുവരെയും കുഴുപ്പിള്ളി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചു. ഇതില്‍ ശംഭു സര്‍ദാര്‍ എന്നയാളുടെ നെഞ്ചിലാണ് കുത്തേറ്റിട്ടുള്ളത്. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക്മാറ്റി. രണ്ടാമത്തെയാളുടെ ഷോള്‍ഡറിലാണ് കുത്തുകൊണ്ടിട്ടുള്ളത്.ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം എടവനക്കാട് ഗ്രാമപ്പഞ്ചായത്ത് അതിര്‍ത്തിയില്‍ അതിഥിത്തൊഴിലാളികളെ താമസിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരുടെ അഡ്രസ്, ഇപ്പോള്‍ താമസിക്കുന്ന സ്ഥലം, വീട്ടുനമ്ബര്‍ അടക്കം ഓരോ വ്യക്തിയുടെയും ഫോണ്‍നമ്ബര്‍, ആധാര്‍ കാര്‍ഡ് കോപ്പി സഹിതം ഗ്രാമപ്പഞ്ചായത്ത് ഓഫീസില്‍ 5-ന് മുൻപായി രജിസ്റ്റര്‍ ചെയ്യണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പഞ്ചായത്തിനെ അറിയിക്കാതെ അതിഥിത്തൊഴിലാളികളെ താമസിപ്പിക്കുന്നവരുടെ പേരില്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.