Month: July 2023

  • Kerala

    പാര്‍ട്ടി അങ്ങ് വടക്ക്, ഇ.പി. ഇങ്ങ് തെക്ക്; സി.പി.എമ്മിനെ പ്രകോപിപ്പിച്ച് ജയരാജന്‍

    തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനറും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി.ജയരാജമനാട് സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു. പാര്‍ട്ടി നേതൃത്വത്തോടുള്ള അദ്ദേഹത്തിന്റെ നിസ്സഹകരണം അതിരുകടക്കുന്നെന്ന വികാരവും നേതൃത്വത്തില്‍ ശക്തം. ഇക്കാര്യത്തില്‍ എന്തു വേണമെന്ന ചര്‍ച്ച വൈകാതെ ഉണ്ടാകും. വെള്ളിയാഴ്ച തിരുവനന്തപുരത്തു നടന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാതിരുന്ന ഇ.പി.ജയരാജന്‍, തൊട്ടടുത്ത ദിവസം ഡിവൈഎഫ്‌ഐ മേഖലാ പരിപാടിക്കായി കണ്ണൂരില്‍നിന്നു തിരുവനന്തപുരത്ത് എത്തി. രണ്ടാഴ്ചയിലേറെയായി സിപിഎം നേതൃത്വം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കോഴിക്കോട്ടെ പൊതുവ്യക്തിനിയമ സെമിനാര്‍ ദിവസം അതോടെ വിവാദത്തില്‍ മുങ്ങി. എല്‍ഡിഎഫ് ഘടകകക്ഷികളെല്ലാം പങ്കെടുക്കുന്ന ആ സെമിനാറില്‍ മുന്നണി കണ്‍വീനര്‍ക്ക് ഇടമുണ്ടായില്ല. പങ്കെടുക്കാത്തതിന്റെ കാരണം അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിക്കുക കൂടി ചെയ്തതോടെ പുറത്തു വന്നത് പാര്‍ട്ടി നേതൃത്വത്തിന്റെ നീരസം. സെമിനാറിനെ ഗൗനിക്കാതെ കോഴിക്കോട് കടന്ന് തിരുവനന്തപുരത്ത് എത്തിയ ഇപി ഡിവൈഎഫ്‌ഐയുടെ പരിപാടിക്ക് അതിലും വലിയ പ്രാധാന്യം സ്വയം കല്‍പിച്ചു. അതേസമയം, സെമിനാറില്‍ താന്‍ പങ്കെടുത്തില്ലെന്നു വാര്‍ത്ത നല്‍കുന്നവര്‍ സെമിനാറിനെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ഇ.പി.ജയരാജന്‍ പ്രതികരിച്ചു.…

    Read More »
  • India

    ഇക്കരെയാണെന്റെ താമസം, അക്കരെയാണെന്റെ മാനസം! മണ്ണിടിച്ചിലും പ്രളയവും, വരനും വധുവും രണ്ടിടത്ത്; വീഡിയോ കോളിലൂടെ വിവാഹം

    ഷിംല: മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലും പ്രളയവും രൂക്ഷമാണ്. ആളുകള്‍ക്ക് പുറത്തിറങ്ങാന്‍പോലും പറ്റാത്ത അവസ്ഥയാണ്. ഇതിനിടയില്‍ ഒരു വിവാഹം നടക്കുന്നത് നമുക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. എന്നാല്‍, നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിനായി വധുവിന്റെ വീട്ടിലേക്ക് എത്താന്‍ കഴിയാതിരുന്നതോടെ വരന്റെ ബന്ധുക്കള്‍ സാങ്കേതികവിദ്യയുടെ സഹായം തേടിയ വാര്‍ത്തയാണ് ഹിമാചലില്‍ നിന്ന് പുറത്തുവരുന്നത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോട്ഗര്‍ സ്വദേശിയായ ആശിഷ് സിങ്ങായും കുളു സ്വദേശിയായ ശിവാനി താക്കൂറും വിവാഹിതരായത്. മണ്ണിടിച്ചില്‍ കാരണം വധുവിന്റെ വീട്ടിലേക്ക് ബരാത്ത് (വിവാഹ ഘോഷയാത്ര) നടത്താന്‍ വരന്റെ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. ഷിംലയിലെ കോട്ഗറില്‍ നിന്ന് ഘോഷയാത്രയായി എത്തിയ ഇവരെ അധികൃതര്‍ തടയുകയായിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹം ചെയ്യാമെന്ന തീരുമാനത്തിലെത്തിയത്. വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും നടത്തുകയും ചെയ്തു.

    Read More »
  • Careers

    കർഷകതൊഴിലാളി ക്ഷേമനിധിബോർഡിൽ അംഗങ്ങളായവരുടെ കുട്ടികൾക്ക് ധനസഹായം

    കോട്ടയം: എസ്.എസ്.എൽ.സി. / ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു/ വി.എച്ച്.എസ്.സി. പരീക്ഷയിൽ2022-23 അധ്യയനവർഷത്തിൽ ഉയർന്ന മാർക്ക് നേടിയ കേരള കർഷകതൊഴിലാളി ക്ഷേമനിധിബോർഡിൽ അംഗങ്ങളായവരുടെ കുട്ടികൾക്ക് ധനസഹായം നല്കുന്നു. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന അംഗങ്ങളുടെ മക്കൾക്ക് മാർക്ക് മാനദണ്ഡത്തിൽ 5% ഇളവുണ്ട്. 2023 മാർച്ച് മാസത്തിൽ നടത്തിയ എസ്.എസ്.എൽ.സി. / ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ എൺപതും അതിൽ കൂടുതലും പോയിന്റ് നേടിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. 2022-23 അധ്യയന വർഷത്തെ പ്ലസ് ടു/വി.എ്ച്ച.എസ്.ഇ. അവസാന വർഷ പരീക്ഷയിൽ 90% മാർക്കിൽ കുറയാതെ മാർക്ക് നേടിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. വിദ്യാർത്ഥികൾ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ചവരും ആദ്യചാൻസിൽ വിജയിച്ചവരും ആയിരിക്കണം. പരീക്ഷ തീയതിക്ക് തൊട്ടുമുൻപുള്ള മാസത്തിൽ അംഗം 12 മാസത്തെ അംഗത്വകാലം പൂർത്തീകരിച്ചിരിക്കണം. പരീക്ഷ തീയതിയിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക ഉണ്ടാകാൻ പാടില്ല. അപേക്ഷ തീയതിയിലും അംഗത്തിന് കുടിശ്ശിക പാടില്ല. കുടിശ്ശിക നിവാരണത്തിലൂടെ അംഗത്വം പുന:സ്ഥാപിച്ച അംഗങ്ങൾക്ക് അവരുടെ കുടിശ്ശിക കാലയളവിൽ നടന്ന…

    Read More »
  • Local

    ജനകീയ മത്സ്യകൃഷി ഒരു നെല്ലും ഒരു മീനും പദ്ധതി അപേക്ഷ ക്ഷണിച്ചു

    കോട്ടയം: കേരളസർക്കാർ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി(2023-24) ഒരു നെല്ലും ഒരു മീനും പദ്ധതി, – ശാസ്ത്രീയ ഓരുജല ചെമ്മീൻ കൃഷി, എന്നീ പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുളള അപേക്ഷകൾ വൈക്കം മത്സ്യഭവൻ ഓഫീസിലും (ഫോൺ 04829-291550,9400882267) കോട്ടയം മത്സ്യഭവൻ ഓഫീസിലും (0481- 2434039,:9074392350)ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം 2023 ജൂലൈ 22ന് നാലുമണി വരെ ബന്ധപ്പെട്ട ഓഫീസുകളിൽ സ്വീകരിക്കും.

    Read More »
  • NEWS

    തിരുത്താൻ വേണ്ടിയാകണം ശിക്ഷ, അവഹേളനമാകരുത് അത്

    വെളിച്ചം         ആ സ്ഥാപനത്തിലെ ഉന്നത ഉദ്യാഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങ് നടക്കുകയാണ്.  ആശംസ അര്‍പ്പിക്കുന്നതിനിടയില്‍ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ചോദിച്ചു:  “താങ്കള്‍ ഞങ്ങളെ തിരുത്തിയിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ദേഷ്യപ്പെട്ടിട്ടില്ല.  അതെങ്ങിനെ സാധിച്ചു?” അദ്ദേഹം തന്റെ മറുപടിപ്രസംഗത്തില്‍ പറഞ്ഞു: “സ്‌കൂള്‍ പഠനകാലത്ത് ഒരിക്കൽ എന്റെ അച്ഛനെ കാണാന്‍ ഞാന്‍ അച്ഛന്റെ ഓഫീസിലെത്തി. അപ്പോള്‍ എന്റെ അച്ഛന്‍ ബോസിന്റെ മുറിയില്‍ നിന്നും കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്നത് കണ്ടു. എനിക്ക് ഈ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ടത്, റോള്‍മോഡലായ എന്റെ അച്ഛനായിരുന്നു. അച്ഛന്‍ കരയുന്നത് കണ്ടപ്പോള്‍ എനിക്ക് സഹിച്ചില്ല.  ഞാന്‍ അന്ന് ബോസിന്റെ മുറിയില്‍ കയറി അയാളെ ചോദ്യം ചെയ്തു. എന്തിനാണ് എന്റെ അച്ഛനെ കരയിപ്പിച്ചത് എന്ന്.  ആ കാഴ്ച അന്ന് മുതല്‍ ഒരു മുറിവായി എന്റെ മനസ്സില്‍ കിടന്നു.  അന്ന് ഞാന്‍ തീരുമാനിച്ചു, ഞാന്‍ ഒരു സ്ഥാപനത്തിന്റെ ബോസ്സ് ആവുകയാണെങ്കില്‍ ഒരിക്കലും എന്റെ താഴെയുളളവരെ കരയിക്കില്ല എന്ന്. അത് ഈ നിമിഷം വരെ…

    Read More »
  • Local

    ഗോൾ പദ്ധതിയുടെ രണ്ടാം ഘട്ട പരിശീലനങ്ങൾക്ക് ജില്ലയിൽ തുടക്കമായി

    കോട്ടയം: കേരള സർക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫേഴ്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘ഗോൾ’ ഗ്രാസ് റൂട്ട് ഫുട്ബോൾ പരിശീലന പദ്ധതിയുടെ പരിശീലകർക്കുള്ള രണ്ടാംഘട്ട പരിശീലന പരിപാടി കോട്ടയത്ത് നടന്നു. എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലയിലെ പരിശീലകർക്കാണ് പരിശീലനം നൽകിയത്. കോട്ടയം സിറ്റിസൺ ക്ലബിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനുമായ യു. ഷറഫലി നിർവഹിച്ചു. കോട്ടയം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ബൈജു വർഗീസ് ഗുരുക്കൾ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കേരളാ ഫൗണ്ടേഷൻ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ ആർ. രാജീവ്, സ്പോർട്സ് കേരളാ ഫൗണ്ടേഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കെ. അജയകുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി മായാദേവി, മുൻ ഇന്ത്യൻ താരങ്ങളായ കെ.ടി. ചാക്കോ, പി.പി. തോബിയാസ്, കുരികേശ് മാത്യൂ തുടങ്ങിയവരും മുൻ ദേശീയ, രാജ്യാന്തരതാരങ്ങളും പരിശീലകരും പങ്കെടുത്തു.…

    Read More »
  • Local

    വൈക്കം സത്യഗ്രഹം നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായം: മന്ത്രി വി.എൻ. വാസവൻ

    കോട്ടയം: നാടിന്റെ നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് വൈക്കം സത്യഗ്രഹമെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേരള സാഹിത്യ അക്കാദമി വൈക്കം സത്യഗ്രഹ മെമ്മോറിയലിൽ സംഘടിപ്പിച്ച ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കലയ്ക്കും സാഹിത്യത്തിനും സാധിക്കുന്നതു പോലെ മറ്റൊന്നിനും ആവില്ലെന്നും മന്ത്രി പറഞ്ഞു. വൈക്കം സത്യഗ്രഹത്തിന് തൊട്ടുമുമ്പാണ് കുമാരനാശാൻ ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും എഴുതിയത്. ഈ രണ്ടുകൃതികളും വൈക്കം സത്യഗ്രഹത്തിന്റെ സമരാങ്കണങ്ങളിലേക്ക് ഒരു സമൂഹത്തെ നയിക്കാൻ പ്രാപ്തിയുള്ള നവോത്ഥാനത്തിന്റെ കാവ്യഭാവനകളായി മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വൈക്കം സത്യഗ്രഹം എന്തായിരുന്നുവെന്ന് പുതിയ തലമുറയ്ക്ക് പകർത്തിക്കൊടുക്കാൻ കഴിയുന്ന രീതിയിൽ മാറ്റിത്തീർക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും മന്ത്രി പറഞ്ഞു. നവതിയിലെത്തിയ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് മന്ത്രി ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി.കെ. ആശ എം.എൽ.എ. മുഖ്യാതിഥിയായിരുന്നു. കേരള സാഹിത്യ അക്കാദമി…

    Read More »
  • Local

    പൊതുജനങ്ങൾക്ക് ഏറ്റവും മെച്ചപ്പെട്ട രീതിയിൽ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോട്ടയത്ത് പോലീസ് ഉദ്യോഗസ്ഥർക്കായി ക്ലാസുകൾ നടത്തി

    കോട്ടയം: പരാതികളോ മറ്റ് ആവശ്യങ്ങളുമായോ പോലീസ് സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് ഏറ്റവും മെച്ചപ്പെട്ട രീതിയിൽ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പോലീസുദ്യോഗസ്ഥർക്കായി ക്ലാസുകൾ സംഘടിപ്പിച്ചു. പോലീസ് ക്ലബ്ബിൽ നടത്തിയ ക്ലാസ്സ്‌ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഉദ്ഘാടനം നിർവഹിച്ചു. പോലീസ് സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കേണ്ട രീതികളെക്കുറിച്ചും, മറ്റ് പൊതു ആവശ്യങ്ങൾക്കായി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുമ്പോൾ പാലിക്കേണ്ട നിയമവശങ്ങളെക്കുറിച്ചുമാണ് ക്ലാസുകൾ നടത്തിയത്. സ്റ്റേഷനുകളിലെ പബ്ലിക് റിലേഷൻ ഓഫീസർമാർ, റൈറ്റർമാർ എന്നിവർക്കായിരുന്നു ക്ലാസുകൾ നടത്തിയത്. കോട്ടയം Addl.SP വി.സുഗതൻ, അഡ്വ. ജി.ശ്രീകുമാർ, ഷൈൻ കുമാർ കെ.സി (ASI Computer Cell), മാത്യു പോൾ (SI Former PRO,Changanacherry PS) എന്നിവരാണ് ക്ലാസുകൾ നയിച്ചത്.

    Read More »
  • Crime

    പൈങ്ങനായിലെ ഓട്ടോ പാർട്സ് കടയിൽ കയറി ഉടമയെ കൊലപ്പെടുത്താൻ ശ്രമം; മുണ്ടക്കയത്ത് ഒരാൾ അറസ്റ്റിൽ

    മുണ്ടക്കയം: ഓട്ടോ പാർട്സ് കടയിൽ കയറി ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് മതിലകത്ത് വീട്ടിൽ പോത്ത് മത്തായി എന്ന് വിളിക്കുന്ന മത്തായി തോമസ് (48) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ മുണ്ടക്കയം പൈങ്ങനാ ഭാഗത്ത് പ്രവർത്തിക്കുന്ന ഓട്ടോ പാർട്സ് കടയിൽ എത്തി ഉടമയെ ചീത്ത വിളിക്കുകയും, കയ്യിലിരുന്ന തുണി സഞ്ചിയിൽ ഭാരമുള്ള താഴ്‌ ഉപയോഗിച്ച് കടയുടമയുടെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇയാൾക്ക് കടയുടമയോട് മുൻവൈരാഗ്യം നിലനിന്നിരുന്നു.ഇതിന്റെ തുടര്ച്ചയെന്നോണമാണ് ഇയാള്‍ ആക്രമിച്ചത്. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.ഐ അനീഷ് പി.എസ്, സി.പി.ഓ മാരായ ശ്രീജിത്ത് ബി, ബിനു എ.സി, അജീഷ് മോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

    Read More »
  • Crime

    വീട്ടമ്മയെ വഴിയിൽ തടഞ്ഞുനിർത്തി അപമാനിക്കാൻ ശ്രമിച്ച കേസിൽ രാമപുരത്ത് യുവാവ് അറസ്റ്റിൽ

    പാലാ: വീട്ടമ്മയെ വഴിയിൽ തടഞ്ഞുനിർത്തി അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെളിയന്നൂർ കൊക്കരണിക്കൽ വീട്ടിൽ സന്ദീപ് (33) എന്നയാളെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ പകൽ ഒരു മണിയോടുകൂടി റോഡിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ലൈംഗിക ചുവയോടുകൂടി സംസാരിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

    Read More »
Back to top button
error: