Month: July 2023

  • Careers

    വെറ്ററിനറി സർജൻ നിയമനം

    കോട്ടയം: മൃഗസംരക്ഷണവകുപ്പ് കോട്ടയം ജില്ലയിൽ നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനത്തിന് വെറ്ററിനറി സർജനെ നിയമിക്കുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ താത്ക്കാലിക നിയമനമാണ്. ബി.വി.എസ്.സിയും എ എച്ചുമാണ് യോഗ്യത. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ജൂലൈ 18 ന് രാവിലെ 11.30 ന് കളക്ടറേറ്റിലുള്ള മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481 2563726.

    Read More »
  • Life Style

    സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകുന്നു

    തിരുവനന്തപുരം: ചലച്ചിത്ര നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകുന്നു. ശ്രേയസ്സ് മോഹന്‍ ആണ് വരന്‍. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടില്‍ നടന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ്സ് ബിസിനസ്സുകാരനാണ്. അടുത്ത വര്‍ഷം ജനുവരിയില്‍ വിവാഹം നടക്കുമെന്നാണ് വിവരം. അടുത്തിടെ ഭാഗ്യ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ നിന്ന് ബിരുദം നേടിയിരുന്നു. ഭാഗ്യ പങ്കുവച്ച ബിരുദദാന ചടങ്ങിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകളാണ് ഭാഗ്യ. ഗായിക കൂടിയാണ്. പരേതയായ ലക്ഷ്മി സുരേഷ്, നടന്‍ ഗോകുല്‍ സുരേഷ്, ഭവ്‌നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കള്‍.

    Read More »
  • Local

    നൈപുണ്യ പരിശീലകരുടെ വിവര ശേഖരണത്തിന് തുടക്കം

    കോട്ടയം: സംസ്ഥാനത്തെ നൈപുണ്യപരിശീലകരുടെ വിവരണ ശേഖരണത്തിന്റെ ജില്ലാ തല രജിസ്ട്രേഷൻ ഡ്രൈവിന് തുടക്കമായി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ വി.വിഗ്നേശ്വരി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ നൈപുണ്യ വികസന സമിതിയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന രജിസ്ട്രേഷൻ ഡ്രൈവാണ് നടത്തുക. കേരളത്തിലെ യുവതയുടെ നൈപുണ്യവും തൊഴിൽ ശേഷിയും വളർത്തുന്നതിന് അധ്യാപകരെയും പരിശീലകരെയും കണ്ടെത്തുകയാണ് ലക്ഷ്യം. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ് വഴി പ്രത്യേക പരിശീലനം നൽകി അംഗീകൃത പരിശീലകരായി സാക്ഷ്യപ്പെടുത്തും. https://form.jotform.com/harshakase/trainer – registration-form അല്ലെങ്കിൽ http://www.statejobportal.kerala.gov.in/publicSiteJobs/jobFairs എന്നീ ലിങ്കുകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. വിശദവിവരത്തിന് ഫോൺ: [email protected]

    Read More »
  • Crime

    ട്രെയിന്റെ വേഗത കുറഞ്ഞപ്പോള്‍ സ്ത്രീയുടെ മാല പൊട്ടിച്ച് ചാടിയിറങ്ങി; പ്രതിയെ വീട്ടിലെത്തി പൊക്കി പോലീസ്

    പാലക്കാട്: ട്രെയിന്‍യാത്രയ്ക്കിടെ സ്ത്രീയുടെ മാലകവര്‍ന്ന് ചാടിയിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. മലപ്പുറം തിരുവാലി നടുവത്ത് തങ്ങള്‍പ്പടി വടക്കേപറമ്പില്‍ ഹരിപ്രസാദിനെയാണ് (26) പോലീസ് പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. വാണിയമ്പലം വടക്കുംപുറം കുറ്റിപ്പുറത്ത് ബാലകൃഷ്ണന്റെ ഭാര്യ പ്രസന്നയുടെ രണ്ടരപവന്‍ മാലകവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. കൊല്ലത്തുനിന്ന് വരികയായിരുന്നു വണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരിയാണ് പ്രസന്ന. ഷൊര്‍ണൂരില്‍നിന്ന് വണ്ടിയെടുത്ത് അല്‍പ്പസമയത്തിനകം വേഗതകുറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ മാലപൊട്ടിച്ച് ചാടിയിറങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് റെയില്‍വേസ്റ്റേഷനുമുന്നിലെത്തി ബൈക്കില്‍ കയറി പട്ടാമ്പിയിലെത്തി. അവിടെനിന്ന് വണ്ടൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍ വീട്ടിലേക്കുപോയി. ഹരിപ്രസാദിനൊപ്പം ഉണ്ടായിരുന്ന യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പെരുമ്പാവൂരിലെ സുഹൃത്തിനെ കണ്ട് തിരുവാലിയിലേക്ക് പോവുകയായിരുന്നു ഹരിപ്രസാദും സുഹൃത്തും. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ നിലമ്പൂരിലെ വീട്ടിലെത്തിയ പോലീസ് ഹരിപ്രസാദിനെ കസ്റ്റഡിയിലെടുത്തു. പിടികൂടാനെത്തിയപ്പോള്‍ കൈമുറിച്ച് രക്ഷപ്പെടാനും ഹരിപ്രസാദ് ശ്രമിച്ചു. കവര്‍ന്നമാലയും വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തു. ചെറുവണ്ണൂരില്‍ അപ്പോള്‍സ്റ്ററി ജോലി ചെയ്യുന്നയാളാണ് ഹരിപ്രസാദ്. പ്രതിയെ റിമാന്‍ഡ്…

    Read More »
  • Careers

    കോട്ടയത്ത് ഓക്സിജൻ പ്ലാന്റ് ടെക്നീഷ്യൻ നിയമനം

    കോട്ടയം: ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിൽ എച്ച് എം.സിയുടെ പരിധിയിൽപ്പെടുന്ന ഓക്സിജൻ പ്ലാന്റ് ടെക്നീഷ്യന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: /ഫിൽട്ടർ/ വെൽഡർ /മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ് / ആർഎസി/ഇലക്ട്രീഷൻ / ഇൻസ്ട്രുമെന്റ് മെക്കാനിക്, അറ്റൻഡന്റ് ഓപ്പറേറ്റർ കെമിക്കൽ പ്ലാന്റ്/മെയിന്റനൻസ് മെക്കാനിക് കെമിക്കൽ പ്ലാന്റ്/ ഇൻസ്ട്രുമെന്റ് മെക്കാനിക് കെമിക്കൽ പ്ലാന്റ് ട്രേഡുകളിൽ എൻ.ടി.സി(ഐ.ടി.ഐ) പി.എസ്.എ ഓക്സിജൻ പ്ലാന്റുകളുടെ ഓപ്പറേഷനിലും അറ്റകുറ്റപണിയിൽ പരിശീലന സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. ആറുമാസത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി പതിനെട്ടിനും 41 വയസിനും മധ്യേ. താൽപര്യമുള്ളവർ ജൂലൈ 25 ന് അസൽ സർട്ടിഫിക്കറ്റുകളുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം.

    Read More »
  • Careers

    കോട്ടയത്ത് സർക്കാർ ആശുപത്രിയിലെ എച്ച്.എം.സിയുടെ പരിധിയിൽ ഫീമെയിൽ തെറാപ്പിസ്റ്റ് ഒഴിവ്

    കോട്ടയം: ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിലെ എച്ച്.എം.സിയുടെ പരിധിയിൽ ഫീമെയിൽ തെറാപ്പിസ്റ്റിന്റെ ഒഴിവുണ്ട്. എസ്.എസ്.എൽ.സിയും തത്തുല്യവുമാണ് യോഗ്യത. ഡയറക്ടറേറ്റ് ഓഫ് ആയുർവേദ മെഡിക്കൽ എജ്യൂക്കേഷൻ നടത്തിയ ഒരു വർഷത്തെ സർക്കാർ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസാകണം. പ്രായം പതിനെട്ടിനും 41 വയസിനും മധ്യേ . താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 25 ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

    Read More »
  • Kerala

    യുഎസിലെ മലയാളി സൈനികന്‍ കടലില്‍ ചുഴിയില്‍പെട്ട് മരിച്ചു

    േകാട്ടയം: ന്യൂയോര്‍ക്കില്‍ അമേരിക്കന്‍ സൈനികനായ പള്ളിക്കത്തോട് സ്വദേശി കടലിലെ ചുഴിയില്‍ അകപ്പെട്ടു മരിച്ചു. അരുവിക്കുഴി കൂവപ്പൊയ്ക പെരികിലക്കാട്ട് മാര്‍ട്ടിന്‍ ആന്റണിയുടെ മകന്‍ കോളിന്‍ മാര്‍ട്ടിന്‍ (19) ആണു മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കടല്‍ത്തീരം വഴി നടക്കുമ്പോള്‍ തിരയില്‍ അകപ്പെട്ടു ചുഴിയിലേക്കു പോകുകയായിരുന്നു. സുഹൃത്തുക്കള്‍ രക്ഷപ്പെട്ടെങ്കിലും കോളിന്‍ മാര്‍ട്ടിന്‍ മുങ്ങിത്താഴ്ന്നു. കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു ചികിത്സയിലിരിക്കെ 4 ദിവസം കഴിഞ്ഞു മരിച്ചു. പഠനശേഷം സൈന്യത്തില്‍ ചേര്‍ന്നു 10 മാസം കഴിഞ്ഞതേയുള്ളൂ. 5 വര്‍ഷം മുന്‍പാണു കോളിന്‍ അമേരിക്കയില്‍ എത്തിയത്. കൂരോപ്പടയിലെ സ്വകാര്യ സ്‌കൂളിലാണു പഠിച്ചിരുന്നത്. സംസ്‌കാരം പിന്നീട് സൈനിക ബഹുമതികളോടെ ന്യൂയോര്‍ക്കില്‍. അമേരിക്കയില്‍ സ്ഥിരതാമസമാണു കോളിന്‍ മാര്‍ട്ടിന്റെ കുടുംബം. മാതാവ്: മഞ്ജു, സഹോദരന്‍: ക്രിസ്റ്റി മാര്‍ട്ടിന്‍.

    Read More »
  • Kerala

    നെഹ്‌റു ട്രോഫി വളളംകളി: രജിസ്‌ട്രേഷൻ 19ന് ആരംഭിക്കും

    ആലപ്പുഴ: ഓഗസ്റ്റ് 12ന് നടക്കുന്ന 69-ാമത് നെഹ്‌റു ട്രോഫി വളളംകളിക്ക് മുന്നോടിയായുളള വള്ളങ്ങളുടെ രജിസ്‌ട്രേഷൻ ജൂലൈ 19 മുതൽ 25 വരെ നടത്തും. ചുണ്ടൻ വള്ളങ്ങളിലെ തുഴച്ചിൽക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നതിനുള്ള ഫോറം രജിസ്‌ട്രേഷനും സബ് കളക്ടറുടെ ഓഫീസിൽ നിന്നും വിതരണം ചെയ്യും. ക്യാപ്റ്റൻമാർ ഫോറം പൂരിപ്പിച്ച് ഓഗസ്റ്റ് ഒന്നിനകം ആലപ്പുഴ ബോട്ട് ജെട്ടിക്ക് എതിർ വശത്തുള്ള മിനി സിവിൽസ്റ്റേഷൻ അനക്‌സിന്റെ രണ്ടാം നിലയിലുള്ള ഇറിഗേഷൻ ഡിവിഷൻ, എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ എത്തിക്കണമെന്ന് എൻ.ടി.ബി.ആർ. ഇൻഫ്രാസ്ട്രക്ചർ കമ്മറ്റി കൺവീനറായ ഇറിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഫോൺ: 0477 2252212.

    Read More »
  • Kerala

    നെഹ്റു ട്രോഫി വള്ളംകളി: 2.13 കോടിയുടെ ബജറ്റിന് അംഗീകാരം; ബോണസും മെയിന്റനൻസ് ഗ്രാന്റും 10 ശതമാനം വർധിപ്പിച്ചു

    ആലപ്പുഴ: ഓഗസ്റ്റ് 12ന് പുന്നമട കായലിൽ നടക്കുന്ന 69-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന് 2,13,80,000 രൂപയുടെ ബജറ്റ്. ബോട്ട് റേസ് കമ്മറ്റിയുടെ ചെയർമാൻ കൂടിയായ ജില്ലകളക്ടർ ഹരിത വി. കുമാറിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ കൂടിയ നെഹ്റുട്രോഫി ബോട്ട് റേസ് കമ്മറ്റിയുടെ എക്സിക്യൂട്ടീവ് കമ്മററിയുടെയും തുടർന്ന് നടന്ന ജനറൽ ബോഡിയുടെയും യോഗമാണ് ബജറ്റ് അംഗീകരിച്ചത്. എ.എം. ആരിഫ് എംപി, എം.എൽ.എ.മാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, തോമസ് കെ തോമസ്, എൻ.ടി.ബി.ആർ.സെക്രട്ടറി സബ്കളക്ടർ സൂരജ് ഷാജി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗങ്ങൾ. ഈ വർഷത്തെ പ്രതീക്ഷിത വരവും ചെലവുകളും യോഗത്തിൽ ചർച്ച ചെയ്തു. 2.13 കോടി രൂപയുടെ പ്രതീക്ഷിത വരവും ചെലവുമുള്ള കണക്കാണ് യോഗത്തിൽ അവതരിപ്പിച്ചത്. സംസ്ഥാന സർക്കാരിൽ നിന്നുള്ള ഗ്രാൻറായ ഒരു കോടി രൂപ ഉൾപ്പടെയാണ് വരുമാനത്തിന്റെ കണക്ക് അവതരിപ്പിച്ചത്. വിവിധ സബ് കമ്മിറ്റികളുടെ ബജറ്റും യോഗത്തിൽ അവതരിപ്പിച്ചു. ബോട്ടുക്ലബ്ബുകൾക്കുള്ള ബോണസും ഉടമകൾക്കുള്ള മെയിന്റനൻസ് ഗ്രാന്റും 10 ശതമാനം വർധിപ്പിക്കാൻ…

    Read More »
  • Careers

    മേട്രൺ കം റെസിഡന്റ് ട്യൂട്ടർ നിയമനം

    കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലുകളിൽ മേട്രൺ കം റെസിഡന്റ് ട്യൂട്ടർമാരെ നിയമിക്കുന്നു. വൈക്കം, പാലാ, പള്ളം ബ്ലോക്കു പരിധിയിലെ ഹോസ്റ്റലുകളിൽ 2024 മാർച്ച് വരെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ബിരുദവും ബി.എഡുമുള്ള യുവതികൾക്ക് അപേക്ഷിക്കാം. വൈകിട്ട് നാലു മുതൽ രാവിലെ എട്ടു വരെയാണ് പ്രവർത്തി സമയം. വിദ്യാർഥിനികളുടെ രാത്രികാല പഠനവും ഹോസ്റ്റലിലെ ട്യൂഷൻ പരിശീലകരുടെ മേൽനോട്ടവും വഹിക്കണം. താൽപര്യമുള്ളവർ ജൂലൈ 25നകം ജില്ലാ പട്ടികജാതി വികസന ഓഫീസർ, ജില്ലാ പട്ടികജാതി വികസന ഓഫീസ്, കളക്ടറേറ്റ് എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിശദ വിവരത്തിന് ഫോൺ: 0481-2562503.

    Read More »
Back to top button
error: