IndiaNEWS

ഇക്കരെയാണെന്റെ താമസം, അക്കരെയാണെന്റെ മാനസം! മണ്ണിടിച്ചിലും പ്രളയവും, വരനും വധുവും രണ്ടിടത്ത്; വീഡിയോ കോളിലൂടെ വിവാഹം

ഷിംല: മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലും പ്രളയവും രൂക്ഷമാണ്. ആളുകള്‍ക്ക് പുറത്തിറങ്ങാന്‍പോലും പറ്റാത്ത അവസ്ഥയാണ്. ഇതിനിടയില്‍ ഒരു വിവാഹം നടക്കുന്നത് നമുക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല.

എന്നാല്‍, നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിനായി വധുവിന്റെ വീട്ടിലേക്ക് എത്താന്‍ കഴിയാതിരുന്നതോടെ വരന്റെ ബന്ധുക്കള്‍ സാങ്കേതികവിദ്യയുടെ സഹായം തേടിയ വാര്‍ത്തയാണ് ഹിമാചലില്‍ നിന്ന് പുറത്തുവരുന്നത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോട്ഗര്‍ സ്വദേശിയായ ആശിഷ് സിങ്ങായും കുളു സ്വദേശിയായ ശിവാനി താക്കൂറും വിവാഹിതരായത്.

Signature-ad

മണ്ണിടിച്ചില്‍ കാരണം വധുവിന്റെ വീട്ടിലേക്ക് ബരാത്ത് (വിവാഹ ഘോഷയാത്ര) നടത്താന്‍ വരന്റെ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. ഷിംലയിലെ കോട്ഗറില്‍ നിന്ന് ഘോഷയാത്രയായി എത്തിയ ഇവരെ അധികൃതര്‍ തടയുകയായിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹം ചെയ്യാമെന്ന തീരുമാനത്തിലെത്തിയത്. വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും നടത്തുകയും ചെയ്തു.

Back to top button
error: