Life StyleNEWS
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകുന്നു
തിരുവനന്തപുരം: ചലച്ചിത്ര നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകുന്നു. ശ്രേയസ്സ് മോഹന്‍ ആണ് വരന്. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടില്‍ നടന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ്സ് ബിസിനസ്സുകാരനാണ്. അടുത്ത വര്‍ഷം ജനുവരിയില്‍ വിവാഹം നടക്കുമെന്നാണ് വിവരം.
അടുത്തിടെ ഭാഗ്യ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ നിന്ന് ബിരുദം നേടിയിരുന്നു. ഭാഗ്യ പങ്കുവച്ച ബിരുദദാന ചടങ്ങിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകളാണ് ഭാഗ്യ. ഗായിക കൂടിയാണ്. പരേതയായ ലക്ഷ്മി സുരേഷ്, നടന് ഗോകുല്‍ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കള്‍.