കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലുകളിൽ മേട്രൺ കം റെസിഡന്റ് ട്യൂട്ടർമാരെ നിയമിക്കുന്നു. വൈക്കം, പാലാ, പള്ളം ബ്ലോക്കു പരിധിയിലെ ഹോസ്റ്റലുകളിൽ 2024 മാർച്ച് വരെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ബിരുദവും ബി.എഡുമുള്ള യുവതികൾക്ക് അപേക്ഷിക്കാം. വൈകിട്ട് നാലു മുതൽ രാവിലെ എട്ടു വരെയാണ് പ്രവർത്തി സമയം. വിദ്യാർഥിനികളുടെ രാത്രികാല പഠനവും ഹോസ്റ്റലിലെ ട്യൂഷൻ പരിശീലകരുടെ മേൽനോട്ടവും വഹിക്കണം. താൽപര്യമുള്ളവർ ജൂലൈ 25നകം ജില്ലാ പട്ടികജാതി വികസന ഓഫീസർ, ജില്ലാ പട്ടികജാതി വികസന ഓഫീസ്, കളക്ടറേറ്റ് എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിശദ വിവരത്തിന് ഫോൺ: 0481-2562503.