CrimeNEWS

ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് നാട്ടില്‍ ലഹരി വില്‍പന; എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയില്‍

േകാഴിേക്കാട്: എന്‍ഐടി എംഡിഎംഎ വില്‍പന നടത്തിയിരുന്നയാള്‍ പിടിയില്‍. മലപ്പുറം കോട്ടപ്പുറം കര്യംപറമ്പത് വീട്ടില്‍ ഷിഹാബുദ്ദീന്‍ (45) ആണ് പിടിയിലായത്. കോഴിക്കോട് ആന്റി നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും (ഡാന്‍സഫ്) ചേവായൂര്‍ സബ് ഇന്‍സ്പെക്ടര്‍ വിനയന്റെ നേതൃത്വത്തിലുള്ള ചേവായൂര്‍ പോലീസും ചേര്‍ന്ന് വാഹന പരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്. വാഹനത്തില്‍ നിന്നും ഇയാളുടെ ചേവായൂരിലെ ഫ്‌ളാറ്റില്‍ നിന്നുമായി 300 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു.

പ്രതി ഷിഹാബുദ്ദീന്‍

അധ്യയന വര്‍ഷം ആരംഭിച്ചതോടെ കോഴിക്കോട് സിറ്റി പരിധിയിലെ സ്‌കൂള്‍, കോളജുകള്‍ കേന്ദ്രീകരിച്ച് ലഹരി മാഫിയകള്‍ സജീവമാകുന്നതായി കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഗള്‍ഫിലായിരുന്ന ഇയാള്‍ ജോലി നിര്‍ത്തി നാട്ടിലെത്തിയതിനു ശേഷം മയക്കുമരുന്ന് വില്‍പനയില്‍ സജീവമാകുകയായിരുന്നു.

Signature-ad

സിന്തറ്റിക് ലഹരി മരുന്നിന് യുവാക്കള്‍ക്കിടയിലാണ് കൂടുതല്‍ പ്രചാരം എന്നതിനാലും, പല സ്ഥലത്തു നിന്നുള്ളവരായതിനാല്‍ മൊത്തമായി വ്യാപാരം നടത്തിയാല്‍ പിടിക്കപ്പെടാന്‍ സാധ്യത കുറവാകും എന്നതിനാലുമാണ് ഇയാള്‍ ക്യാംപസുകളുള്ള പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിരുന്നത്. ബംഗളൂരുവില്‍നിന്നും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ലഹരിമരുന്നിന് ഇവിടെ നാലിരട്ടിയോളം വില ലഭിക്കും. ഈ പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു.

Back to top button
error: