KeralaNEWS

മാനേജ്മെന്‍റിനെതിരെ നിരന്തരം കള്ള വാർത്തകൾ നൽകുന്നു, മന്ത്രിയും എംഡിയും വില്ലന്മാരാണെന്ന് വരുത്തി തീർക്കുന്നു, ഒരു വിഭാഗം ജീവനക്കാർ കെഎസ്ആർടിസിയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നു: ബിജു പ്രഭാകര്‍

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിസന്ധി സംബന്ധിച്ച് സിഎംഡി ബിജു പ്രഭാകർ ഫേസ്ബുക്കിലൂടെ നടത്തുന്ന വിശദീകരണ പരിപാടിയുടെ രണ്ടാംഭാഗം ഇന്ന് പുറത്ത് വിട്ടു.ഒരു വിഭാഗം ജീവനക്കാർ കെഎസ്ആർടിസി അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം ഇന്നത്തെ എപ്പിസോഡിലും ആവർത്തിച്ചു.മാനേജ്മെൻറിനെതിരെ നിരന്തരം കള്ള വാർത്തകൾ നൽകുന്നു. മന്ത്രിയും എംഡിയും വില്ലന്മാരാണെന്ന് വരുത്തി തീർക്കുന്നു.ഏത് റിപ്പോർട്ട് വന്നാലും സർവീസ് സംഘടനകൾ അറബിക്കടലിൽ എറിയുന്നു. കെഎസ്ആർടിസി നന്നാവരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിനെല്ലാം പിന്നിൽ. ചില കുബുദ്ധികൾ ആണ് കെഎസ്ആർടിസി നന്നാവാൻ സമ്മതിക്കാത്തത്. 1243 പേര് മാസം 16 ഡ്യൂട്ടി പോലും ചെയ്യുന്നില്ല. സ്വിഫ്റ്റ് കെഎസ്ആർടിസിക്ക് ഭീഷണിയാണെന്ന് വ്യാജ പ്രചരണമെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കുന്നത് ഒരു വിഭാഗം ജീവനക്കാരാണെന്ന ആരോപണത്തെ യൂണിയനുകൾ അപ്പാടെ തള്ളുന്നു. ഉത്തരവാദിത്ത ബോധത്തോടെയാണ് പ്രവർത്തനമെന്നും മാനേജ്മെൻറ് താത്പര്യങ്ങൾ ഏകപക്ഷീയമായി നടത്താനുളള നീക്കങ്ങളെയാണ് എതിർത്തതെന്നും നേതാക്കൾ പറയുന്നു. കെഎസ്ആർടിസിയിൽ ഒരു സമാന്തരപ്രവർത്തനവും നടക്കുന്നില്ല.ബിജു പ്രഭാകർ മാറുന്നത് ഗുണംചെയ്യുമെന്ന് അഭിപ്രായമില്ലെന്ന് സിഐടിയു വ്യക്തമാക്കുന്നു. എന്നാൽ യൂണിയൻ അംഗങ്ങളിൽനിന്ന് മാസവരിസംഖ്യ പിരിക്കുന്നതിനെ സിഎംഡി എതിർക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് ഐഎൻടിയുസി ഉൾപ്പടെ കുറ്റപ്പെടുത്തി. അവധിയിൽ പോകാനുള്ള സിഎംഡിയുടെ നീക്കം ഒഴിവാക്കാനുള്ള തീവ്രശ്രമം സർക്കാർ തലത്തിൽ ആരംഭിച്ചു. അതേസമയം ധനവകുപ്പിനെതിരെയുള്ള നിരന്തര വിമർശനത്തിൽ അതൃപ്തിയുമുണ്ട്.

Back to top button
error: