IndiaNEWS

മധ്യപ്രദേശിൽ 19 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ബി.ജെ.പി നേതാവിന്റെ മകന്‍ അറസ്റ്റില്‍

ഭോപ്പാൽ:മധ്യപ്രദേശിൽ 19 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ബി.ജെ.പി നേതാവിന്റെ മകന്‍ അറസ്റ്റില്‍.
മധ്യപ്രദേശിലെ ദാത്തിയ ജില്ലയില്‍ കോളേജ് വിട്ട് വീട്ടിലേക്ക് വരികയായിരുന്ന 19 കാരിയാണ് ആക്രമണത്തിനിരയായത്.പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സഹോദരിക്കെതിരെയും ലൈംഗിക ആക്രമണം ഉണ്ടായിട്ടുണ്ട്. ബി.ജെ.പിയുടെ ഉന്നാവോ മണ്ഡലം പ്രസിഡന്റ് കിഷന്‍ റായിയുടെ മകനായ ധ്രുവ് റായിയാണ് പൊലീസ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം.കോളജ് വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെയും സഹോദരിയെയും കാറിലെത്തിയ സംഘം ബലം പ്രയോഗിച്ച്‌ തട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് കേസിലെ മറ്റൊരു പ്രതിയും ബി.ജെ.പി നേതാവുമായ രാം കിഷോര്‍ യാദവിന്റെ വീട്ടിലേക്ക് എത്തിച്ചതിന് ശേഷം ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

 

Signature-ad

സംഭവം പുറത്ത് പറഞ്ഞാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് പെണ്‍കുട്ടികളെ പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. വീട്ടുകാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ കുട്ടിയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Back to top button
error: