Month: July 2023

  • India

    ആദ്യ ദിനം പവാറിന് പകരം സുപ്രിയ; പ്രതിപക്ഷ ഐക്യനിരയുടെ പേരെന്താകും?

    ബംഗളുരു: ഇന്ന് ആരംഭിക്കാനിരിക്കുന്ന പ്രതിപക്ഷ കക്ഷി സമ്മേളനത്തില്‍ എന്‍സിപി സ്ഥാപക നേതാവ് ശരദ് പവാര്‍ പങ്കെടുക്കില്ലെന്ന് പാര്‍ട്ടി വക്താവ്. യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. അതേസമയം, എന്‍സിപിയുടെ വര്‍ക്കിങ് പ്രസിഡന്റും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ സമ്മേളനത്തിനെത്തും. സമ്മേളനത്തിന്റെ രണ്ടാം ദിനം പവാര്‍ പങ്കെടുക്കുമെന്നാണ് വിവരം. നാളെ 11 ന് ആണു സമ്മേളനത്തിന്റെ പ്രധാന ചര്‍ച്ച. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്‍പായി പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനായി മുന്നില്‍നിന്നു പ്രവര്‍ത്തിച്ചയാളാണ് ശരദ് പവാര്‍. ജൂണ്‍ 23ന് പട്‌നയില്‍ നടന്ന സമ്മേനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഇന്ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ 24 പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. നിയമസഭാ പോരില്‍ ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് ഭരണം പിടിച്ച കര്‍ണാടകയിലാണ്, ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കുന്നത്. പ്രതിപക്ഷ സഖ്യത്തിന് പേര് നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നാളെ തീരുമാനമുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആദ്യ യോഗത്തിന് ശേഷം…

    Read More »
  • Kerala

    അക്കൗണ്ട് ഉടമ മരിച്ചതിന് ശേഷം അയാളുടെ എടിഎം കാർഡ് ഉപയോഗിച്ച് ട്രാൻസാക്ഷനുകൾ നടത്തിയാൽ  ക്രിമിന‍ൽ കുറ്റം

    അക്കൗണ്ട് ഉടമ മരിച്ചതിന് ശേഷം അയാളുടെ അക്കൗണ്ടിൽ നിന്ന് എടിഎം കാർഡ് ഉപയോഗിച്ച് ട്രാൻസാക്ഷനുകൾ നടത്തുന്നത്  ക്രിമിന‍ൽ കുറ്റമാണ്. അക്കൗണ്ട് ഹോൾഡർ മരണപ്പെട്ടാൽ അത് അതത് ബ്രാഞ്ചിൽ വിളിച്ചു പറയണം. അപ്പോൾ തന്നെ അവർ ആ അക്കൗണ്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ബ്ലോക്ക് ചെയ്യും. പിന്നീട് നോമിനിക്ക് പേര്, ആധാര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, ഫോണ്‍ നമ്പര്‍ എന്നിവ ബാങ്കില്‍ വിളിച്ച് പുതുക്കാവുന്നതാണ്. അക്കൗണ്ട് ഉടമ മരിച്ചതിന് ശേഷം അയാളുടെ അക്കൗണ്ടിൽ നിന്ന് ട്രാൻസാക്ഷനുകൾ നടന്നാൽ അത് ക്രിമിന‍ൽ ഒഫൻസാണ്. ആശ്രിതരോ നോമിനികളോ ആണ് പണം പിൻവലിച്ചതെങ്കിൽ ഇളവുകൾ ലഭിച്ചേക്കും. എന്നാൽ യഥാർത്ഥത്തിൽ ബാങ്കിനെ അറിയിച്ചു മാത്രം സാമ്പത്തിക കൈമാറ്റം നടത്തുക. അക്കൗണ്ട് ഹോൾഡറുടെ മരണ വിവരം ബാങ്കിനെ അറിയിക്കാതിരിക്കുകയും എന്നാൽ പ്രസ്തുത എ ടി എം കാർഡിൽ നിന്ന് പണം പിൻവലിക്കുകയും എന്നാൽ ബാങ്ക് ഇത് കണ്ടെത്തുകയും ചെയ്താൽ ഇത് ക്രിമിനൽ കുറ്റമാണ്. ആദ്യം വേണ്ടത് അക്കൗണ്ട് ഹോൾഡറുടെ മരണ…

    Read More »
  • Kerala

    ”എന്റെ സ്‌കൂളിലെ കുട്ടികള്‍ക്ക് ഇനി ഹോംവര്‍ക്കില്ല, അവര്‍ അച്ഛനേയും അമ്മയേയും കെട്ടിപ്പിടിച്ച് ഉറങ്ങട്ടെ”

    കൊല്ലം: താന്‍ മാനേജരായ സ്‌കൂളില്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഹോംവര്‍ക്ക് ഉണ്ടായിരിക്കില്ലെന്ന് കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ. കുട്ടികള്‍ക്ക് പുസ്തകം വീട്ടില്‍ കൊടുത്തുവിടുന്നതും നിര്‍ത്തുകയാണ്. കേരളത്തിലെ പുതിയ വിദ്യാഭ്യാസ പരിഷ്‌കാരം തന്റെ സ്‌കൂളില്‍നിന്നു തന്നെ തുടങ്ങുകയാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്തു കുടുംബശ്രീ സിഡിഎസ് വാര്‍ഷികാഘോഷ വേദിയിലായിരുന്നു എംഎല്‍എയുടെ പ്രഖ്യാപനം. ”ഞാന്‍ മാനേജരായ സ്‌കൂളില്‍ ഇനി എല്‍കെജി, യുകെജി മുതല്‍ നാലാം ക്ലാസ് വരെ ഹോം വര്‍ക്കുകളില്ല. പുസ്തകങ്ങളും വീട്ടില്‍ കൊടുത്തയയ്‌ക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. കേരളത്തിലെ പുതിയ വിദ്യാഭ്യാസ പരിഷ്‌കാരം ഞാന്‍ എന്റെ സ്‌കൂളില്‍നിന്നു തന്നെ തുടങ്ങുകയാണ്. ഭാവിയില്‍ അഞ്ച്, ആറ് ക്ലാസുകളിലും ഇത് നടപ്പാക്കും” – അദ്ദേഹം പറഞ്ഞു. ”നാലാം ക്ലാസ് വരെയുള്ള കുഞ്ഞുങ്ങള്‍ വീട്ടില്‍ വന്നാല്‍ കളിക്കണം, ടിവി കാണണം, അച്ഛന്റെയും അമ്മയുടെയും നെഞ്ചോടു ചേര്‍ന്നു കിടന്ന് കെട്ടിപ്പിടിച്ച് ഉറങ്ങണം, രാവിലെ സ്‌കൂളില്‍ വരണം. ഇനിമുതല്‍ സ്‌കൂളില്‍ പഠിപ്പിക്കും. ഈ കുഞ്ഞുങ്ങള്‍ക്ക് ഹോംവര്‍ക്കില്ല. പുസ്തകം തന്നെ വീട്ടില്‍ കൊടുത്തുവിടുന്നത്…

    Read More »
  • Kerala

    എന്തിനും കോടതി കയറേണ്ട; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രണം, ആദ്യം വകുപ്പ് മേധാവിയെ സമീപിക്കണം

    തിരുവനന്തപുരം: സര്‍വീസ് പ്രശ്നങ്ങളില്‍ കോടതി കയറാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പരാതി വകുപ്പുമേധാവികളെ അറിയിച്ചിട്ടും പ്രശ്നപരിഹാരത്തിന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍മാത്രമേ കോടതിയെ സമീപിക്കാവൂവെന്നാണ് പുതിയ ഉത്തരവ്. ഇതിനായി 15 ദിവസത്തെ സമയം അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍വീസ്പ്രശ്നങ്ങള്‍ ഉന്നയിച്ച് ജീവനക്കാര്‍ കൂട്ടത്തോടെ കോടതിയെ സമീപിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ജീവനക്കാര്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ വകുപ്പുമേധാവിയെ രേഖാമൂലം അറിയിക്കണമെന്നാണ് നിര്‍ദേശം. പരാതി ലഭിച്ചാലുടന്‍ മേധാവി അത് താഴെത്തട്ടിലെ ബന്ധപ്പെട്ടവര്‍ക്ക് അയച്ച വിവരം തേടണം. തുടര്‍ന്ന്, പ്രശ്നപരിഹാരത്തിന് മുന്‍കൈയെടുക്കണം. ഇതുസംബന്ധിച്ച വിവരങ്ങളെല്ലാം മേധാവി 15 ദിവസത്തിനുള്ളില്‍ പരാതിക്കാരന് മറുപടിയായി നല്‍കണം. പരാതിയും മറുപടിയുമെല്ലാം ജീവനക്കാര്‍ക്കുള്ള നിശ്ചിത സോഫ്‌റ്റ്വേറിലൂടെ ആയിരിക്കണം. മേധാവിയുടെ മറുപടി തൃപ്തികരമല്ലെങ്കില്‍മാത്രമേ ജീവനക്കാരന്‍ കോടതിയെ സമീപിക്കാവൂ. ജീവനക്കാരുടെ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനുപുറമെ, സര്‍വീസ് പ്രശ്നങ്ങളില്‍ കോടതിവ്യവഹാരം ഒഴിവാക്കുകകൂടിയാണ് പുതിയ ഉത്തരവിന്റെ ലക്ഷ്യം. സര്‍വീസ് സംബന്ധമായ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ആദ്യം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കണമെന്നാണ് വ്യവസ്ഥ. അവിടെ തീര്‍പ്പായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാം.…

    Read More »
  • Kerala

    മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി; കൊല്ലത്തെ കുടുംബവീട്ടിലെത്തി പിതാവിനെ കാണാം

    ന്യൂഡല്‍ഹി: കേരളത്തിലേക്ക് പോകാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്ക് സുപ്രീം കോടതി അനുമതി. കൊല്ലത്തെ കുടുംബവീട്ടിലെത്തി പിതാവിനെ കാണാം. കൊല്ലം പോലീസ് റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി അറിയിച്ചു. ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേരളത്തിലേക്ക് പോകാന്‍ നേരത്തെ സുപ്രീം കോടതി ഇളവ് നല്‍കിയിരുന്നെങ്കിലും പിതാവിനെ കാണാന്‍ കഴിയാതെ മടങ്ങിയെന്നും കേരളത്തിലേക്ക് പോകാന്‍ വീണ്ടും അനുമതി നല്‍കണമെന്നുമാണ് മഅദനി കോടതിയെ അറിയിച്ചു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നും മഅദനി ആവശ്യപ്പെട്ടു. അതുപോലെ തന്റെ സുരക്ഷാ മേല്‍നോട്ടം കേരളാ പോലീസിനെ ഏല്‍പിക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മഅദനി ആവശ്യപ്പെട്ടു. കര്‍ണാടക സര്‍ക്കാരിന്റെ ചെലവ് താങ്ങാനാകുന്നില്ലെന്നും മഅദനി കോടതിയെ അറിയിച്ചു. മൂന്നു മാസത്തോളം കേരളത്തില്‍ കഴിയാന്‍ സുപ്രീം കോടതി മഅദനിയുടെ ജാമ്യവ്യവസ്ഥയില്‍ അനുവദിച്ചിരുന്നെങ്കിലും കര്‍ണാടക പോലീസിന്റെ ചെലവ് താങ്ങാനാകാത്തതിനാല്‍ കഴിഞ്ഞ മാസം 26നാണ് മഅദനി കേരളത്തിലെത്തിയത്.…

    Read More »
  • Kerala

    പോലീസ് സ്റ്റേഷനിൽ എംഎൽഎയുടെ ഗുണ്ടായിസം; നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തം

    ആലുവ: കാലടി പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ നിന്നും പ്രതികളെ ഇറക്കിക്കൊണ്ടുപോയ അങ്കമാലി എം.എല്‍.എ റോജി എം ജോണിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തം. പെണ്‍കുട്ടിയെ റാഗ്‌ ചെയ്‌ത കേസിലെ പ്രതികളായ കെഎസ്‌യുക്കാരെ സ്‌റ്റേഷനില്‍ നിന്നിറക്കാനാണ് എ.ഐ.സി.സി സെക്രട്ടറി കൂടിയായ റോജി എം ജോണ്‍ പൊലീസ് സ്റ്റേഷനിലെത്തി ഗുണ്ടായിസം കാണിച്ചിരിക്കുന്നതെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും വൈറലാണ്.   റോജി എം ജോണിനൊപ്പം ബെന്നി ബഹനാൻ എം.പിയും എംഎല്‍എ സനീഷ് ജോസഫും ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. റോജി എം ജോണ്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തി സെല്ലില്‍ നിന്നും പ്രതികളെ ഇറക്കിവിടാനാണ് ശ്രമിച്ചിരിക്കുന്നത്. റോജി പൊലീസിനോട് തട്ടിക്കയറി ലോക്കപ്പില്‍ നിന്നും പ്രതികളെ പുറത്തിറക്കുന്ന ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ കയറി ഇത്തരം ഒരു വെല്ലുവിളി നടത്തിയ റോജി എം ജോണിനെതിരെ അപ്പോള്‍ തന്നെ കേസെടുക്കാൻ പൊലീസ് തയ്യാറാകാത്തത് ഗൗരവമായി തന്നെ സര്‍ക്കാര്‍ കാണണമെന്നതാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്.   സംസ്ഥാനത്തെ പൊലീസിന് ആകെ നാണക്കേട്…

    Read More »
  • Kerala

    നരഹത്യാക്കുറ്റം ചുമത്താന്‍ തെളിവില്ല; ഹൈക്കോടതി വിധിക്കെതിരേ ശ്രീരാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയില്‍

    ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ഹൈക്കോടതി വിധിക്കെതിരേ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ സമീപിച്ചു. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന വിധിക്കെതിരേ ശ്രീരാം വെങ്കിട്ടരാമന്‍ അപ്പീല്‍ ഫയല്‍ ചെയ്തു. നരഹത്യാക്കുറ്റം ചുമത്താനുള്ള വസ്തുതകള്‍ ഇല്ലെന്ന് ഹര്‍ജിയില്‍ ശ്രീരാം വെങ്കിട്ടരാമന്‍ ചൂണ്ടിക്കാട്ടി. കേസില്‍ തനിക്കെതിരായ നരഹത്യാക്കുറ്റം തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി മറ്റ് ചില കാരണങ്ങളാലാണ് നരഹത്യാക്കുറ്റം ചമുത്തിയതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇതുവസ്തുതകള്‍ കണക്കിലെടുക്കാതെയുള്ള ഹൈക്കോടതിയുടെ കണ്ടെത്തലാണെന്നാണ് അപ്പിലീല്‍ ചൂണ്ടിക്കാട്ടുന്നത്. എല്ലാവസ്തുതകളും സാക്ഷിമൊഴികളും പരിഗണിച്ചാണ് സെഷന്‍സ് കോടതി തനിക്കെതിരെയുള്ള നരഹത്യാക്കുറ്റം ഒഴിവാക്കിയത്. തനിക്കെതിരായ ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് അപ്പീലില്‍ പറയുന്നു. ശ്രീരാമിന്റെ ഹര്‍ജിയെ ശക്തമായി എതിര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. അടുത്തമാസം ആദ്യം ഈ കേസ് പരിഗണനക്ക് വരാനാണ് സാധ്യത. 2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ ഒന്നിനായിരുന്നു ശ്രീറാമും സുഹൃത്തും സഞ്ചരിച്ച കാര്‍ ഇടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍…

    Read More »
  • Movie

    ”ദിലീപിന്റെ സ്റ്റോറി സെന്‍സ് അപാരം! ആ കഥാപാത്രം തിരഞ്ഞെടുത്തതോടെ എനിക്കത് മനസിലായി”

    നടന്‍ ദിലീപ് ജനപ്രിയനായകനായതിന് പിന്നിലെ കഥ പറയുകയാണ് സംവിധായകന്‍ രാജസേനന്‍. കരിയറില്‍ അദ്ദേഹത്തെ ഉയരങ്ങളില്‍ എത്തിച്ചത് അദ്ദേഹത്തിന്റെ സ്റ്റോറി സെന്‍സാണ്. താന്‍ ചെയ്യുന്ന ഏത് വേഷത്തിന് വേണ്ടിയും മരിച്ചുകിടന്ന് വര്‍ക്ക് ചെയ്യാനും ദിലീപ് തയ്യാറാണ്. ഡാര്‍ലിങ് ഡാര്‍ലിങ് എന്ന ചിത്രത്തില്‍ രാജസേനനാണ് ദിലീപിനെ കാസ്റ്റ് ചെയ്യുന്നത്. എന്നാല്‍, ആ കഥാപാത്രമായിരുന്നില്ല ദിലീപിനുവേണ്ടി കണ്ടുവെച്ചതെന്ന് പറയുകയാണ് സംവിധായകന്‍. അനിയന്‍കുട്ടന്‍ എന്ന കഥാപാത്രത്തിലേയ്ക്ക് ദിലീപ് എത്തിയ കഥ് പറയുകയാണ് സംവിധായകന്‍. കരിയറില്‍ ഒരു സിനിമ തിരഞ്ഞെടുക്കാനുള്ള സെന്‍സാണ് ദിലീപിനെ ഉയരങ്ങളില്‍ എത്തിച്ചത്. ഏത് സിനിമയുടെ കഥ കേട്ടാലും അദ്ദേഹത്തിന് അതിലെ പെര്‍ഫോം ചെയ്യാനുള്ള കഥാപാത്രത്തെ തിരിച്ചറിയാന്‍ സാധിയ്ക്കും. അത് ദിലീപിന്റെ ഒരു മാര്‍ക്കറ്റിങ് സെന്‍സാണ്. 2000-ല്‍ പുറത്തിറങ്ങിയ ഡാര്‍ലിങ് ഡാര്‍ലിങ് എന്ന ചിത്രത്തില്‍ ദിലീപ് എത്തിയത് അനിയന്‍കുട്ടന്‍ എന്ന കഥാപാത്രമായാണ്. എന്നാല്‍ അദ്ദേഹത്തിന് നല്‍കാന്‍ ഉദ്ദേശിച്ചിരുന്ന കഥാപാത്രം അതായിരുന്നില്ല. അവിടെയാണ് ദിലീപ് എന്ന നടന്റെ സ്റ്റോറി സെന്‍സ് നമ്മള്‍ തിരിച്ചറിയേണ്ടത്. ഡാര്‍ലിങ് ഡാര്‍ലിങ് എന്ന…

    Read More »
  • India

    ശക്തിയുള്ള മേഖലകളില്‍ സീറ്റുകള്‍ ആവശ്യപ്പെടും; വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സിപിഐ

    ന്യൂഡല്‍ഹി: നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് സിപിഐ ദേശീയ കൗണ്‍സില്‍ യോഗം. കൂടുതല്‍ സീറ്റുകളില്‍ വിജയം നേടാനുള്ള പ്രവര്‍ത്തനങ്ങളിലേക്കാണ് പാര്‍ട്ടി കടക്കുന്നത്. ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടശേഷം ചേര്‍ന്ന ആദ്യ കൗണ്‍സില്‍ യോഗത്തിലാണ് പാര്‍ലമെന്ററി പ്രാതിനിധ്യമുറപ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന തീരുമാനം പാര്‍ട്ടി എടുത്തത്. കഴിഞ്ഞ മൂന്നുദിവസങ്ങളിലായിരുന്നു പാര്‍ട്ടി ദേശീയ കൗണ്‍സില്‍ ഡല്‍ഹിയില്‍ ചേര്‍ന്നത്. വിജയസാധ്യതയുള്ള മണ്ഡലങ്ങളും സ്ഥാനാര്‍ഥികളെയും കണ്ടെത്തി പ്രവര്‍ത്തനം ആരംഭിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനും ഫണ്ട് പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ബിജെപിക്കെതിരേ സംസ്ഥാന തലത്തിലാകും സീറ്റുവിഭജന ചര്‍ച്ചകള്‍ നടത്തുകയെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. ഓരോ സംസ്ഥാനത്തെയും സ്ഥിതി വ്യത്യസ്തമാണ്. പാര്‍ട്ടിക്ക് കൂടുതല്‍ ശക്തിയുള്ള മേഖലകളില്‍ ചര്‍ച്ചകളിലൂടെ അര്‍ഹമായ സീറ്റുകള്‍ ആവശ്യപ്പെടും. എന്നാല്‍, യാഥാര്‍ഥ്യബോധത്തോടെയേ സീറ്റാവശ്യപ്പെടുകയുള്ളൂവെന്നും ഡി രാജ പറഞ്ഞു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ലോക്‌സഭ സീറ്റുകള്‍ കേന്ദ്രീകരിച്ച് വരും ദിവസങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങും. ഏക സിവില്‍ കോഡ് ഉള്‍പ്പെടെയുള്ള…

    Read More »
  • Kerala

    പത്തനംതിട്ടയിൽ നീതി സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം;10 ലക്ഷം രൂപയുടെ നഷ്ടം

    പത്തനംതിട്ട: ഓമല്ലൂര്‍ അമ്ബല ജങ്ഷനു സമീപം നീതി സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം. ഞായറാഴ്ച ഉച്ചക്ക് ഒന്നരമണിയോടെയാണ് സംഭവം നടന്നത്.സൂപ്പര്‍ മാര്‍ക്കറ്റിനോട് ചേര്‍ന്ന ഗോഡൗഡിലെ ജനറേറ്റര്‍ സ്ഥാപിച്ചിരുന്ന ഭാഗത്താണ് ആദ്യം തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ജനറേറ്ററിന്‍റെ സ്വിച്ച്‌ ബോര്‍ഡും വയറിങ്ങും കത്തിനശിച്ചു.ഇതിനോട് ചേര്‍ന്ന് സൂക്ഷിച്ച ഉപയോഗശൂന്യമായ കവറുകളിലും ചാക്കുകളിലേക്കും മറ്റും തീയാളിപ്പടര്‍ന്നു. പിന്നീട് ഗോഡൗണിലെ പലചരക്ക് സാധനങ്ങള്‍, മുളക്, മല്ലി, അരി, മൈദ, പ്ലാസ്റ്റിക് സാധനങ്ങള്‍ എന്നിവയിലും തീപടര്‍ന്നു പിടിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന രക്ഷാപ്രവര്‍ത്തനം നടത്തവെ വെള്ളം വീണും സാധനങ്ങള്‍ നശിച്ചിട്ടുണ്ട്.   തീപിടിത്തത്തില്‍ 10 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അടൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്.

    Read More »
Back to top button
error: