
പത്തനംതിട്ട: ഓമല്ലൂര്‍ അമ്ബല ജങ്ഷനു സമീപം നീതി സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം. ഞായറാഴ്ച ഉച്ചക്ക് ഒന്നരമണിയോടെയാണ് സംഭവം നടന്നത്.സൂപ്പര്‍ മാര്‍ക്കറ്റിനോട് ചേര്‍ന്ന ഗോഡൗഡിലെ ജനറേറ്റര്‍ സ്ഥാപിച്ചിരുന്ന ഭാഗത്താണ് ആദ്യം തീപിടിച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ജനറേറ്ററിന്‍റെ സ്വിച്ച് ബോര്‍ഡും വയറിങ്ങും കത്തിനശിച്ചു.ഇതിനോട് ചേര്‍ന്ന് സൂക്ഷിച്ച ഉപയോഗശൂന്യമായ കവറുകളിലും ചാക്കുകളിലേക്കും മറ്റും തീയാളിപ്പടര്‍ന്നു. പിന്നീട് ഗോഡൗണിലെ പലചരക്ക് സാധനങ്ങള്‍, മുളക്, മല്ലി, അരി, മൈദ, പ്ലാസ്റ്റിക് സാധനങ്ങള്‍ എന്നിവയിലും തീപടര്‍ന്നു പിടിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന രക്ഷാപ്രവര്‍ത്തനം നടത്തവെ വെള്ളം വീണും സാധനങ്ങള്‍ നശിച്ചിട്ടുണ്ട്.
തീപിടിത്തത്തില്‍ 10 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അടൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്.






