KeralaNEWS

ഏക സിവില്‍ കോഡ് ബിജെപിയുടെ അന്ത്യത്തിന്:പി കെ കുഞ്ഞാലിക്കുട്ടി

ബംഗളൂരു:ഏക സിവില്‍ കോഡ് ബിജെപിയുടെ അന്ത്യത്തിന് തുടക്കം കുറിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
പ്രതിപക്ഷ മഹാസഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കാൻ ബംഗളൂരുവിൽ എത്തിയതായിരുന്നു അദ്ദേഹം. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം അത്യാവശ്യമായുള്ള ഒരു കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യം ഒരുപാട് പ്രതിസന്ധികള്‍ നേരിടുകയാണ്. തകര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ സാമ്ബത്തികസ്ഥിതി കൂടാതെ പരമ്ബരാഗത നയങ്ങള്‍ മുഴുവനും കീഴ്മേല്‍ മറിയുകയാണ്. ഇതുപോലുള്ള യോഗങ്ങള്‍ക്ക് അത്തരമൊരു സമയത്ത്‌ വലിയ പ്രാധാന്യമാണുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Back to top button
error: