FeatureNEWS

ദശപുഷ്പങ്ങളും അവയുടെ ഉപയോഗങ്ങളും

ദശപുഷ്പങ്ങൾ
1. കറുക
2. ചെറൂള
3. വിഷ്ണുക്രാന്തി
4. പൂവാംകുരുന്നില
5. മുയൽച്ചെവി
6. മുക്കുറ്റി
7.കയ്യുണ്ണി
8 . നിലപ്പന
9. ഉഴിഞ്ഞ
10. തിരുതാളി
ഔഷധമായി ഉപയോഗിക്കുന്ന പത്തു ‌കേരളീയ നാട്ടുചെടികളാണു ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പൂക്കളെന്നാണു അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകൾക്കാണു പ്രാധാന്യം.
കേരളത്തിലെ തൊടികളിലെങ്ങും കാണുന്ന ഈപത്തു‌ചെടികൾക്കും നാട്ടുവൈദ്യത്തിലും, ആയുർവേദചികിത്സയിലും വളരെ പ്രാധാന്യമുണ്ട്.ഹൈന്ദവ ദേവപൂജയ്ക്കും, സ്ത്രീകൾ തലയിൽ ചൂടുവാനും ദശപുഷ്പങ്ങൾ ഉപയോഗിക്കുന്നു.
കർക്കിടക മാസത്തിൽ ദശപുഷ്പം ചൂടുന്നതു രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലതാണെന്നാണു ഹൈന്ദവർക്കിടയിലുള്ള‌ വിശ്വാസം.
കർക്കിടക കഞ്ഞിയിൽ ദശപുഷ്പങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഘടകമാണെ‌. തിരുവാതിര ദിവസം സുമംഗലികൾ തലയിൽ ചൂടുന്നു. തിരുവാതിര വ്രതകാലത്ത്‌ ഐശ്വര്യത്തിനും, ഭർത്താവിന്റെ ആയുരാരോഗ്യത്തിനും വേണ്ടിയാണു സ്ത്രീകൾ ദശപുഷ്പം ചൂടുന്നത്.
കറുക, ചെറൂള എന്നിവ ഹൈന്ദവ ആചാരപ്രകാരം മരണാനന്തര ക്രിയകളായ ബലിതർപ്പണ കർമ്മങ്ങൾക്കു്‌ ഉപയോഗിക്കുന്നു.
#ദശപുഷ്പങ്ങളുടെ മഹാത്മ്യങ്ങൾ :
1. കറുക : ഗണപതി ഹോമത്തിനും മറ്റു ഹോമങ്ങൾക്കും ഉപയോഗിക്കുന്നു. ആദികളും, വ്യാധികളും ഒഴിയുവാൻ സഹായിക്കുന്നു. ആന്റി-ഇൻഫ്ളമാറ്ററി, ആന്റി -പിറേറ്റിക് ഉം വേദന  സംഹാരിയുമാണ്. മുറിവിൽ നിന്നും ഉണ്ടാകുന്ന രക്തസ്രാവത്തെ കണ്ട്രോൾ ചെയ്യുന്നു. ചർമ്മ രോഗത്തിനും, കുഷ്ടം, എക്സിമ എന്നി അസുഖങ്ങൾക്കുള്ള ഔഷധമുണ്ടാക്കുന്നതിനു ഉപയോഗിക്കുന്നു.
 2. ചെറൂള : ബലികർമ്മങ്ങൾക്ക് സാധാരണയായി ഉപയോഗിക്കുന്നു. . സമൂലം ഔഷധയോഗ്യം. വെറുതേ മുടിയിൽ ചൂടിയാൽ പോലും ആയുസ്സ് വർധിക്കും എന്നാണ് വിശ്വാസം. അത്രയ്ക്കുണ്ട് ചെറൂളയിൽ ഔഷധഗുണം. മൂത്ര സംബന്ധമായ അസുഖങ്ങൾക്ക് ഒരു നല്ല  ഔഷധമാണ്. വിഷബാധയകുറ്റന്നതിനു  ഉപയോഗിക്കുന്നു. ചെറൂളയുടെ ഇല  കഷായം വെച്ച്  കഴിക്കുന്നത് വൃക്കരോഗങ്ങൾ തടയുന്നു. അല്പം ചെറൂളയില മോരിൽ അരച്ച്  കഴിക്കുന്നത്‌ പ്രമേഹം വരുന്നതു  തടയുന്നു.
                                                                                  3. കൃഷ്ണക്രാന്തി / വിഷ്ണുക്രാന്തി:
 ഓർമ്മക്കുറവ്, ബുദ്ധിക്കുറവ് എന്നിവക്ക് ഈ ചെടിയുടെ ഇലയുടെ   നീര് നെയ്യ് ചേർത്ത് ദിവസവും കഴിക്കുന്നത്‌ നല്ലതാണ്. സ്ത്രീകളിൽ ഉണ്ടാകുന്ന വന്ധ്യതക്കു ഇതുകൊണ്ട്  ഉണ്ടാക്കിയ ഔഷധം  നല്ലതാണ്. ത്വക്ക്‌  രോഗങ്ങക്കും ഉപയോഗിക്കുന്നു.
4. പൂവാംകുരുന്നില:. സമൂലം ഔഷധ യോഗ്യം. വിഷം കളയുന്നതിനും, രക്‌തശുദ്ധിക്കും, ജ്വരത്തിനും,തൊണ്ടവേദനക്കും, ഉദര അസുഖങ്ങൾക്കും നന്ന്.ഇതിന്റെ നീരിൽ പകുതി എണ്ണ ചേർത്തു കാച്ചി                  തലയിൽ തേച്ചാൽ മൂക്കിൽ ദശ വളരുന്നത്, തലവേദന ഇവയ്ക്കു  ആശ്വാസം.
5.തിരുതാളി:  ദശപുഷ്പങ്ങളിൽ ഏറ്റവും വലിയ പുഷ്പമാണ്. ഇത്  ചൂടുന്നതുകൊണ്ട് ഐശ്വര്യം ഉണ്ടാകുന്നു. . സ്ത്രീകളിൽ ഉണ്ടാകുന്ന വന്ധ്യതക്കു നല്ലതാണ്. വിഷഹരമാണ്. ഗർഭാശയ അസുഖങ്ങൾക്ക്‌ എറെ പ്രധാനം.  പിത്തരോഗങ്ങൾക്ക് തിരുതാളി മരുന്നാണ്.
6.കയ്യോന്നി:  മുടിയുടെ വളർച്ചക്കും മുടി കൊഴിച്ചിലിനും കയ്യോന്നിയുടെ എണ്ണ കാച്ചി തേക്കാറുണ്ട്.  മഞ്ഞപ്പിത്തം, വിളർച്ച, കരൾ രോഗങ്ങൾ, രാത്രി അന്ധത  ഇവയ്ക്കു അത്യുത്തമം.
                                                                                                             7. മുക്കുറ്റി: മഞ്ഞ പൂക്കളുള്ള ചെടിയാണ് മുക്കുറ്റി. ഹോമകർമ്മങ്ങൾക്ക്  ഉപയോഗിക്കുന്നു. ഈ പൂവ്   ചൂടുന്നതുകൊണ്ട് ഭർതൃസൗഖ്യം, പുത്രലബ്ധി എന്നിവ ലഭ്യമാകുന്നു.. ഇലകളും വേരുകളും സ്റ്റൈപ്റ്റിക്  ആണ്.  മുക്കുറ്റി ഒരു ടോണിക്കായി ഉപയോഗിക്കുന്നു.
8. നിലപ്പന : ഇതിന്റെ പൂവ് ചൂടുന്നതുകൊണ്ട് പാപങ്ങൾ നശിക്കുമെന്ന് പറയുന്നു. ഇതിന്റെ ദേവത ഭൂമീ  ദേവിയാണ്. നിലപ്പന കിഴങ്ങ് പാലിൽ അരച്ച് കഴിക്കുന്നത്  മഞ്ഞപ്പിത്തതിന് നല്ല ഔഷധമാണ്. നാഡി ഞരമ്പുകളെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്. ഇതിന്റെ കിഴങ്ങു അരച്ച് കലക്കി എണ്ണ കാച്ചി തലയിൽ തേക്കുന്നത് മുടിക്ക് നല്ലതാണ്. ഇലയാണെങ്കിൽ  കഷായം വെച്ച് ചുമക്ക് ഔഷധമായി ഉപയോഗിക്കുന്നു
9. ഉഴിഞ്ഞ: . ഇതിന്റെ കഷായം മലബന്ധം, വയറു വേദന എന്നിവ മാറാൻ   സഹായകമാണ്. മുടികൊഴിച്ചിൽ താരൻ ശല്യം ,  വാതം, പനി ഇവ മാറാൻ സഹായകമാവുന്നു. സുഖപ്രസവത്തിനു ഉത്തമം. ഉഴിഞ്ഞ കഷായം  ആരോഗ്യത്തിനു വളരെ വലിയ ഗുണങ്ങൾ ചെയ്യും. സൗന്ദര്യത്തിനും, കേശ സംരക്ഷണത്തിനും ഇവ ഉപയോഗിക്കുന്നു.
10. മുയൽ ചെവിയൻ: മംഗല്യസിദ്ധിക്കായി ഈ പൂവ് ചൂടുന്നു. പരമശിവനാണ് ദേവൻ. ഇതു പാലിൽ അരച്ച്  നെറ്റിയിൽ പുരട്ടുന്നത് കൊടിഞ്ഞികുത്ത് (Migraine) മാറാൻ ഉത്തമം. വിരശല്യം, അലർജി ഇവയ്ക്കും കൊള്ളാവുന്ന ഔഷധമാണ്. കരൾ – ദഹനേന്ദ്രിയ വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും  അതിസാരത്തിനും ഫലപ്രദമാണ്.

Back to top button
error: