കൊല്ലം:ബലിതര്‍പ്പണം കഴിഞ്ഞ് മടങ്ങവെ വാഹനാപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.ഇഞ്ചക്കാട് സ്വദേശി ഉഷയാണ്(50) മരിച്ചത്.
എംസി റോഡില്‍ കൊട്ടാരക്കര കലയപുരത്ത് കാര്‍ സ്കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്.
സ്കൂട്ടര്‍ ഓടിച്ച ഇവരുടെ മകന് രാജേഷിനെ സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.