കൊല്ലം: ഇലക്‌ട്രിസിറ്റി ബില്ലടക്കാത്തതിനാല്‍ കറണ്ട് കട്ട് ചെയ്യാനെത്തിയ ചവറ കെ.എസ്. ഇ. ബി സെക്ഷനിലെ ലൈൻമാൻ നിര്‍ദ്ധന കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ് ഒരു വര്‍ഷത്തേക്കുള്ള കറണ്ട് ചാര്‍ജ്ജ് സ്വന്തം കയ്യില്‍ നിന്ന് ഓഫീസിലടച്ചു.
ചവറ സെക്ഷൻ ഓഫീസിലെ ലൈൻമാനായ പൻമന കൊച്ചുമുക്കട കിഴക്കതില്‍ റനീസാണ് കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കി സ്വന്തം കൈയ്യിൽ നിന്നും കറണ്ട് ചാർജ്ജ് അടച്ചത്. ചവറ മടപ്പള്ളി അമ്ബാടി ജംഗ്ഷന് സമീപം പെരു മുത്തേഴത്തു പടിഞ്ഞാറ്റതില്‍ പരേതനായ ശിവൻ കുട്ടിയുടെ കുടുംബത്തിനാണ് സഹായം ലഭിച്ചത്.
ശിവൻ കുട്ടിയും ഭാര്യയും നേരത്തെ മരിച്ചിരുന്നതിനാൽ മക്കളായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെയും ഏഴാം ക്ലാസുകാരനായ ഇളയ മകന്റെയും ഏക ആശ്രയം അച്ഛന്റെ അനുജനായിരുന്നു. എന്നാല്‍ തടിപ്പണിക്കാരനായ ഇദ്ദേഹം മാസങ്ങള്‍ക്ക് മുമ്ബ് തട്ടിനുമുകളില്‍ നിന്നു വീണു ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയായി.അതാണ് കറണ്ട് ബില്ലടക്കം മുടങ്ങുന്നതിന് കാരണമായത്. ഈ സങ്കടകഥ അയൽക്കാരിൽ നിന്നറിഞ്ഞപ്പോള്‍ കറണ്ട് കട്ട് ചെയ്യാതെ റനീസ് ഒരു വര്‍ഷത്തെ ബില്ല് അടയ്‌ക്കാൻ തയ്യാറാവുകയായിരുന്നു.