KeralaNEWS

തിരുവല്ലയിൽ മരിച്ച പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്;ഒരാൾ കൂടി അറസ്റ്റിൽ

തിരുവല്ല:രോഗം ബാധിച്ച്‌ മരിച്ച പതിമൂന്നുകാരി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. കുന്നന്താനം പാലയ്ക്കാത്തകിടി മഠത്തില്‍ കാവ് ക്ഷേത്രത്തിന് സമീപം ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ ഇട്ടി എന്ന് വിളിക്കുന്ന ജിബിൻ ജോണിനെ (26) ആണ് ഡിവൈ.എസ്‌പി എസ് അഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതേ കേസില്‍ കുമളി തോട്ടയ്ക്കാട് വില്ലേജില്‍ കൈലാസ മന്ദിരത്തില്‍ വിഷ്ണു സുരേഷി(26)നെ കഴിഞ്ഞ മാര്‍ച്ച്‌ 24 ന് കീഴ്‌വായ്പൂര്‍ എസ്‌എച്ച്‌ഓ വിപിൻ ഗോപിനാഥ് അറസ്റ്റ് ചെയ്തിരുന്നു.

 

Signature-ad

രോഗം ബാധിച്ച്‌ അവശനിലയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒമ്ബതിനാണ് പെണ്‍കുട്ടി മരിച്ചത്. അസ്വാഭാവിക മരണമെന്ന് സംശയിച്ച്‌ അവിടെ തന്നെ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് പലപ്പോഴായി ഇരയായിരുന്നുവെന്ന് മനസിലായത്. കുട്ടിയുടെ മരണശേഷം എടുത്ത കേസുകളിലാണ് ഇപ്പോള്‍ അറസ്റ്റ്.

 

പെണ്‍കുട്ടിയുടെയും മാതാവിന്റെയും ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് ചെന്നെത്തിയത്. കഴിഞ്ഞ മാസം 20 നാണ് കേസിന്റെ അന്വേഷണം ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജൻ ഡിവൈ.എസ്‌പിക്ക് കൈമാറിയത്. തുടര്‍ന്ന് സാക്ഷി മൊഴികളും പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്ബറും കേന്ദ്രീകരിച്ച്‌ നടത്തിയ ശാസ്ത്രീയ അന്വേഷണമാണ്  ജിബിൻ ജോണിലേക്ക് ചെന്നെത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും ഇരുപതിലധികം പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ അടക്കം ലഭിച്ചതായി പൊലീസ് പറഞ്ഞു. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യവും അന്വേഷിച്ചു വരികയാണെന്ന് ഡിവൈഎസ്‌പി പറഞ്ഞു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Back to top button
error: