Month: July 2023

  • Crime

    സ്വർണ വ്യാപാരിയെ ആക്രമിച്ച് 75 പവൻ തട്ടിയ കേസിൽ അർജുൻ ആയങ്കി പൂനെയിൽ പിടിയിൽ

    പാലക്കാട് : മീനാക്ഷിപുരത്ത് സ്വർണ വ്യാപാരിയെ ആക്രമിച്ച് 75 പവൻ സ്വർണം തട്ടിയെടുത്ത കേസിൽ അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുനെയിൽ നിന്നാണ് അർജുനെ മീനാക്ഷിപുരം പൊലീസ് പിടികൂടിയത്. കേസിൽ സിപിഎം നേതാക്കൾ ഉൾപ്പെടെ പതിനൊന്ന് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ ഡിവൈഎഫ്ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അർജുൻ. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെയും ഇയാൾക്കെതിരെ കേസുണ്ട്. സിപിഐഎം- ലീഗ്, സിപിഐഎം- ബിജെപി സംഘർഷങ്ങളിൽ പ്രതിസ്ഥനാനത്തുണ്ടായിരുന്ന അർജുൻ ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐ ഇയാളെ പുറത്താക്കുകയായിരുന്നു. പിന്നീടും നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക് നടത്തിയ അർജുൻ ഇതിനെ മറയാക്കി സ്വർണ്ണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞു. കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അർജുനും സംഘവും ചെയ്തുവന്നത്. ഗൾഫിലും കേരളത്തിലുടനീളവും അർജുൻ ആയങ്കി നെറ്റ് വർക്ക് ഉണ്ടാക്കിയിരുന്നതായാണ് പൊലീസ് കണ്ടെത്തൽ. കരിപ്പൂരിലെ ക്വട്ടേഷൻ കേസിൽ കഴിഞ്ഞ വർഷം അർജുൻ…

    Read More »
  • Business

    ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആദായ നികുതി റീഫണ്ട് ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാം

    ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട സമയമാണ് ഇത്. ഇനി രണ്ടാഴ്ച മാത്രമേ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ശേഷിക്കുന്നുള്ളു. നിങ്ങൾക്ക് ലഭിക്കുന്ന ആദായ നികുതി റീഫണ്ടിന്റെ കാലതാമസം ഒഴിവാക്കാൻ എന്തൊക്കെ ചെയ്യണം. ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ കൃത്യമല്ലാത്ത അല്ലെങ്കിൽ അപൂർണ്ണമായ ഐടിആർ ഫോം ഐടിആർ ഫോം പൂരിപ്പിച്ച് നൽകുമ്പോൾ കൃത്യമല്ലാത്ത വിവരങ്ങളാണ് നൽകുന്നതെങ്കിൽ അപേക്ഷ നിരസിക്കപ്പെടും. അല്ലെങ്കിൽ ഐടിആർ പ്രോസസ്സ് ചെയ്യപ്പെടില്ല, നിങ്ങളുടെ റീഫണ്ട് വൈകും. പാൻ പോലുള്ള പ്രധാനപ്പെട്ട വിശദാംശങ്ങൾ നൽകാൻ ആളുകൾ പലപ്പോഴും അശ്രദ്ധ കാണിക്കുമ്പോെൾ ഇങ്ങനെ സംഭവിക്കാം. മാത്രമല്ല, നികുതി ഫോമുകളിൽ ഒപ്പിടാൻ മറക്കുകയോ ചെയ്യുന്ന ഓഫ്‌ലൈൻ അപേക്ഷയിലാണ് ഇത് കൂടുതലായും കാണുക. തെറ്റായ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ കൃത്യമല്ലെങ്കിൽ, നിങ്ങളുടെ റീഫണ്ട് വൈകും. ഉദാഹരണത്തിന്, നിങ്ങളുടെ പാൻ നമ്പറിലും ബാങ്ക് വിവരങ്ങളിലും നിങ്ങളുടെ പേര് വ്യത്യസ്തമാണെങ്കിൽ, ഐടിആർ റീഫണ്ട് ചെയ്യില്ല. സംശയിക്കപ്പെടുന്ന നികുതി വിവരങ്ങൾ നിങ്ങളുടെ ആദായനികുതി റിട്ടേണിൽ…

    Read More »
  • Kerala

    തിരുവനന്തപുരം ജില്ലക്ക് നിരവധി ഓക്സിജൻ കോൺസെൻട്രേറ്ററുകളുമായി മമ്മൂട്ടി

          നിർദ്ധനരായ കിടപ്പുരോഗികൾക്ക് ആശ്വാസമാകുന്ന മമ്മൂട്ടിയുടെ ആ’ശ്വാസം’ പദ്ധതി തിരുവനന്തപുരത്തും . മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ തിരുവനന്തപുരം ജില്ലാ തല ഉത്ഘാടനം വെട്ടിയാട് എം ജി എം സ്കൂളിൽ ജൂലൈ 26 ന് മന്ത്രി ജി ആർ അനിൽ നിർവ്വഹിക്കും. മമ്മൂട്ടി സ്ഥാപിച്ച കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷന്റെ വൈസ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും .ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള നിർദ്ധനരായ കിടപ്പ് രോഗികൾക്കും അവരെ ശുസ്രൂഷിക്കുന്ന വൃദ്ധ മന്ദിരങ്ങൾക്കും പാലിയേറ്റിവ് സോസൈറ്റിക്കൾക്കുമായി മുപ്പത്തിലധികം അപേക്ഷകൾ ലഭിച്ചിരുന്നതിൽ നിന്നുമാണ് തികച്ചും അർഹരായ പതിമൂന്ന് പ്രസ്ഥാനങ്ങളെ കണ്ടെത്തിയതെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരൻ എസ് എഫ് സി അറിയിച്ചു. കഴിഞ്ഞ മാസം ആശ്വാസം പദ്ധതിയുടെ സംസ്ഥാന തല ഉത്ഘാടനം മമ്മൂട്ടി കൊച്ചിയിൽ നിർവ്വഹിച്ചിരുന്നു. തിരുവനന്തപുരം…

    Read More »
  • കോൺഗ്രസ് എംപിയുടെ നാളത്തെ സത്യാഗ്രഹം വെറും നാടകം, മുതലപ്പൊഴിയിൽ ഇടത് വലത് മുന്നണികൾ രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

    തിരുവനന്തപുരം: മുതലപ്പൊഴിയിൽ ഇടത് വലത് മുന്നണികൾ രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസ് എംപിയുടെ നാളത്തെ സത്യാഗ്രഹം വെറും നാടകം മാത്രമാണ്. എട്ട് കേന്ദ്രമന്ത്രിമാർ ഉണ്ടായിരുന്നിട്ടും തീരദേശ ജനതയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപിക്ക് അവസരം നൽകിയാൽ തീരദേശ ജനതയുടെ സമഗ്ര വികസനം ഉറപ്പാക്കും. തീരദേശമേഖലയെ സഹായിക്കുന്ന സമീപനമാണ് ബിജെപിക്കുള്ളത്. എൽഡിഎഫ് സർക്കാരിൻ്റെ നിലപാടല്ല ബിജെപിക്ക്. തീരദേശത്തെ ജനതയെ പുനരധിവസിപ്പിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. മുതലപ്പൊഴിയിലെ തുടർച്ചയായ അപകടങ്ങളിലും വികാർ ജനറൽ ഫാ.യൂജിൻ പെരേരക്കെതിരെ കേസ് എടുത്തതിനുമെതിരെ ഇന്നലെ തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ പ്രതിഷേധ ഞായർ ആചരിച്ചിരുന്നു. കേരളാ ലാറ്റിൻ കത്തോലിക്ക് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ ദിനാചരണം. സർക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാണിക്കുമ്പോൾ, സഭയെ അപമാനിക്കാനും, കേസുകളിൽ കുരുക്കി നിശ്ശബ്ദരാക്കാനുമാണ് ശ്രമം എന്നാണ് വിമർശനം. ഇത് സംബന്ധിച്ച അറിയിപ്പ് കു‍ബാനയ്ക്കിടെ വായിക്കും. രൂപതകളും ഇടവകകളും സംഘടനകളും കേന്ദ്രീകരിച്ചു പ്രതിഷേധം സംഘടിപ്പിച്ചു. എല്ലാ സംഘടനകളെയും സഹകരിപ്പിച്ചുകൊണ്ട്…

    Read More »
  • India

    തമിഴ്നാട്ടിൽ നിർണായക നീക്കവുമായി ഇഡി; 13 മണിക്കൂർ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെ മന്ത്രി കെ. പൊന്മുടിയെ കസ്റ്റഡിയിലെടുത്തു

    ചെന്നൈ: തമിഴ്നാട്ടിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. 13 മണിക്കൂർ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെ സ്റ്റാലിൻ മന്ത്രിസഭയിലെ മന്ത്രി കെ. പൊന്മുടിയെ ഇഡി കസ്റ്റഡിയിലെടുത്തു. മണിക്കൂർ നീണ്ടു നിന്ന റെയ്ഡിന് പിന്നാലെ മന്ത്രിയെ കസ്റ്റഡിയിലെടുത്ത് കാറിൽ ഇഡി ഓഫീസിലേക്ക് കൊണ്ടുപോയി. 2006 ൽ മന്ത്രിയായിരിക്കെ മകനും സുഹൃത്തുക്കൾക്കും അനധികൃതമായി ഖ്വാറി ലൈസൻസ് നൽകി ഖജനാവിന് 28 കോടിയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് വർഷങ്ങൾക്ക് ശേഷം ഇഡി നടപടി. ഈ കേസ് ജയലളിതയുടെ കാലത്താണ് രജിസ്റ്റര്‍ ചെയ്തത്. 11 വര്‍ഷം പഴക്കമുള്ള കേസ് പൊടിതട്ടിയെടുത്ത ഇഡി സംഘം ,സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കൊപ്പം മന്ത്രിയുടെ ചെന്നൈയിലെയും വിഴുപ്പുറത്തെയും വീടുകളിലും പൊന്മുടിക്ക് പങ്കാളിത്തമുള്ള എഞ്ചിനിയറിംഗ് കോളേജിലും ഇന്ന് പരിശോധന നടത്തുകയായിരുന്നു. വിദേശത്തെ കള്ളപ്പണ നിക്ഷേപത്തിൽ ഇ‍ഡി അന്വേഷണം നേരിടുന്ന മകനും ലോകസ്ഭാ എംപിയുമായ ഗൗതം ശിഖാമണിയുടെ വീടുകളിലും റെയ്ഡുണ്ടായി. പ്രതിപക്ഷ യോഗത്തിനായി മുഖ്യമന്ത്രി സ്റ്റാലിന്‍ ബെംഗളൂരുവിലേക്ക് പോകുന്നതിന് തൊട്ടുമുന്‍പാണ്, തമിഴ്നാട് മന്ത്രിക്കെതിരെ ഇഡി പരിശോധന നടന്നത്.…

    Read More »
  • പാർലമെന്റ് തെര‍ഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ബാംഗ്ലൂരുവിലേക്ക് വിളിപ്പിച്ച് കോൺ​ഗ്രസ് ഹൈക്കമാന്റ്

    തിരുവനന്തപുരം: പാർലമെന്റ് തെര‍ഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ബാംഗ്ലൂരുവിലേക്ക് വിളിപ്പിച്ച് കോൺ​ഗ്രസ് ഹൈക്കമാന്റ്. നേതാക്കളോട് മറ്റന്നാൾ ബെം​ഗളൂരുവിലേക്ക് എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെ ആണ് വിളിച്ചത്. ബെം​ഗളൂരുവിലെത്തിയ നേതാക്കളുമായി മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ചർച്ച നടത്തും. ലോക് സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് ചർച്ചയാവുക എന്നാണ് റിപ്പോർട്ട്. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്കും ബിജെപിക്കും ബദലായി ഐക്യനിര കെട്ടിപ്പടുക്കാൻ സംയുക്ത പ്രതിപക്ഷ യോഗം ബെംഗളുരുവിൽ അൽപസമയത്തിനകം തുടങ്ങും. 26 പാർട്ടികളിൽ നിന്നായി 49 നേതാക്കളാണ് യോഗത്തിന് എത്തിച്ചേർന്നിരിക്കുന്നത്. ഊഷ്മള സ്വീകരണം, ഹസ്തദാനം, കൂടിക്കാഴ്ചകൾ. പ്രതിപക്ഷ ഐക്യയോഗത്തിൻറെ ആദ്യദിനം തീർത്തും അനൗപചാരികമായിരുന്നു. ഉച്ചയോടെ തന്നെ അഞ്ച് മുഖ്യമന്ത്രിമാരടക്കം പ്രധാനനേതാക്കളെല്ലാമെത്തി. എൻസിപിയുടെ നി‍ർണായക നീക്കങ്ങൾ തുടരുന്നതിനാൽ ശരദ് പവാർ നാളെയേ എത്തൂവെന്ന് രാവിലെത്തന്നെ അറിയിച്ചിരുന്നു. ബിജെപിയെ വീഴ്ത്തി കോൺഗ്രസ് മികച്ച ജയം നേടിയ കർണാടകയുടെ മണ്ണിൽ പുതിയ തുടക്കമെന്ന ആത്മവിശ്വാസമാണ് യോഗത്തിനെത്തിയ പ്രതിപക്ഷ നേതാക്കളിൽ പലരും പ്രകടിപ്പിച്ചത്. പ്രധാനമായും…

    Read More »
  • Local

    മാർ സ്ലീവാ മെഡിസിറ്റി സി.ഇ.ഒ. ജസ്റ്റിൻ തോമസിന് മികച്ച ക്വാളിറ്റി ഓറിയന്റേഷൻ സി.ഇ.ഒ. പുരസ്കാരം

    പാലാ: വേൾഡ് ക്വാളിറ്റി കോൺഗ്രസ് ആൻഡ് അവാർഡ്‌സിന്റെ ഹയസ്റ്റ് ക്വാളിറ്റി ഓറിയന്റേഷൻ സി.ഇ.ഒ.ക്കുള്ള പുരസ്കാരം പാലാ മാർ സ്ലീവാ മെഡിസിറ്റി സി.ഇ.ഒ. ജസ്റ്റിൻ തോമസിന് ലഭിച്ചു. മുംബൈ താജ് ലാൻഡ്സ് എൻഡിൽ നടന്ന വേൾഡ് ലീഡർഷിപ്പ് കോൺഗ്രസ് ആൻഡ് അവാർഡ്സിൽ വേൾഡ് സി.എസ്.ആർ. ഡേ ഫൗണ്ടർ ഡോ. ആർ.എൽ.ഭാട്ട്യയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. മികച്ച വീക്ഷണം, ഉപഭോക്താക്കളുടെ സംതൃപ്തി, സ്ഥാപനത്തിന്റെ ഭാവിയിലേക്കുള്ള വീക്ഷണം, വളർച്ച, ധാർമികത, സുസ്ഥിരതയ്ക്കുള്ള കഴിവ്, ഉപഭോക്കാക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള പ്രവർത്തനം തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് അവാർഡ്. രാജ്യത്തെ 7 പ്രമുഖ സ്ഥാപനങ്ങളുടെ ഉന്നത നിരയിൽ പ്രവർത്തിക്കുന്നവരായിരുന്നു അവാർഡ് ജൂറി അംഗങ്ങൾ. പ്രവർത്തനം തുടങ്ങി 3 വർഷത്തിനുള്ളിൽ മാർ സ്ലീവാ മെഡിസിറ്റിക്കു എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ നേടിയെടുക്കാനും സാധിച്ചിരുന്നു. ആരോഗ്യ മേഖലയിൽ പ്രവർത്തിച്ചു തുടങ്ങിയ ശേഷം പ്രമുഖ മാധ്യമ സ്ഥാപനത്തിൽ 3 പതിറ്റാണ്ടു കാലം ഉന്നതശ്രേണിയിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന് ജനറൽ അഡ്മിനിസ്ട്രേഷൻ, ക്വാളിറ്റി, ഫിനാൻസ് ആൻഡ് ബഡ്ജറ്ററി കൺട്രോൾ,…

    Read More »
  • LIFE

    ഇരുവരും പരസ്പരം അൺഫോളോ ചെയ്തു, പ്രണയമാണെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള പോസ്റ്റും പിന്‍വലിച്ചു; അമൃതയും ​ഗോപി സുന്ദറും വേർപിരിഞ്ഞെന്ന് അഭ്യൂഹം

    ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിങ്ങറിലൂടെ മലയാളികൾക്ക് സുപരിചിതയായ ആളാണ് അമൃത സുരേഷ്. ​ഗായികയ്ക്ക് പുറമെ അവതാരികയായിട്ടും അമൃത പ്രേക്ഷകർക്ക് മുന്നിലെത്തി. ഒരുവർഷം മുൻപാണ് അമൃതയും സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും വിവാഹിതരായത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ​ഗോപി സുന്ദറും അമൃതയും ആണ് ചർച്ചാ വിഷയം. അമൃതയും ​ഗോപി സുന്ദറും വേർപിരിഞ്ഞെന്ന തരത്തിലാണ് അഭ്യൂഹം. അതിന് കാരണമായി സോഷ്യൽ മീഡിയ ഉയർത്തിക്കാട്ടുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ഇരുവരും പരസ്പരം അൺഫോളോ ചെയ്തു. രണ്ട്, 2022 മെയ് 26ന് പ്രണയമാണെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള പോസ്റ്റും പിന്‍വലിച്ചു. പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിച്ചെന്ന് പറഞ്ഞ് പലരും രംഗത്തെത്തുക ആയിരുന്നു. അതേസമയം, പ്രണയ പോസ്റ്റ് ഒഴികെ ഇരുവരും ഒന്നിച്ചുള്ള മറ്റ് ഫോട്ടോകളും വീഡിയോകളും ഇൻസ്റ്റാ​ഗ്രാമിൽ ഉണ്ട്. വേർപിരിയൽ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാണെങ്കിലും അമൃതയോ ​ഗോപി സുന്ദറോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. “പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച്…

    Read More »
  • Crime

    സ്പെയർ പാർട്സ് കടയുടെ മറവിൽ എംഡിഎംഎ കച്ചവടം; ഉടമ പിടിയിൽ

    മലപ്പുറം: വേങ്ങരയിൽ സ്പെയർ പാർട്സ് കടയുടെ മറവിൽ നടത്തിവന്നിരുന്ന ലഹരി കച്ചവടം പിടിയിൽ. സ്പെയർ പാർട്സ് കടയുടെ മറവിൽ എംഡിഎംഎ കച്ചവടം നടത്തിവന്നിരുന്ന ഉടമയാണ് പിടിയിലായത്. ചൂരൽമല ഹംസ ( 44 ) എന്ന കടയുടമ ആണ് പിടിയിലായത്. വേങ്ങര കൂരിയാട് ഭാഗത്ത് ഇയാളുടെ കടക്ക് സമീപം കാറിൽ നിന്നാണ് എംഡിഎംഎ യുമായി പിടികൂടിയത്. കടയിൽ സ്പെയർ പാർട്സ് വാങ്ങാനെന്ന വ്യാജേനയാണ് ആളുകൾ ലഹരി വാങ്ങുന്നതിന് ഇയാളെ സമീപിച്ചിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. കടയിൽ വെച്ചും പുറത്ത് വാഹനങ്ങളിൽ കറങ്ങിയും ഇയാൾ എംഡിഎംഎ വിൽപ്പന നടത്താറുണ്ടെന്നാണ് വ്യക്തമാകുന്നത്.

    Read More »
  • India

    ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ തന്ത്രങ്ങളൊരുക്കാൻ ബിജെപിയും; ലോക് ജനശക്തി പാർട്ടി വീണ്ടും എൻഡിഎയിൽ, നാളത്തെ യോ​ഗത്തിൽ പങ്കെടുക്കും

    ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ തന്ത്രങ്ങളൊരുക്കാൻ ബിജെപിയും. കൂടുതൽ പാർട്ടികളെ മുന്നണിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് കരുത്തേകി ലോക് ജനശക്തി പാർട്ടി വീണ്ടും എൻഡിഎയിൽ ചേർന്നുിരിക്കുകയാണ്. പാർട്ടി അധ്യക്ഷൻ ചിരാ​ഗ് പാസ്വാൻ ദില്ലിയിൽ അമിത് ഷായുമായും ജെപി നദ്ദയുമായും കൂടികാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം. നാളെ ദില്ലിയിൽ നടക്കുന്ന മുന്നണിയോ​ഗത്തിലും ചിരാ​ഗ് പാസ്വാൻ പങ്കെടുക്കും. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നതിനിടെയാണ് നിർണ്ണായക നീക്കവുമായി ബിജെപിയും മുന്നോട്ട് പോവുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് നാളെ എൻഡിഎ യോഗം നടക്കുന്നത്. ദില്ലിയിൽ നടക്കുന്ന യോഗത്തിൽ 38 സഖ്യകക്ഷികൾ പങ്കെടുക്കും. കഴിഞ്ഞ 4 വർഷത്തെ എൻഡിഎയുടെ വളർച്ച നിർണായകമെന്ന് ജെ പി നദ്ദ അവകാശപ്പെട്ടു. മോദിയുടെ വികസന അജണ്ടകളിൽ എല്ലാ പാർട്ടികൾക്കും താല്പര്യമുണ്ടെന്നും പുതിയതായി ഏതെല്ലാം പാർട്ടികൾ വരുമെന്ന് നാളെ അറിയാമെന്നും അദ്ദേഹം വിശദീകരിച്ചു. ദേശത്തിന്റെ വളർച്ചയ്ക്ക് വേണ്ടി എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകണം എന്നതാണ് എൻഡിഎ അജണ്ട. ഒപ്പം വരണോ എന്നത് അവരാണ് തീരുമാനിക്കേണ്ടതെന്നും നദ്ദ അഭിപ്രായപ്പെട്ടു. കേന്ദ്ര…

    Read More »
Back to top button
error: