IndiaNEWS

ജെഡിഎസ് കേരളാ ഘടകം എൽഡിഎഫിൽ തുടരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

പാലക്കാട്:ജെഡിഎസ് കേരളാ ഘടകം എൽഡിഎഫിൽ തുടരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി.
പാർട്ടി ദേശീയ നേതൃത്വം എൻഡിഎയിൽ ചേരാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് കേരളാ ഘടകം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.ദേശീയ തലത്തിൽ പാർട്ടി സഖ്യമുണ്ടാക്കിയാലും കേരളത്തിൽ അത് ബാധിക്കില്ലെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു.

അതേസമയം നാളെ നടക്കാനിരിക്കുന്ന എൻഡിഎ യോഗത്തിലേക്ക് ക്ഷണം ലഭിച്ചാൽ പങ്കെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് ദേവഗൗഡ വ്യക്തമാക്കി.എന്നാൽ ബെംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷ പാർട്ടി യോഗത്തിൽ പങ്കെടുക്കുന്ന പ്രശ്നമില്ലെന്നും ദേവഗൗഡ വ്യക്തമാക്കി.

Back to top button
error: