CrimeNEWS

സംസ്ഥാനത്ത് ഇഡി റെയ്ഡ് തുടരുന്നു; കൊച്ചിയും കോട്ടയവും ഹവാല ഇടപാട് കേന്ദ്രങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഹവാല പണമിടപാടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് തുടരുന്നു. വിവധ ജില്ലകളിലായി ഇരുപത്തഞ്ചോളം കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് റെയ്ഡ് ആരംഭിച്ചത്. കൊച്ചിയും കോട്ടയവുമാണ് ഹവാല പണമെത്തുന്ന പ്രധാന മേഖലകളെന്ന് ഇഡി പറയുന്നു.

കോട്ടയം ജില്ലയില്‍ ഏറ്റുമാനൂര്‍ ടൗണിലെ സിയോണ്‍ ഡ്യൂട്ടി പെയ്ഡ് ഷോപ് ആന്‍ഡ് മണി എക്‌സ്‌ചേഞ്ച്, ഈരാറ്റുപേട്ട ഫോര്‍നാസ് ജ്വല്ലറി, ഫോറിന്‍ മണി എക്‌സ്‌ചേഞ്ച് സെന്റര്‍, ചങ്ങനാശ്ശേരി സംഗീത ഗിഫ്റ്റ് ഹൗസ്, സംഗീത ഫാഷന്‍സ്, ചിങ്ങവനം സംഗീത ഫാഷന്‍ എന്നിവിടങ്ങളിലാണു റെയ്ഡ് നടന്നത്. കൊച്ചിയില്‍ പെന്റാ മേനക ഷോപ്പിങ് മാളിലെ മൊബൈല്‍ ആക്‌സസറീസ് മൊത്ത വില്‍പനശാല, ബ്രോഡ്വേയ്ക്കു സമീപമുള്ള സൗന്ദര്യവര്‍ധക വസ്തുക്കളും ഇലക്ട്രോണിക് സാധനങ്ങളും വില്‍ക്കുന്ന മൊത്ത വില്‍പനശാല എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.

Signature-ad

10,000 കോടി രൂപയുടെ ഹലാവ ഇടപാട് കേരളം കേന്ദ്രീകരിച്ച് നടന്നെന്ന് രഹസ്യമായ അന്വേഷണത്തില്‍ കണ്ടെത്തിയെന്നും അതിനു തുടര്‍ച്ചയായാണ് പരിശോധനയെന്നും ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കി. 150 ഓളം ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയില്‍ വിദേശപണം ഉള്‍പ്പെടെ കണ്ടെത്തിയെന്നാണ് വിവരം.

Back to top button
error: