കാശിപ്പൂർ: ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗര്‍ ജില്ലയിൽ കാശിപൂരിലെ മാവ് തോട്ടത്തിൽ നാശം സൃഷ്ടിച്ച കുരങ്ങുകളെ വിഷം കൊടുത്തു കൊന്ന കേസിൽ 9 പേർ അറസ്റ്റിൽ.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 (എ), 11 (എല്‍) വകുപ്പുകള്‍, മൃഗ പീഡന നിയമം, വന്യജീവി (സംരക്ഷണം) നിയമത്തിലെ സെക്ഷൻ 9/51 എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഛോട്ടേ ഖാൻ, ഇമ്രാൻ, അഫ്‌സല്‍, അൻവര്‍, ഇഖ്‌രാര്‍ ഷാ, നദീം, മുബാറിക്, മുഹമ്മദ്, ഇമാമുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ പശ്ചാത്തലവും മറ്റും പരിശോധിച്ച് വരികയാണെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഭയ് പ്രതാപ് സിംഗ് പറഞ്ഞു.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ കുറ്റിക്കാട്ടില്‍ ഏഴ് കുരങ്ങുകളുടെ ജഡം കണ്ടെത്തിയതായും എഎസ്പി പറഞ്ഞു.