പൂനെ:ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തി വെറ്റിനറി ഡോക്ടർ ആത്മഹത്യ ചെയ്തു.പൂനെയിലെ വര്‍വാന്ദ് മേഖലയിലാണ് സംഭവം.
ഡോക്ടര്‍ അതുല്‍ ദിവേകര്‍ (42), പല്ലവി ദിവേകര്‍ (39), ഇവരുടെ മക്കളായ അദ്വൈത് (9), വേദാന്തി (6) എന്നിവരാണ് മരിച്ചത്.
ദിവേകര്‍ ആദ്യം വീട്ടില്‍ വെച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുട്ടികളെ വീടിനടുത്തുള്ള കിണറ്റിലേക്ക് എറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പിന്നീട് വീട്ടില്‍ തിരിച്ചെത്തി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തൂങ്ങിമരിച്ച നിലയിലാണ് ദമ്ബതികളുടെ മൃതദേഹം കണ്ടെത്തിയത്. അതുല്‍ ഉപേക്ഷിച്ചതായി കരുതപ്പെടുന്ന ആത്മഹത്യാ കുറിപ്പില്‍ ഭാര്യയുടെ ‘പീഡന’മാണ് തന്റെ പ്രവൃത്തിക്ക് പിന്നിലെ കാരണമെന്ന് പറയുന്നു. പോലീസ് വിഷയം കൂടുതല്‍ അന്വേഷിച്ചുവരികയാണ്.