Month: June 2023

  • Kerala

    ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു

    ആലപ്പുഴ – ചങ്ങനാശേരി റോഡില്‍  ഇടവേളയ്ക്കുശേഷം  കെഎസ്‌ആര്‍ടിസി മുഴുനീളെ സര്‍വീസ് പുനരാരംഭിച്ചു. എസി റോഡിന്റെ നവീകരണം മൂലം രണ്ടുവര്‍ഷത്തോളമായി കെഎസ്‌ആര്‍ടിസി ഭാഗികമായാണ് സര്‍വീസ് നടത്തിയിരുന്നത്.അതില്‍തന്നെ ഭൂരിഭാഗം സര്‍വീസുകളും വെട്ടിക്കുറച്ചിരുന്നു. ചങ്ങനാശേരിയിലേക്കുള്ള ആദ്യസര്‍വീസില്‍ തന്നെ കാലുകുത്താൻ ഇടയില്ലാത്തവിധം യാത്രികരെക്കൊണ്ട് ബസ് നിറഞ്ഞിരുന്നു. തിരികെ ആലപ്പുഴയിലേക്കും ഇതുതന്നെയായിരുന്നു സ്ഥിതി. മൂന്ന് സൂപ്പര്‍ഫാസ്റ്റ് ബസുകളാണ് സര്‍വീസ് നടത്തുന്നത്. ഉയര്‍ത്തിനിര്‍മിച്ച പാതയും വീതികൂട്ടി പുതുക്കിപ്പണിത വലിയപാലങ്ങളും ഗതാഗതത്തിന് തുറന്നുകൊടുത്ത മൂന്നുമേല്‍പ്പാലങ്ങളും കയറി കുട്ടനാടിന്റെ സൗന്ദര്യം ആസ്വദിച്ചുള്ള യാത്ര പലര്‍ക്കും പുതുമയായി. എസി റോഡിന്റെ നവീകരണം അവാസാനഘട്ടത്തിലാണ്. നെടുമുടി, കിടങ്ങറ വലിയപാലങ്ങളാണ് വീതികൂട്ടി പുനര്‍നിര്‍മിച്ചത്. നസ്രത്ത്, ജ്യോതി, മങ്കൊമ്ബ് മേല്‍പ്പാലങ്ങളാണ് നിലവില്‍ ഗതാഗതത്തിന് തുറന്നുകൊടുത്തത്. മങ്കൊമ്ബ് ഒന്നാംകര മേല്‍പ്പാലം ജൂണ്‍ അവസാനം തുറക്കും. പണ്ടാരക്കളം മേല്‍പ്പാലപ്രദേശത്തെ ട്രാൻസ്ഫോര്‍മര്‍ മാറ്റിസ്ഥാപിക്കുന്നതിന് കാലതാമസം നേരിടുന്നതിനാലാണ് മേല്‍പ്പാലം നിര്‍മാണവും വൈകുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിക്കാണ് നിര്‍വഹണ ചുമതല

    Read More »
  • India

    ബംഗളൂരു-മൈസൂരു അതിവേഗ പാതയില്‍ വാഹനാപകടം;  മൂന്നു മരണം

    ബംഗളൂരു-മൈസൂരു അതിവേഗ പാതയില്‍ മദ്ദൂരിനടുത്ത് ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ മരിച്ചു. മൈസൂരുവിലേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു. നീരജ്കുമാര്‍ (50), ഭാര്യ സെല്‍വി കുമാര്‍ (47), ഡ്രൈവര്‍ നിരഞ്ജൻ കുമാര്‍ (35) എന്നിവരാണ് മരിച്ചത്.   ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു അപകടം. കാറില്‍ മുൻസീറ്റിലുണ്ടായിരുന്ന സാഗര്‍ ശ്രീവാസ്തവയെ (20) പരിക്കുകളോടെ മാണ്ഡ്യ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശ് ട്രെയിനിങ് ആൻഡ് എംപ്ലോയ്മെന്റില്‍ അഡീഷനല്‍ ഡയറക്ടറാണ് നീരജ്. പൊലീസ് മേല്‍നടപടി സ്വീകരിച്ചു. അതിവേഗപാതയില്‍ അപകടങ്ങള്‍ സ്ഥിരമാവുകയാണ്.

    Read More »
  • Movie

    ബോക്‌സോഫീസില്‍ കിതച്ച് ആദിപുരുഷ്; കളക്ഷനില്‍ വന്‍ ഇടിവ്

    റിലീസ് ചെയ്ത് ആദ്യ ദിനങ്ങളിലെ കുതിപ്പിനൊടുവില്‍ പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ ബോക്‌സോഫീസില്‍ കിതയ്ക്കുന്നു. നാലാം ദിവസത്തെ ചിത്രത്തിന്റെ കളക്ഷനില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  നാല് ദിനം കൊണ്ട് 375 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ‘ആദിപുരുഷ്’ ആദ്യത്തെ രണ്ട് ദിനങ്ങളില്‍ തന്നെ 200 കോടി ക്ലബ്ബില്‍ കടന്നിരുന്നു. ലോകമെമ്പാടും 240 കോടിയാണ് രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത്.  ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് രണ്ടാംദിനം ആഗോളതലത്തില്‍ നേടിയത് 100 കോടി രൂപയാണ്. ആദ്യദിനം 140 കോടിയും. മൂന്നാം ദിനത്തിലും നാലാം ദിനത്തിലും കളക്ഷനില്‍ കാര്യമായ ഇടിവുണ്ടായി. ഓരോ ദിവസവും ചിത്രത്തിന്റെ കളക്ഷന്‍ കുറഞ്ഞുവരികയാണ്. ചിത്രത്തിലെ ചില സംഭാഷണങ്ങള്‍ വിമര്‍ശനം നേരിട്ടതും നെഗറ്റീവ് റിവ്യൂകളും വി.എഫ്.എക്‌സിന്റെ പേരിലുള്ള ട്രോളുകളും കളക്ഷനെ ബാധിച്ചുവെന്നാണ് നിഗമനം. രാമായണം പ്രമേയമാകുന്ന ചിത്രത്തില്‍ രാമനായി പ്രഭാസ് എത്തുമ്പോള്‍ രാവണനായി വേഷമിട്ടിരിക്കുന്നത് സെയ്ഫ് അലിഖാനാണ്. കൃതി സനോണ്‍, സെയ്ഫ് അലിഖാന്‍, സണ്ണി സിംഗ്, ദേവ്ദത്ത്…

    Read More »
  • Crime

    വിദ്യക്കും വിശാഖിനും പിന്നാലെ നിഖിലും ഒളിവില്‍; ഫോണ്‍ സ്വിച്ച് ഓഫ്, അന്വേഷണത്തിന് എട്ടംഗ പ്രത്യേക സംഘം

    തിരുവനന്തപുരം: വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയായ നിഖില്‍ തോമസ് ഒളിവില്‍ തന്നെ. നിഖിലിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷന്‍ കണ്ടെത്തിയത്. നിഖില്‍ ഒളിവിലാണെന്നും കണ്ടെത്താന്‍ എട്ടംഗ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും കായംകുളം ഡിവൈഎസ്പി അറിയിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാണ് നിഖിലിനെ കണ്ടെത്താന്‍ നിയോഗിച്ചത്. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനാക്കുറ്റം എന്നിവ ചുമത്തിയാണ് നിഖിലിനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസ് സംഘം റായ്പൂരിലെ കലിംഗ സര്‍വകലാശാലയിലെത്തിയും അന്വേഷണം നടത്തി. സര്‍വകലാശാല രജിസ്ട്രാര്‍, വിസി എന്നിവരെ കണ്ട അന്വേഷണ സംഘം, ഇവരില്‍ നിന്ന് വിവരങ്ങള്‍ തേടി. അതേസമയം, വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ റായ്പുര്‍ പോലീസില്‍ പരാതി നല്‍കില്ല. മറിച്ച് അന്വേഷണം കേരളത്തില്‍ തന്നെ മതിയെന്നാണ് തീരുമാനം. തട്ടിപ്പ് നടന്നതും നിഖില്‍ ഉള്ളതും കേരളത്തിലായതിനാല്‍ കേരള പോലീസ് അന്വേഷണമാണ് ഉചിതമെന്നും സര്‍വകലാശാല അറിയിച്ചു. നിഖിലിനെതിരേ എംഎസ്എം കോളജ് പ്രിന്‍സിപ്പലും മാനേജരും പോലീസില്‍ രേഖാമൂലം…

    Read More »
  • Crime

    ട്രക്കിങ്ങിന് പോയത് ഒന്നിച്ച്, മടക്കം തനിച്ച്; യുവതിയുടെ മരണത്തില്‍ കാമുകനായി തിരച്ചില്‍

    മുംബൈ: മഹാരാഷ്ട്രയിലെ രാജ്ഗഡ് കോട്ടയില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ പ്രതിയെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. മരിച്ച ദര്‍ശന പവാറിന്റെ (26) കാമുകന്‍ രാഹുല്‍ ഹാന്‍ഡോറിനു (25) വേണ്ടിയാണ് തിരച്ചില്‍. ഞായറാഴ്ചയാണ് ദര്‍ശനയെ പുണെയിലുള്ള രാജ്ഗഡ് കോട്ടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഹമ്മദ്നഗര്‍ സ്വദേശിയായ ദര്‍ശന, അടുത്തിടെ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ആര്‍എഫ്ഒ) തസ്തികയിലേക്കുള്ള മഹാരാഷ്ട്ര പബ്ലിക് സര്‍വീസ് കമ്മിഷന്‍ (എംപിഎസ്സി) പരീക്ഷ പാസായിരുന്നു. ദര്‍ശന കൊല്ലപ്പെട്ടതാണെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതായി വെല്‍ഹെ പോലീസ് അറിയിച്ചു. ശരീരത്തില്‍ ഒന്നിലധികം മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. കൊലയാളിയെയും കൊലപാതകത്തിനു പിന്നിലെ കാരണത്തെയും കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നിലവില്‍ പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും പോലീസ് വ്യക്തമാക്കി. ജൂണ്‍ 9 നാണ് ദര്‍ശന പുണെയില്‍ എത്തിയത്. നര്‍ഹെ ഏരിയയില്‍ കൂട്ടുകാരിക്കൊപ്പമായിരുന്നു താമസം. ജൂണ്‍ 12ന് സിംഹഗഡ് കോട്ട സന്ദര്‍ശിക്കാന്‍ പോകുകയാണെന്നു ദര്‍ശന മാതാപിതാക്കളെ അറിയിച്ചു. രാജ്ഗഡ്, സിംഹഗഡ് കോട്ടകളില്‍ ട്രക്കിങ്ങിനു പോകുകയാണെന്നാണ് കൂട്ടുകാരിയോടു…

    Read More »
  • Kerala

    എംജി സര്‍വകലാശാലയില്‍നിന്ന് പേരെഴുതാത്ത 154 ബിരുദ-പിജി സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായി

    കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് പേരെഴുതാത്ത 154 ബിരുദ- പിജി സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായി. 100 ബിരുദ സര്‍ട്ടിഫിക്കറ്റുകളും 54 പിജി സര്‍ട്ടിഫിക്കറ്റുകളുമാണ് അതീവസുരക്ഷാ വിഭാഗമായ പരീക്ഷാഭവനില്‍ നിന്ന് നഷ്ടമായത്. ബാര്‍ കോഡും ഹോളോഗ്രാമും പതിച്ച സര്‍ട്ടിഫിക്കറ്റുകളാണ് കാണാതായത്. ഈ ഫോര്‍മാറ്റുകളില്‍ വിദ്യാര്‍ത്ഥിയുടെ വിവരങ്ങളും രജിസ്റ്റര്‍ നമ്പറും ചേര്‍ത്ത് വൈസ് ചാന്‍സലറുടെ ഒപ്പ് പതിച്ചാല്‍ സര്‍ട്ടിഫിക്കറ്റ് തയാറാകും. ഫോര്‍മാറ്റുകള്‍ ഉപയോഗിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കാനുമാകും. രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാതായത് ദുരൂഹമാണ്. സെക്ഷന്‍ ഓഫീസര്‍ക്കാണ് ഈ ഫോര്‍മാറ്റുകള്‍ സൂക്ഷിക്കാനുള്ള ചുമതല. 500 എണ്ണമുള്ള ഒരു കെട്ടായാണ് ഇവ സൂക്ഷിക്കുന്നത്. ഒരാഴ്ച മുന്‍പ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ സൂക്ഷിക്കുന്ന സെക്ഷനിലെ രജിസ്റ്റര്‍ കാണാതായിരുന്നു. ഇത് കണ്ടെത്താനുള്ള ശ്രമത്തിനിടെ മേശയ്ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് ഫോര്‍മാറ്റുകള്‍ കണ്ടെത്തി. അതോടെയാണ് കൂടുതല്‍ അന്വേഷണം തുടങ്ങിയത്. ഫോര്‍മാറ്റിന്റെ കെട്ട് പരിശോധിച്ചപ്പോള്‍ 54 എണ്ണം ഇല്ലെന്ന് ബോധ്യമായി. സര്‍വകലാശാലയില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തയാറാക്കുന്ന എട്ട് വിഭാഗങ്ങളുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കാന്‍ സെക്ഷന്‍…

    Read More »
  • India

    കെട്ടിടങ്ങള്‍ പൊളിച്ച് കുട്ടികളെയടക്കം വഴിയാധാരമാക്കി; യുവ എന്‍ജിനിയറുടെ മുഖത്തടിച്ച് വനിതാ എം.എല്‍.എ.

    മുംബൈ: മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ യുവ എന്‍ജിനിയറെ നടുറോഡില്‍ മര്‍ദിച്ച് മഹാരാഷ്ട്രയിലെ വനിതാ എംഎല്‍എ. മീരാ ഭയന്ദര്‍ എംഎല്‍എ ഗീത ജെയിന്‍ രണ്ട് എന്‍ജിനിയര്‍മാരെ ചോദ്യം ചെയ്യുന്നതും തുടര്‍ന്ന് ഇതില്‍ ഒരാളെ തല്ലുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു. മീരാ ഭയന്ദര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എഞ്ചിനീയര്‍മാര്‍ക്കാണ് ജനങ്ങള്‍ക്ക് മുന്നില്‍വച്ച് മര്‍ദനമേല്‍ക്കേണ്ടിവന്നത്. കോര്‍പ്പറേഷനിലെ ചില കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചത്. കെട്ടിടങ്ങള്‍ നീക്കം ചെയ്തതോടെ കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് തെരുവില്‍ കഴിയേണ്ട സ്ഥിതിയുണ്ടായി എന്നാണ് വിവരം. എഞ്ചിനീയര്‍മാര്‍ക്ക് ഇത്തരത്തില്‍ കെട്ടിടങ്ങള്‍ തകര്‍ക്കാനുള്ള അവകാശമുണ്ടോ എന്ന് എം.എല്‍.എ ചോദിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടെങ്കില്‍അത് തന്നെ കാണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബിജെപി- ശിവസേന സഖ്യത്തെ പിന്തുണയ്ക്കുന്ന ഗീത ജെയിന്‍ 2019-ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ചാണ് നിയമസഭയിലെത്തുന്നത്.

    Read More »
  • Kerala

    എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെ ഊമക്കത്തുകൾ; സ്ത്രീ അടക്കം മൂന്നു പേർ അറസ്റ്റിൽ

    പന്തളം:എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെ ആറു മാസത്തോളമായി ഊമക്കത്തുകൾ എഴുതിയിരുന്ന മൂന്നു പേർ നൂറനാട് അറസ്റ്റിലാായി.നൂറനാട് സ്വദേശികളായ ശ്യാം, ജലജ, രാജേന്ദ്രൻ എന്നിവരാണ് പിടിയിലായത്. അയല്‍വാസിയായ മനോജിന്റെ വീട്ടിലെ കിണറ്റില്‍ താൻ നായയെ കൊന്നിട്ടതായി മനോജ് ആരോപിച്ചെന്ന് പറഞ്ഞാണ് ഒന്നാം പ്രതി ശ്യാം കഴിഞ്ഞ ജനുവരിയില്‍ പൊലീസ് സ്റ്റേഷനിലെത്തുന്നത്. മനോജ് ശ്യാമിന്റ പേരു വച്ച്‌ അശ്ലീലച്ചുവയുള്ള കത്തുകള്‍ എഴുതാറുണ്ടെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.   ഒരാഴ്ചയ്ക്കകം നൂറനാട് പഞ്ചായത്ത് പ്രസിഡൻറ് സ്വപ്ന സുരേഷിന് ശ്യാമിന്റ പേരില്‍ അശ്ലീലക്കത്ത് കിട്ടി.പിന്നാലെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് രാജു അപ്‌സര, മുൻ എംഎല്‍എ കെ.കെ.ഷാജു തുടങ്ങിയവര്‍ക്കും കത്തുകളെത്തി. ആറു മാസത്തിനകം നൂറനാട് സ്വദേശികളെ തേടിയെത്തിയത് അൻപതോളം അശ്ലീല കത്തുകളാണ്. തുടര്‍ന്ന് ശ്യാം തന്നെ നൂറനാട് പൊലീസില്‍ പരാതി നല്‍കി. പിന്നീട് നടന്ന അന്വേഷണത്തില്‍ ശ്യാമിന്റെ ആരോപണം കളവാണെന്നും ശ്യാം തന്നെയാണ് പ്രതിയെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.   അയല്‍വാസികളെ കുടുക്കാനായിരുന്നു ഇവര്‍ ഊമക്കത്തെഴുതിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.പ്രതികളെ…

    Read More »
  • LIFE

    എന്താണ് ‘കുത്തുപാള!? പാള മാഹാത്മ്യത്തെക്കുറിച്ച് റിട്ടയേർഡ് ഹെഡ്മാസ്റ്റർ ബുഹാരി കോയക്കുട്ടിയുടെ ഓർമക്കുറിപ്പ്…

    ധൂർത്തടിച്ചു ചെലവാക്കുന്ന മകനെ കുറിച്ച്….അച്ഛൻ പറയും…”അവൻ എന്നെ കുത്തുപാള എടുപ്പിച്ചേ അടങ്ങൂ…” മറ്റാരെങ്കിലും…. നമ്മുടെ കയ്യിലിരിക്കുന്ന കാശ് ചെലവാക്കാൻ ഇട വരുത്തുമ്പോൾ…. നമ്മൾ… അയാളോട് ചോദിക്കും… “നീ…. എന്നെ കുത്തുപാള എടുപ്പിച്ചേ അടങ്ങൂ…. അല്ലേ….” പാള….. നമുക്കറിയാം…! നമുക്കെന്നു പറഞ്ഞാൽ… ന്യൂജൻ അതിൽ പെടൂല്ല….. എന്നറിയണം. പണ്ട്….. പാള പറക്കി കൊടുത്താലും പൈസ കിട്ടുമായിരുന്നു…. അങ്ങനെ പൈസ ഞാൻ വാങ്ങിയിട്ടുണ്ട്..! ചന്തയിൽ പോയി മീൻ വാങ്ങാൻ…. പാള തന്നെ വേണം…! പാളയിൽ മീൻ വാങ്ങി ഇട്ടു…. കഴുത്തിന്റവിടെ ഒരു കെട്ടും കെട്ടി…. കയ്യിൽ തൂക്കിപ്പിടിച്ചു കൊണ്ടുവരുന്ന അച്ഛനെ ഓർക്കുന്നുണ്ടോ..!!!!? ചന്തയിലെ ഒരു സ്ഥിരം കച്ചവടക്കാരനാണ്…. പാളക്കാരൻ…! അവനില്ലാത്ത ചന്തയില്ല…! വീട്ടിൽ… ചൂട് കാലത്തു… ആശ്വാസം തരാൻ പാള വേണമായിരുന്നു…! പാളയിൽ ഉണ്ടാക്കുന്ന വിശറി ഇല്ലാതെ കാരണവന്മാർ ഉറങ്ങാറില്ലായിരുന്നു…! ചാരുകസേരയിൽ…. ചാരിക്കിടന്നു…. പാള വിശറി കൊണ്ടു വീശുന്ന… അച്ഛനെയോ… അമ്മാവനേയോ…. മറക്കാൻ കഴിയുമോ…? വീട്ടിൽ കുഞ്ഞു ജനിച്ചാൽ…. പാളയുടെ ഉപയോഗം നിർബന്ധം ആയിരുന്നു……

    Read More »
  • Kerala

    മുഖ്യമന്ത്രി പിണറായി വിജയനോട് നൂറു കോടി ആവശ്യപ്പെട്ട് ഭീഷണി; പ്രതി അറസ്റ്റിൽ

    തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനോട് നൂറു കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ച കേസിലെ പ്രതിയെ കാട്ടാക്കട പൊലീസ് പിടികൂടി. കാട്ടാക്കട അമ്ബലത്തിന്‍കാല സ്വദേശി അജയ് കുമാര്‍ ആണ് പിടിയിലായത്. നൂറു കോടിരൂപ അക്കൗണ്ടില്‍ ഇട്ടില്ലെങ്കില്‍ മുഖ്യമന്ത്രിയും മരുമകനും പണി വാങ്ങും എന്നായിരുന്നു സന്ദേശം. രണ്ടാഴ്ച മുമ്ബായിരുന്നു ഭീഷണി. സന്ദേശം അയക്കാനുപയോഗിച്ച ഫോണും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.നിരവധി കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് അജയ കുമാര്‍.

    Read More »
Back to top button
error: