Month: June 2023
-
Crime
മോഷണം ആരോപിച്ച് യുവതിയെ ബന്ധുക്കള്‍ മര്‍ദിച്ചു കൊലപ്പെടുത്തി; ബ്ലേഡ് കൊണ്ടു വരഞ്ഞു, നിലവിളി കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ടിട്ടു
ലഖ്‌നൗ: വീട്ടില്‍നിന്ന് ആരംഭണങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയെ ബന്ധുക്കള്‍ മര്‍ദിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. 23 വയസ്സുകാരിയായ സമീനയാണ് മരിച്ചത്. കുറ്റം ‘സമ്മതിക്കാന്‍’ വടികൊണ്ട് തല്ലിയും ബ്ലേഡുകൊണ്ട് ശരീരത്തില്‍ വരഞ്ഞുമായിരുന്നു പീഡനം. നിലവിളി പുറത്തുകേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുകയും ചെയ്തു. സമീന മരിച്ചെന്നു മനസ്സിലായപ്പോള്‍ ബന്ധുക്കള്‍ ഓടിരക്ഷപ്പെട്ടു. വീട്ടില്‍നിന്നു രണ്ടു ദിവസമായി നിര്‍ത്താതെ പാട്ടു കേട്ടതിനെ തുടര്‍ന്നു സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഗാസിയാബാദിലെ സിദ്ധാര്‍ഥ് വിഹാറില്‍ താമസിക്കുന്ന ബന്ധുക്കളായ ഹീനയുടെയും രമേശിന്റെയും വീട്ടില്‍ സമീന എത്തിയത്. ഇരുവരുടെയും മകന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനാണ് സമീന വന്നത്. വീട്ടില്‍നിന്ന് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ കാണാതായതോടെ സമീനയാണ് മോഷ്ടിച്ചതെന്ന് ഇരുവരും ആരോപിക്കുകയായിരുന്നു. തുടര്‍ന്നു ഹീനയും രമേശും മറ്റുള്ളവരും ചേര്‍ന്ന് വടി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉപയോഗിച്ച് സമീനയെ മര്‍ദിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. കുറ്റസമ്മതിക്കാന്‍ അവളുടെ ശരീരത്തില്‍ ബ്ലേഡ് ഉപയോഗിച്ച് വരയുകയും നിലവിളി കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുകയും ചെയ്തു. ക്രൂരമര്‍ദനത്തെ…
Read More » -
Crime
റാപ്പര്‍ യോയോ ഹണി സിങ്ങിന് ഗോള്‍ഡി ബ്രാറിന്റെ വധഭീഷണി; പോലീസ് സംരക്ഷണം തേടി
മുംബൈ: പ്രമുഖ ഇന്ത്യന്‍ റാപ്പര്‍ യോയോ ഹണി സിങ്ങിന് ഗോള്‍ഡി ബ്രാറിന്റെ വധഭീഷണി. കഴിഞ്ഞ ദിവസമാണ് ഹണി സിങ്ങിനും അദ്ദേഹത്തിന്റെ ജീവനക്കാര്‍ക്കും വധഭീഷണി ലഭിച്ചത്. രാജ്യാന്തര നമ്പറില്‍ നിന്നാണ് കോളുകള്‍ വന്നത്. ?ഗായകന്‍ പൊലീസില്‍ പരാതി നല്‍കി. താനും കുടുംബവും ഭയത്തിലാണെന്നും താരം വ്യക്തമാക്കി. രാജ്യാന്തര നമ്പറില്‍നിന്നു ഗോള്‍ഡി ബ്രാര്‍ എന്നു പരിചയപ്പെടുത്തിയശേഷമായിരുന്നു വധഭീഷണി. കോളുകളായിട്ടും വോയ്‌സ് നോട്ടുകളുമായാണ് ഭീഷണി എത്തിയത്. തെളിവ് സഹിതം പരാതി നല്‍കിയതായി ഹണി സിങ് പറഞ്ഞു. തന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ അനുഭവമുണ്ടാകുന്നതെന്നും താനും കുടുംബവും ഭയത്തിലാണെന്നും താരം വ്യക്തമാക്കി. ഗായകന്‍ സിദ്ധു മുസവാലെയുടെ മരണത്തില്‍ പങ്കാളിയാണെന്ന് കരുതുന്ന വ്യക്തിയാണ് ഗോള്‍ഡി ബ്രാര്‍. കഴിഞ്ഞ വര്‍ഷം മേയ് 29നാണ് സിദ്ധു പഞ്ചാബില്‍ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാങ്സ്റ്റര്‍ ആണ് ഗോള്‍ഡി ബ്രാര്‍. ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങിലെ അംഗമായ ഇയാള്‍ സിദ്ധു മുസവാലെയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. എന്നാല്‍, ഹണി സിങ്ങിനെ ഭീഷണിപ്പെടുത്തിയത്…
Read More » -
Kerala
മേപ്പയൂരില്‍നിന്ന് കസ്റ്റഡിയിലെടുത്ത വിദ്യയെ അഗളിയില്‍ എത്തിച്ചു; അറസ്റ്റ് രേഖപ്പെടുത്തും
കോഴിക്കോട്: വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ കസ്റ്റഡിയിലെടുത്ത എസ്എഫ്‌ഐ മുന്‍ നേതാവ് കെ.വിദ്യയെ അഗളിയില്‍ എത്തിച്ചു. കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് അഗളി പോലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് എത്തിച്ച വിദ്യയെ, രാത്രി പന്ത്രണ്ടരയോടെയാണ് അഗളി ഡിവൈ.എസ്.പി. ഓഫീസില്‍ എത്തിച്ചത്. രാവിലെ വിശദമായി ചോദ്യം ചെയ്തശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. ഉച്ചയോടെ വിദ്യയെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. കേസ് രജിസ്റ്റര്‍ ചെയ്ത് പതിനാറാം ദിവസമാണ് വിദ്യ പിടിയിലാകുന്നത്. വിദ്യയെ കണ്ടെത്തുന്നതിനുള്ള പോലീസിന്റെ മെല്ലെപ്പോക്കിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഹൈക്കോടതി കെ.വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്കു മാറ്റിയതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ കെ.വിദ്യ. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്‌സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനം ലഭിക്കാന്‍ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്. മഹാരാജാസ് കോളജില്‍ നേരത്തെ ഗസ്റ്റ് ലക്ചററായി…
Read More » -
Kerala
മറുനാടൻ മലയാളി അവതാരകൻ സുദര്ശ് നമ്ബൂതിരി പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: മറുനാടൻ മലയാളി അവതാരകനും ഷാജൻ സ്‌കറിയയുടെ കൂട്ടാളിയുമായ സുദര്‍ശ് നമ്ബൂതിരി പൊലീസ് കസ്റ്റഡിയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസാണ് സുദര്‍ശിനെ കസ്റ്റഡിയിലെടുത്തത്.കോടതി ഇന്നലെ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് രാവിലെ മറുനാടന്‍ മലയാളിയുടെ ഓഫീസില്‍ നിന്നുമാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ നടപടികള്‍ക്കായി കൊച്ചി പൊലീസിന് സുദര്‍ശ് നമ്ബൂതിരിയെ കൈമാറുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു. മരിച്ചുപോയ എസ്.വി പ്രദീപ് നടത്തിയിരുന്ന ഭാരത് ലൈവ് എന്ന യൂട്യൂബ് ചാനല്‍ വഴി ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട ഒരു യുവതിയുടെ സ്വകാര്യ വീഡിയോ പ്രദര്‍ശിപ്പിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.
Read More » -
Kerala
കോട്ടയത്ത് യുവതിയോട് അപമര്യാദയായി പെരുമാറിയ എസ്ഐയെ ഓടിച്ചിട്ട് അടിച്ചു
കോട്ടയം: നഗര മധ്യത്തില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥന് മര്‍ദ്ദനം. മഫ്തിയില്‍ എത്തി, യുവതിയെ പിൻതുടര്‍ന്ന് കമന്റടിച്ച കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിലെ എസ് ഐയാണ് യുവതിയുടെ സഹോദരൻ മര്‍ദ്ദിച്ചത്. ടി ബി റോഡില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം.ഡ്യൂട്ടി കഴിഞ്ഞ് നഗരത്തിലെത്തിയ എസ് ഐ റോഡിലൂടെ നടന്നുവരികയായിരുന്ന യുവതിയോട് മോശമായി പെരുമാറുകയായിരുന്നു. ഇതോടെ ഒപ്പം ഉണ്ടായിരുന്ന യുവതിയുടെ സഹോദരൻ ഇത് ചോദ്യം ചെയ്യുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവം അറിഞ്ഞ് ആളുകള്‍ കൂടിയതോടെ പോലീസുദ്യോഗസ്ഥൻ ഓടി രക്ഷപെടാൻ ശ്രമിച്ചു. എന്നാല്‍ എസ്‌ഐയെ യുവാവ് പിൻതുടര്‍ന്ന് അടിക്കുകയായിരുന്നു.ഒരാഴ്ചയിലേറെയായി ഇയാള്‍ യുവതിയെ പിൻതുടര്‍ന്ന് മോശം കമന്റുകള്‍ പറഞ്ഞിരുന്നൂ. യുവതി സഹോദരനോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ഇന്ന് സഹോദരൻ യുവതിക്കൊപ്പം എത്തുകയായിരുന്നു. കോട്ടയം ഈസ്റ്റ് , വെസ്റ്റ് , ട്രാഫിക് സ്റ്റേഷനുകളിലും കണ്‍ട്രോള്‍ റൂമിലും ജോലി ചെയ്തിരുന്ന ഇയാള്‍ ഇതിനുമുമ്ബും ഇത്തരം വിഷയങ്ങളില്‍ അച്ചടക്ക നടപടി നേരിട്ട വ്യക്തിയാണ്. മുൻപ് രണ്ട് തവണയായി ഇയാള്‍ക്ക്…
Read More » -
Kerala
കണ്ണൂരില്‍ വൃദ്ധ ദമ്ബതികളെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കണ്ണൂർ:വൃദ്ധ ദമ്ബതികളെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുറുവ സ്വദേശികളായ രാധാകൃഷ്ണൻ (76) യമുന (67) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
LIFE
‘ആര്‍ഡിഎക്സ്’ ഓണത്തിന് തിയറ്ററുകളില്‍
ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ആര്‍ഡിഎക്സിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫാമിലി ആക്ഷന്‍ ചിത്രം ഓണം റിലീസ് ആയി തിയറ്ററുകളില്‍ എത്തും. ഓഗസ്റ്റ് 25 ആണ് റിലീസ് തീയതി. പരസ്യ പ്രചരണങ്ങളുടെ ഭാഗമായി ജൂൺ 23ന് ചിത്രത്തിന്‍റെ മോഷൻ പോസ്റ്ററും ബക്രീദ് ദിനത്തിൽ ടീസറും റിലീസ് ചെയ്യും. കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ആര്‍ഡിഎക്സ് നിര്‍മ്മിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ്. മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡെയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ബാനറാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ…
Read More » -
India
സ്വയം ‘ദൈവം’ ആണെന്ന് അവകാശപ്പെട്ട് പള്ളിക്കുള്ളില്‍ക്കയറി പരാക്രമം കാണിച്ച മലയാളി ബംഗളൂരുവിൽ പിടിയിൽ
ബംഗളൂരു:സ്വയം ‘ദൈവം’ ആണെന്ന് അവകാശപ്പെട്ട് പള്ളിക്കുള്ളില്‍ക്കയറി പരാക്രമം കാണിച്ച മലയാളി പിടിയിൽ. കമ്മനഹള്ളിയില്‍ താമസിക്കുന്ന 29 കാരനായ ടോം മാത്യുവാണ് അറസ്റ്റിലായത്. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ കമ്മനഹള്ളി റോഡിലെ സെന്റ് പയസ് ടെന്‍ത് പള്ളിയിലായിരുന്നു അതിക്രമം. ചുറ്റിക ഉപയോഗിച്ച് വാതില്‍ തകര്‍ത്താണ് ടോം മാത്യു പള്ളിക്കുള്ളില്‍ കടന്നത്. പള്ളിയിലെ നിരവധി ഫര്‍ണിചറുകള്‍ക്കും മറ്റും യുവാവ് കേടുപാട് വരുത്തി. പള്ളി അധികാരികൾ അറിയിച്ചതിനെത്തുടര്ന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.താൻ ദൈവമാണെന്നും തന്നെ തൊടരുതെന്നുമായിരുന്നു ഇയാളുടെ അവകാശവാദം. കേരളത്തില്‍നിന്നുള്ള കുടുംബം 30 വര്‍ഷമായി ബംഗളൂരുവിലെ കമ്മനഹള്ളിയിലാണ് കഴിയുന്നത്. ടോമിന്റെ അമ്മ സ്ഥിരമായി പോകാറുള്ള പള്ളിയാണ് സെന്റ് പയസ് ടെന്‍ത്. താന്‍ പള്ളിയില്‍ പോകുമ്ബോഴൊക്കെ സ്വയം ദൈവമാണെന്ന് ടോം അവകാശപ്പെടാറുണ്ടായിരുന്നുവെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. നാലു വര്‍ഷം മുന്‍പ് ടോം മാത്യുവിന്റെ പിതാവ് കുടുംബം ഉപേക്ഷിച്ചുപോയിരുന്നു. ഇതിന് ശേഷമാണ് ടോം ഇങ്ങനെ പറയാൻ തുടങ്ങിയതെന്നും അമ്മ പറഞ്ഞു. അതേസമയം മദ്യപിച്ചതിനെത്തുടര്‍ന്നാണ് ഇയാള്‍ അക്രമാസക്തനായതെന്നും ഇയാളുടെ…
Read More » -
India
ഉയർന്ന പെൻഷനുള്ള അപേക്ഷ സമർപ്പിക്കാൻ ഇനി 5 ദിവസം മാത്രം
ദില്ലി: എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ ഉയർന്ന പെൻഷൻ അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കാൻ ഇനി അഞ്ച് ദിവസങ്ങൾ മാത്രം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലെ (ഇ പി എഫ്) വരിക്കാർക്ക് ഉയർന്ന പെൻഷനുകൾക്കായി അപേക്ഷിക്കാൻ 2023 ജൂൺ 26 വരെ സമയമുണ്ട്. മെയ് 3 വരെയായിരുന്നു ആദ്യം ഇപിഎഫ്ഒ അനുവദിച്ചിരുന്ന സമയപരിധി. എന്നാൽ കാലാവധി വീണ്ടും നീട്ടി. ജൂൺ 26 വരെയാണ് ഇപ്പോൾ സമയപരിധി. ഇത് രണ്ടാം തവണയാണ് ഇപിഎഫ്ഒ സമയപരിധി നീട്ടുന്നത്. 2022 നവംബർ 4-ന് നൽകിയ ഉത്തരവിലാണ് സുപ്രീം കോടതി ആദ്യം മാർച്ച് 3 വരെ സമയപരിധി നിശ്ചയിച്ചത്. താൽപ്പര്യമുള്ള വരിക്കാർക്ക് ഉയർന്ന പെൻഷൻ തിരഞ്ഞെടുക്കാൻ അനുവദിക്കുന്നതിനായി ഇപിഎഫ്ഒ പിന്നീട് മെയ് 3 വരെ സമയപരിധി നീട്ടി. പിന്നീട് 26 ജൂൺ 2023 വരെ നീട്ടി. എംപ്ലോയീസ് പെൻഷൻ പദ്ധതി ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ വിരലിലെണ്ണാവുന്ന ആളുകൾക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ. തുടക്കത്തിൽ സർക്കാർ ജീവനക്കാർക്ക് മാത്രമാണ് ഈ…
Read More »
