മുംബൈ: പ്രമുഖ ഇന്ത്യന്‍ റാപ്പര്‍ യോയോ ഹണി സിങ്ങിന് ഗോള്‍ഡി ബ്രാറിന്റെ വധഭീഷണി. കഴിഞ്ഞ ദിവസമാണ് ഹണി സിങ്ങിനും അദ്ദേഹത്തിന്റെ ജീവനക്കാര്‍ക്കും വധഭീഷണി ലഭിച്ചത്. രാജ്യാന്തര നമ്പറില്‍ നിന്നാണ് കോളുകള്‍ വന്നത്. ?ഗായകന്‍ പൊലീസില്‍ പരാതി നല്‍കി. താനും കുടുംബവും ഭയത്തിലാണെന്നും താരം വ്യക്തമാക്കി.
രാജ്യാന്തര നമ്പറില്‍നിന്നു ഗോള്‍ഡി ബ്രാര്‍ എന്നു പരിചയപ്പെടുത്തിയശേഷമായിരുന്നു വധഭീഷണി. കോളുകളായിട്ടും വോയ്‌സ് നോട്ടുകളുമായാണ് ഭീഷണി എത്തിയത്. തെളിവ് സഹിതം പരാതി നല്‍കിയതായി ഹണി സിങ് പറഞ്ഞു. തന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ അനുഭവമുണ്ടാകുന്നതെന്നും താനും കുടുംബവും ഭയത്തിലാണെന്നും താരം വ്യക്തമാക്കി.
ഗായകന്‍ സിദ്ധു മുസവാലെയുടെ മരണത്തില്‍ പങ്കാളിയാണെന്ന് കരുതുന്ന വ്യക്തിയാണ് ഗോള്‍ഡി ബ്രാര്‍. കഴിഞ്ഞ വര്‍ഷം മേയ് 29നാണ് സിദ്ധു പഞ്ചാബില്‍ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാങ്സ്റ്റര്‍ ആണ് ഗോള്‍ഡി ബ്രാര്‍. ലോറന്‍സ് ബിഷ്‌ണോയ് ഗ്യാങ്ങിലെ അംഗമായ ഇയാള്‍ സിദ്ധു മുസവാലെയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
എന്നാല്‍, ഹണി സിങ്ങിനെ ഭീഷണിപ്പെടുത്തിയത് ഗോള്‍ഡി ബ്രാര്‍ ആണ് എന്നതിന് സ്ഥീരികരണമില്ലെന്നു പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ സ്പെഷല്‍ സെല്‍ അന്വേഷണം തുടങ്ങി.