Month: June 2023
-
Crime
”പഠനത്തില്‍ മിടുക്കിയായ എനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല’, കേസിന് പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന”
പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ച് വിവിധ കോളജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ച കേസില്‍ താന്‍ നിരപരാധിയെന്ന് മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യ. ഒരു കോളജിന്റെ പേരിലും താന്‍ വ്യാജരേഖ ഉണ്ടാക്കിയിട്ടില്ല. മഹാരാജാസ് കോളജിന്റെ പേരില്‍ ഒരിടത്തും നിയമനത്തിനായി വ്യാജരേഖ ഹാജരാക്കിയിട്ടില്ലെന്നും വിദ്യ മൊഴി നല്‍കി. തന്നെ രാഷ്ട്രീയ വൈരാഗ്യം മൂലം കരുവാക്കിയതാണ്. കേസില്‍ മനഃപൂര്‍വ്വം കുടുക്കിയതാണ്. താന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് എവിടെയും നല്‍കിയിട്ടില്ല. പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. അക്കാദമിക നിലവാരം കണ്ടാണ് ഓരോ കോളജിലും അവസരം ലഭിച്ചത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. കേസിന് പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയാണെന്നും വിദ്യ ആരോപിച്ചു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് താനും കുടുംബവുമെന്നും വിദ്യ മൊഴി നല്‍കി. അതേസമയം, വിദ്യയുടെ അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തി. 11 മണിയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്തെ…
Read More » -
Crime
കോവിന്‍ വിവരച്ചോര്‍ച്ച; ബിഹാര്‍ സ്വദേശി അറസ്റ്റില്‍
ന്യൂഡല്‍ഹി: കോവിന്‍ വിവരച്ചോര്‍ച്ചയില്‍ ബിഹാര്‍ സ്വദേശിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ടെലിഗ്രാം ബോട്ടില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തത് ഇയാളെന്നാണ് സൂചന. ബിഹാറിലെ ആരോഗ്യപ്രവര്‍ത്തകയാണ് ഇയാളുടെ അമ്മ. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെക്കൂടി പോലീസ് പിടികൂടിയിട്ടുണ്ട്. കോവിഡ്19 വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ആധാര്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ വ്യക്തികള്‍ കോവിന്‍ പോര്‍ട്ടലില്‍ നല്‍കിയിരുന്നു. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഇത്തരം സ്വകാര്യ വിവരങ്ങള്‍ ടെലിഗ്രാം വഴി ചോര്‍ന്നതായി സൗത്ത് ഏഷ്യ ഇന്‍ഡക്‌സാണ് കണ്ടെത്തിയത്. എന്നാല്‍, പ്രസ്തുത അക്കൗണ്ടുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെന്നും സൗത്ത് ഏഷ്യ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Read More » -
Kerala
ഇരട്ടപ്പാത വന്നിട്ട് ഒരുവർഷം;പ്രയോജനമില്ലാതെ കോട്ടയം-എറണാകുളം ട്രെയിൻ യാത്ര
കോട്ടയം:ഇതു വഴിയുള്ള മംഗലാപുരം – തിരുവനന്തപുരം റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായിട്ട് ഒരു വര്‍ഷം പിന്നിടുമ്ബോളും കാര്യമായ പ്രയോജനം ലഭിക്കാത്ത അവസ്ഥയാണ് കോട്ടയം – എറണാകുളം റൂട്ടിലെ ട്രെയിൻ യാത്രക്കാരുടേത്.ക്രോസിംഗിനായുള്ള പിടിച്ചിടലുകള്‍ ഒഴിവായതല്ലാതെ മറ്റു വ്യത്യാസങ്ങളൊന്നും ഉണ്ടായില്ലെന്നാണ് യാത്രക്കാര്‍ ചൂണ്ടി ക്കാണിക്കുന്നത്. ഇരട്ടപ്പാതയാക്കുന്നതിന് മുമ്ബ് സര്‍വീസ് നടത്തിയിരുന്ന എറണാകുളം – കായംകുളം പാസഞ്ചര്‍, കായംകുളം-എറണാകുളം പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് ഇപ്പോള്‍ വൈക്കം റോഡ് ഉള്‍പ്പെടെ പ്രധാന സ്റ്റേഷനുകളില്‍ സ്റ്റോപ്പില്ല. മെമു സ്പെഷല്‍ ആയപ്പോഴാണ് ഈ ദുരിതം. ഇരട്ടപ്പാത വരുന്നതിനു മുമ്ബ് വൈകുന്നേരം 5.05 -ന് കായംകുളത്തുനിന്നും പുറപ്പെട്ട് 6.13 -ന് കോട്ടയത്തെത്തി രാത്രി 8.10 -ന് എറണാകുളത്ത് എത്തിയിരുന്ന 56388 നമ്ബര്‍ പാസഞ്ചര്‍ കോട്ടയത്ത് ജോലി ചെയ്യുന്ന ആയിരങ്ങള്‍ക്ക് പ്രയോജനപ്രദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 16310 മെമു ആയതില്‍ പിന്നെ സമയം മാറ്റി. ഉച്ചകഴിഞ്ഞ് മൂന്നിന് കായംകുളത്ത് നിന്നും പുറപ്പെട്ട് 4.02 -ന് കോട്ടയതെത്തി വൈകുന്നേരം 5:50 -ന് എറണാകുളത്ത് എത്തുന്ന സര്‍വീസ് ആര്‍ക്കും പ്രയോജനപ്രദമല്ലെന്നാണ്…
Read More » -
Kerala
പനി ബാധിച്ച് കൊല്ലം ജില്ലയില്‍ ഇന്നലെ മൂന്നു മരണം;ഒരാഴ്ചയ്ക്കിടയിൽ പത്തനംതിട്ടയിൽ 5 മരണം
കൊല്ലം: പനി ബാധിച്ച് ജില്ലയില്‍ ഇന്നലെ മൂന്നു മരണം. ചാത്തന്നൂരില്‍ ഒന്പതു വയസുകാരനും തേവലക്കരയില്‍ നാലുവയസുകാരിയും കൊട്ടാരക്കരയില്‍ എഴുപത്തിയഞ്ചുകാരനുമാണ് മരിച്ചത്. ചാത്തന്നൂര്‍ നെടുങ്ങോലം ഒഴുകുപാറ പോളച്ചിറ പാറയില്‍ പുത്തൻവീട്ടില്‍ ബൈജുവിന്‍റെയും ഷൈമയുടെയും മകൻ ബി.എസ്.അഭിജിത്ത് (ഒന്പത്), തേവലക്കര കുന്നേല്‍ മുക്കിന് സമീപം സഫ വില്ലയില്‍ ബഷീര്‍-ഷാനി ദമ്ബതികളുടെ ഏക മകള്‍ മറിയം ബഷീര്‍ (നാല്) എന്നിവരാണ് മരിച്ച കുട്ടികള്‍. ചാത്തന്നൂര്‍ ഞവരുര്‍ സെന്‍റ് ജോര്‍ജ്സ് യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് അഭിജിത്ത്. ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലിരിക്കെയാണ് കൊട്ടാരക്കര തൃക്കണ്ണമംഗല്‍ പെനിയേല്‍ (കൊച്ചു കിഴക്കതില്‍) കൊച്ചുകുഞ്ഞ് ജോണ്‍ (75) മരിച്ചത്. പനി മൂര്‍ച്ഛിച്ചതോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവാഴ്ച രാത്രി മരിച്ചു. അതേസമയം പത്തനംതിട്ടയിൽ വീണ്ടും പനി മരണം. പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ ചരിവുകാലായില്‍ ശശീന്ദ്രന്‍റെ മകളും ആറന്മുള സ്വദേശി രാജേഷിന്‍റെ ഭാര്യയുമായ എസ്.അഖിലയാണ് (32) ഇന്നലെ രാവിലെ തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…
Read More » -
Kerala
സംസ്ഥാനത്ത് പനി കൂടുന്നു;മരണവും
തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടരുന്നതിനൊപ്പം മരണവും കൂടുന്നു. ഡെങ്കിയും എലിപ്പനിയുമാണ് മരണത്തിന് കാരണമാകുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് ദിവസേന പനിബാധിക്കുന്നവരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. ഇന്നലെമാത്രം ചികിത്സതേടിയത് 13258 പേര്‍. തിങ്കളാഴ്ച 12984 പേരും ചൊവ്വാഴ്ച 12876 പേരും ആശുപത്രികളിലെത്തി. മൂന്ന് ദിവസം കൊണ്ട് 286 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. 30 പേര്‍ക്ക് എലിപ്പനിയും.1211 രോഗികള്‍ക്കാണ് മൂന്നാഴ്ച്ചക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇക്കാലയളവില്‍ തന്നെ 99 പേര്‍ക്ക് എലിപ്പനിയും വന്നു. ഡെങ്കിബാധിച്ച് 19 രോഗികള്‍ മരിച്ചതായാണ് കണക്ക്. എലിപ്പനി ലക്ഷണങ്ങളോടെ 10 രോഗികളും മരിച്ചു. അതേസമയം സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉൾപ്പടെ ആവശ്യമായ പരിശീലനം നല്‍കി പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയാന്‍ ആരോഗ്യവകുപ്പ് നടപടികളാരംഭിച്ചു. വീടിനകത്തും പുറത്തും കൊതുക് വളരുന്ന തരത്തില്‍ വെള്ളം കെട്ടി നിര്‍ത്തരുത്. എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ എല്ലാവരും കഴിക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യര്‍ഥിച്ചു.
Read More » -
India
എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഇനി സൗജന്യ ഭക്ഷണമില്ല
ന്യൂഡൽഹി:ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഇനി സൗജന്യ ഭക്ഷണമില്ല. പ്രവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാനും ഒപ്പം സൗജന്യ ഭക്ഷണവും ഓഫർ ചെയ്തതാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തി വന്നിരുന്നത്. എന്നാല്‍ പുതിയ കമ്പനിയുടെ വരവോടെ വലിയ മാറ്റങ്ങള്‍ക്കാണ് എയര്‍ ഇന്ത്യ സാക്ഷിയായത്. വ്യോമയാന മേഖലയില്‍ വിപണി വിഹിതം വര്‍ധിപ്പിക്കാനും ചെലവ് കുറയ്ക്കാനുമാണ് ഇപ്പോഴത്തെ ഉടമസ്ഥതയിൽ എയര്‍ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും നല്‍കി വന്ന ഇളവുകള്‍ നേരത്തെ എയര്‍ ഇന്ത്യ വെട്ടികുറച്ചിരുന്നു. 50 ശതമാനത്തില്‍ നിന്ന് 25 ശതമാനമായാണ് ഇളവുകള്‍ വെട്ടിക്കുറച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സൗജന്യമായി നല്‍കി വന്ന ഭക്ഷണവും നിര്‍ത്തലാക്കിയിരിക്കുന്നത്.
Read More » -
Kerala
കോട്ടയത്ത് പതിനാല് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
കോട്ടയം:വൈക്കത്ത് പതിനാല് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മറവന്‍തുരുത്ത് മൃഗാശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുന്നതിനിടെ നായ ഇന്നലെ ചത്തിരുന്നു.തുടര്‍ന്ന് തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചത്.നായയുടെ കടിയേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ദിവസങ്ങള്‍ക്ക് മുന്‍പ് തൃശൂരില്‍ രണ്ടിടങ്ങളില്‍ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. വല്ലച്ചിറ, ഊരകം ഭാഗങ്ങളില്‍ ആളുകളെ ആക്രമിച്ച തെരുവുനായക്കായിരുന്നു പേവിഷബാധ സ്ഥിരീകരിച്ചത്.അടുത്തിടെ തെരുവുനായക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നഖം കൊണ്ട് പോറലേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചിരുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനിയായ യുവതിയായിരുന്നു മരിച്ചത്.
Read More » -
Kerala
കോഴിക്കോട് ബീച്ചിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം;ക്വട്ടേഷന്‍ നേതാവും സംഘവും അറസ്റ്റില്‍
കോഴിക്കോട്:ബീച്ചില്‍ സുഹൃത്തുക്കളോടൊപ്പമെത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ക്വട്ടേഷന്‍ നേതാവും സംഘവും അറസ്റ്റില്‍. കോഴിക്കോട് പന്നിയങ്കരയിലെ നൈനൂക്ക് കൂട്ടാളികളായ നിഷാദ്, സാജര്‍, ജാസിം എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് പിടികൂടിയത്.കഴിഞ്ഞദിവസം പുലര്‍ച്ചെ കോഴിക്കോട് ബീച്ചില്‍ കളിക്കുകയായിരുന്ന കുട്ടിയെ നൈനൂക്ക് ലൈംഗികമായി അതിക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തടയാന്‍ ശ്രമിച്ച മറ്റു കുട്ടികളെ ഉപദ്രവിക്കുകയും കടലില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. നൈനൂക്കിന്റെ പന്നിയങ്കരയിലെ വീട്ടില്‍ നിന്നും സാഹസികമായാണ് പോലീസ് പ്രതികളെ കീഴ്‌പ്പെടുത്തിയത്. ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവർ ആയുധങ്ങള്‍ സഹിതമായിരുന്നു പോലീസിനെ നേരിട്ടത്.കൂടാതെ പോലീസ് വാഹനവും അടിച്ചു തകര്‍ത്തിരുന്നു. അക്രമത്തില്‍ പരിക്കേറ്റ പോലീസുകാര്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » -
Kerala
ഭര്‍തൃമതിയായ യുവതിയെ കാമുകനൊടൊപ്പം തമിഴ്നാട് സേലത്തില്‍ നിന്നും പിടികൂടി
കാസർകോട്:കണ്ണപുരം പുഞ്ചവയലിലെ ഭര്‍തൃമതിയായ യുവതിയെയും രണ്ടുകുട്ടികളെയും കാമുകനൊടൊപ്പം തമിഴ്നാട് സേലത്തില്‍ നിന്നും പിടികൂടി. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ നീലേശ്വരം കാഞ്ഞിരപൊയില്‍ സ്വദേശിയായ അശോകന്റെ (46) കൂടെയാണ് യുവതി കുട്ടികളെയും കൂട്ടി ഒളിച്ചോടിയത്. നീലേശ്വരം, ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനുകളില്‍ അഞ്ചോളം ക്രിമിനല്‍ കേസില്‍ പ്രതിയായ അശോകനു വേണ്ടി ഹൊസ്ദുര്‍ഗ്, കണ്ണപുരം പൊലിസ് സംയുക്തമായി സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് തമിഴ്നാട്ടിലെ സേലത്തിലെ രഹസ്യകേന്ദ്രത്തില്‍ നിന്ന് പിടികൂടിയത്. ഹൊസ്ദുര്‍ഗ് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൊസ്ദുര്‍ഗ് കോടതി പുറപ്പെടുവിപ്പിച്ച വാറന്‍ഡ് പ്രതിയാണ് അശോകന്‍. പുഞ്ചവയലിലെ ഇരുപത്തിയേഴുകാരിയും രണ്ടുകുട്ടികളുമാണ് അശോകനൊപ്പം നാടുവിട്ടത്. സോഷ്യല്‍മീഡിയിലൂടെയാണ് യുവതി അശോകനുമായി പരിചയത്തിലാവുന്നത്. കണ്ണൂരില്‍ ഫാഷന്‍ ഡിസൈനിങ് പഠിക്കുന്ന യുവതി കോഴ്സ് പൂര്‍ത്തിയായെന്നും കോളേജില്‍ സെന്റ് ഓഫാണെന്നും പറഞ്ഞാണ് കുട്ടികളെയും കൂട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്.
Read More » -
Kerala
ചാടിപ്പോയ ‘ഹനുമാന്‍ കുരങ്ങ്’ മസ്‌ക്കറ്റ് ഹോട്ടലിന് സമീപത്തെ മരത്തില്‍; എങ്ങനെ പിടിക്കുമെന്ന് തലപുകച്ച് അധികൃതര്‍
തിരുവനന്തപുരം: മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി. പിഎംജിയില്‍ മസ്‌ക്കറ്റ് ഹോട്ടലിന് സമീപമുള്ള മരത്തിനു മുകളില്‍ വഴിയാത്രക്കാരാണ് കുരങ്ങിനെ കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി പോലീസിനെയും മൃഗശാല ഉദ്യോഗസ്ഥരെയും വട്ടംകറക്കി നഗരം ചുറ്റുകയാണ് കുരങ്ങ്. ഇന്നലെ വൈകുന്നേരം ഒരു പുളിമരത്തിന്റെ മുകളില്‍ തളിര്‍ ഇലകള്‍ തിന്നുകൊണ്ടിരിക്കുന്ന കുരങ്ങിനെ വഴിയാത്രക്കാര്‍ കണ്ടെത്തിയത്. കുരങ്ങിനെ എങ്ങനെ പിടികൂടുമെന്ന കാര്യത്തില്‍ മൃഗശാല അധികൃതര്‍ക്ക് ഇപ്പോഴും ഒരു ധാരണയുമില്ല. കഴിഞ്ഞ ആഴ്ചയാണ് തിരുപ്പതി സൂവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും കൊണ്ടുവന്ന രണ്ടു കുരങ്ങുകളില്‍ ഒന്ന് തുറന്നു വിടുന്നതിനിടെ പുറത്തേക്ക് ചാടിയത്. തിരുപ്പതി സൂവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും കൊണ്ടുവന്ന രണ്ടു കുരങ്ങുകളില്‍ ഒന്നിനെ തുറന്നു വിടുന്നതിനിടെയാണ് പുറത്തേക്ക് ചാടിയത്. ജീവനക്കാര്‍ കൂട് തുറക്കുന്നതിനിടെയാണ് മൂന്ന് വയസുള്ള പെണ്‍കുരങ്ങ് പുറത്തുചാടുകയായിരുന്നു. ഹനുമാന്‍ കുരങ്ങിനായി പ്രദേശം മുഴുവന്‍ വ്യാപക തിരച്ചിലാണ് നടത്തിയത്. ഒടുവില്‍ മൃഗശാലക്കുള്ളിലെ തന്നെ ആഞ്ഞിലി മരത്തിന്റെ ചില്ലയില്‍ നിന്നാണ് കുരങ്ങനെ കണ്ടെത്തിയത്. മരത്തില്‍ നിന്ന് കൂട്ടില്‍ എത്തിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ്…
Read More »