KeralaNEWS

കോട്ടയത്ത് യുവതിയോട് അപമര്യാദയായി പെരുമാറിയ എസ്ഐയെ ഓടിച്ചിട്ട് അടിച്ചു

കോട്ടയം: നഗര മധ്യത്തില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥന് മര്‍ദ്ദനം. മഫ്തിയില്‍ എത്തി, യുവതിയെ പിൻതുടര്‍ന്ന് കമന്റടിച്ച കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിലെ എസ് ഐയാണ് യുവതിയുടെ സഹോദരൻ മര്‍ദ്ദിച്ചത്.
ടി ബി റോഡില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം.ഡ്യൂട്ടി കഴിഞ്ഞ് നഗരത്തിലെത്തിയ എസ് ഐ റോഡിലൂടെ നടന്നുവരികയായിരുന്ന യുവതിയോട് മോശമായി പെരുമാറുകയായിരുന്നു.
ഇതോടെ ഒപ്പം ഉണ്ടായിരുന്ന യുവതിയുടെ സഹോദരൻ ഇത് ചോദ്യം ചെയ്യുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു.
സംഭവം അറിഞ്ഞ് ആളുകള്‍ കൂടിയതോടെ പോലീസുദ്യോഗസ്ഥൻ ‌ ഓടി രക്ഷപെടാൻ ശ്രമിച്ചു. എന്നാല്‍ എസ്‌ഐയെ യുവാവ് പിൻതുടര്‍ന്ന് അടിക്കുകയായിരുന്നു.ഒരാഴ്ചയിലേറെയായി ഇയാള്‍ യുവതിയെ പിൻതുടര്‍ന്ന് മോശം കമന്റുകള്‍ പറഞ്ഞിരുന്നൂ. യുവതി സഹോദരനോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ഇന്ന് സഹോദരൻ യുവതിക്കൊപ്പം എത്തുകയായിരുന്നു.
കോട്ടയം ഈസ്റ്റ് , വെസ്റ്റ് , ട്രാഫിക് സ്റ്റേഷനുകളിലും കണ്‍ട്രോള്‍ റൂമിലും ജോലി ചെയ്തിരുന്ന ഇയാള്‍ ഇതിനുമുമ്ബും ഇത്തരം വിഷയങ്ങളില്‍ അച്ചടക്ക നടപടി നേരിട്ട വ്യക്തിയാണ്. മുൻപ് രണ്ട് തവണയായി ഇയാള്‍ക്ക് സസ്‌പെൻഷനും ലഭിച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് ഇപ്പോള്‍ യുവതിയോട് മോശമായി പെരുമാറിയ വിഷയം കൂടി ഉണ്ടാവുന്നത്.

Back to top button
error: