കമ്മനഹള്ളിയില്‍ താമസിക്കുന്ന 29 കാരനായ ടോം മാത്യുവാണ് അറസ്റ്റിലായത്. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ കമ്മനഹള്ളി റോഡിലെ സെന്റ് പയസ് ടെന്‍ത് പള്ളിയിലായിരുന്നു അതിക്രമം. ചുറ്റിക ഉപയോഗിച്ച് വാതില്‍ തകര്‍ത്താണ് ടോം മാത്യു പള്ളിക്കുള്ളില്‍ കടന്നത്. പള്ളിയിലെ നിരവധി ഫര്‍ണിചറുകള്‍ക്കും മറ്റും യുവാവ് കേടുപാട് വരുത്തി.
പള്ളി അധികാരികൾ അറിയിച്ചതിനെത്തുടര്ന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.താൻ ദൈവമാണെന്നും തന്നെ തൊടരുതെന്നുമായിരുന്നു ഇയാളുടെ അവകാശവാദം.
കേരളത്തില്‍നിന്നുള്ള കുടുംബം 30 വര്‍ഷമായി ബംഗളൂരുവിലെ കമ്മനഹള്ളിയിലാണ് കഴിയുന്നത്. ടോമിന്റെ അമ്മ സ്ഥിരമായി പോകാറുള്ള പള്ളിയാണ് സെന്റ് പയസ് ടെന്‍ത്. താന്‍ പള്ളിയില്‍ പോകുമ്ബോഴൊക്കെ സ്വയം ദൈവമാണെന്ന് ടോം അവകാശപ്പെടാറുണ്ടായിരുന്നുവെന്ന് അമ്മ പൊലീസിനോട് പറഞ്ഞു.
നാലു വര്‍ഷം മുന്‍പ് ടോം മാത്യുവിന്റെ പിതാവ് കുടുംബം ഉപേക്ഷിച്ചുപോയിരുന്നു. ഇതിന് ശേഷമാണ് ടോം ഇങ്ങനെ പറയാൻ തുടങ്ങിയതെന്നും അമ്മ പറഞ്ഞു.
അതേസമയം മദ്യപിച്ചതിനെത്തുടര്‍ന്നാണ് ഇയാള്‍ അക്രമാസക്തനായതെന്നും ഇയാളുടെ വീട്ടില്‍നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തിയെന്നും ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നും പോലീസ് പറഞ്ഞു.