Month: June 2023

  • Kerala

    സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധം

    തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നലെ മാത്രം ആറുപേര്‍ പനിബാധിച്ച്‌ മരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.കുട്ടികളും പ്രായമായവരും മാസ്‌ക് ധരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും കൊതുകുകളെ ഉറവിടത്തില്‍ തന്നെ നശിപ്പിക്കണമെന്നും കൂടാതെ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ ഡ്രൈ ഡേ ആയി ആചരിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു. വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കണം. മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം.

    Read More »
  • Kerala

    മഞ്ചേശ്വരം എം.എല്‍.എയായിരുന്ന എം.സി ഖമറുദ്ദീൻ ഒന്നാം പ്രതിയായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസ് വിചാരണ ആരംഭിക്കുന്നു,  ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതിയാണ് കേസ് പരിഗണിക്കുക

       ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതിയില്‍ നടക്കും. ഇതിന്റെ മുന്നോടിയായി കേസിന്റെ മുഴുവന്‍ ഫയലുകളും ഈ കോടതിക്ക് കൈമാറി. ഫാഷന്‍ ഗോള്‍ഡ് നിക്ഷപതട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് 17 ഡയറക്ടര്‍മാരെ കൂടി പ്രതി ചേര്‍ത്ത് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍, മുഹമ്മദ് ഇഷാം എന്നിവരെയും മാനേജര്‍ സൈനുല്‍ ആബിദിനെയുമാണ് ആദ്യം പ്രതി ചേര്‍ത്തിരുന്നത്. ഇതിന് പുറമെയാണ് 17 ഡയറക്ടര്‍മാരെ കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഉദിനൂർ അബ്ദുൽ റസാഖ്, മുഹമ്മദ് കുഞ്ഞി, മാഹിൻകുട്ടി മുഹമ്മദ് മേൽപറമ്പ്, എസ്.എം. അഷ്റഫ്, ഐദിദ് കൊയിലാണ്ടി, മുഹമ്മദ് കുഞ്ഞി അഞ്ചില്ലത്ത്, എ.ടി.പി. അബ്ദുൽ ഹമീദ് തളിപ്പറമ്പ്, കപണയിൽ സൈനുദ്ദീൻ, സി.പി ഖദീജ തളിപ്പറമ്പ്, കെ.വി നിയാസ് വെള്ളയിൽ, പുതിയപുരയിൽ അബ്ദുൽ റഷീദ്, അനീഫ തായിലകണ്ടി, പി.സി മുഹമ്മദ്, ഇ.എം അബ്ദുൽ അസീസ് തുരുത്തി,…

    Read More »
  • Kerala

    പ്രിയാ വര്‍ഗീസിന് ആശ്വാസം; റാങ്ക് പട്ടിക പുനപ്പരിശോധിക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

    കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രഫസര്‍ ആയി നിയമിക്കുന്നതിനു പ്രിയാ വര്‍ഗീസിനു യോഗ്യതയില്ലെന്നും പ്രിയ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കണമെന്നുമുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. പ്രിയ നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് വിധി. യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് തെറ്റുപറ്റിയെന്ന പ്രിയയുടെ വാദം ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ. യുജിസി മാനദണ്ഡ പ്രകാരം എട്ടു വര്‍ഷത്തെ അധ്യാപന പരിചയമാണ് വേണ്ടതെന്നും അതു മറികടക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍വകലാശാലയുടെ റാങ്കു പട്ടിക റദ്ദാക്കിയത്. അസോസിയേറ്റ് നിയമനത്തിനു യുജിസി നിര്‍ദേശിക്കുന്ന യോഗ്യതകള്‍ പ്രിയ വര്‍ഗീസിന് ഇല്ലൊണ് സിംഗിള്‍ ബെഞ്ച് വിലയിരുത്തിയത്. പ്രിയയ്ക്ക് അസിസ്റ്റന്റ് പ്രഫസര്‍ ആയി മതിയായ പ്രവൃത്തി പരിചയം ഇല്ല. പിഎച്ച്ഡി ഗവേഷണം ഫെലോഷിപ്പോടെയാണ്, ഈ കാലയളവില്‍ അധ്യാപനം ഒഴിവാക്കിയിട്ടുണ്ട്. ഗവേഷണ കാലയളവില്‍ അധ്യാപന പരിചയം ലഭിച്ചിട്ടില്ല. അധ്യാപന ജോലി ചെയ്യാത്തവരെ…

    Read More »
  • Crime

    രണ്ട് പെണ്‍മക്കളുമായി പ്രവാസിയുടെ ഭാര്യ നാടുവിട്ടത് കാപ്പ കേസ് പ്രതിക്കൊപ്പം; വില്ലനായത് സോഷ്യല്‍ മീഡയയിലെ പരിചയം തന്നെ

    കണ്ണൂര്‍: രണ്ട് പെണ്‍മക്കളുമായി 27 വയസുകാരി നാടുവിട്ടത് കാസര്‍ഗോട് പോലീസ് കാപ്പ ചുമത്തിയ പ്രതിക്കൊപ്പം. യുവതിയെ തലക്കടിച്ച് സ്വര്‍ണ്ണാഭരണം കവര്‍ന്നതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നീലേശ്വരം കാഞ്ഞിരപൊയില്‍ സ്വദേശി കറുകവളപ്പില്‍ അശോക (33) നൊപ്പമാണ് പ്രവാസിയുടെ ഭാര്യ നാടുവിട്ടത്. ആറും അഞ്ചും വയസുള്ള പെണ്‍മക്കളെയും യുവതിയെയും അശോകനൊപ്പം സേലത്തെ ലോഡ്ജില്‍നിന്ന് ഹൊസ്ദുര്‍ഗ് പോലീസും കണ്ണപുരം പോലീസും സംയുക്തമായി നടത്തിയ തെരച്ചലില്‍ കണ്ടെത്തുകയായിരുന്നു. ഇക്കഴിഞ്ഞ 15നു രാവിലെയാണ് യുവതിയും മക്കളും വീട്ടില്‍ നിന്നും കാണാതായത്. കണ്ണൂരിലെ ഫാഷന്‍ ഡിസൈനിങ് സ്ഥാപനത്തിലെ യാത്രയയപ്പ് പരിപാടിയുടെ പേരു പറഞ്ഞാണ് യുവതി വീട്ടില്‍നിന്നിറങ്ങിയത്. ചടങ്ങിന് പോകുമ്പോള്‍ യുവതി രണ്ട് മക്കളെയും കൂടെ കൂട്ടിയിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്‍െ്‌റ മാതാപിതാക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ യുവതിയുടെ മുറി പരിശോധിച്ചപ്പോഴാണ് എഴുതി വച്ച കത്ത് കണ്ടത്. കത്ത് തുറന്ന് നോക്കിയ വയോധികര്‍ യുവതി ഇഷ്ടപ്പെട്ട ആളിനൊപ്പം പോകുന്നുവെന്ന് എഴുതി വച്ചത് കണ്ടതോടെ ബന്ധുക്കളെ വിവരമറിയിക്കുകയും…

    Read More »
  • India

    ബംഗാളില്‍ ഇടിമിന്നലേറ്റ് ഏഴ് മരണം;‍12 പേർക്ക് പരിക്ക്

    മാൾഡ: പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് ഏഴ് മരണം. മാള്‍ഡ ജില്ലയിലാണ് സംഭവം.ഇടിമിന്നലില്‍ പന്ത്രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ബാങ്കിറ്റോള റൂറല്‍ ഹോസ്പിറ്റലിലും മാള്‍ഡ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണപ്പെട്ട ആറു പേര്‍ കാലിയാച്ചക് ഏരിയയിലും ഒരാള്‍ ഓള്‍ഡ് മാള്‍ഡയിലും ഉള്ളവരാണ്.  ഇടിമിന്നലേറ്റ് ഒമ്ബത് കന്നുകാലികളും ചത്തിട്ടുണ്ട്.

    Read More »
  • Kerala

    വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ സി.പി.എമ്മിന് അതൃപ്തി; ബാബുജാനേയും ആര്‍ഷോയേയും വിളിച്ചു വരുത്തി വിശദീകരണം തേടി

    തിരുവനന്തപുരം: വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഒടുവില്‍ ഇടപെട്ട് സിപിഎം. ദിവസങ്ങള്‍ നീണ്ട വിവദങ്ങള്‍ക്കൊടുവിലാണ് ഇയപെടല്‍. സംഭവത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെഎച്ച് ബാബുജാനോടും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയോടും വിശദീകരണം തേടി. ഇരുവരും എകെജി സെന്ററിലെത്തി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ടു.വിവാദങ്ങളില്‍ സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചെന്നാണ് സൂചന. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായ ബാബുജാന്‍ കൂടി ഉള്‍പ്പെട്ടതോടെയാണ് നേതൃത്വം സംഭവത്തില്‍ ഇടപെടാന്‍ നിര്‍ബന്ധിതമായത്. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ ഈ വിഷയത്തിലെ വിശദീകരണം അറിയിക്കും. ഇന്ന് എസ്എഫ്‌ഐ സംസ്ഥാന യോഗവും ചേരുന്നുണ്ട്. അതേസമയം, നിഖിലിനുവേണ്ടി ഇടപെട്ടിട്ടില്ലെന്നാണ് ഇന്നലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ ബാബുജാന്‍ പറഞ്ഞത്.  

    Read More »
  • Kerala

    ”ആനന്ദത്തിനായി മറ്റൊരാള്‍ക്കൊപ്പം പോയെ”ന്ന പരാമര്‍ശം; കുടുംബകോടതി ഉത്തരവിനെ വിമര്‍ശിച്ച് ഹൈക്കോടതി

    കൊച്ചി: മൂന്നര വയസ്സുളള മകന്റെ കസ്റ്റഡി സംബന്ധിച്ച കേസില്‍ അമ്മയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തിയ കുടുംബക്കോടതിയെ നിശിതമായി വിമര്‍ശിച്ച് ഹൈക്കോടതി. മകന്റെ കസ്റ്റഡി പിതാവിനെ ഏല്‍പിച്ച ആലപ്പുഴ കുടുംബക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് അമ്മ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കുടുംബക്കോടതിയുടെ ഭാഷയെ വിമര്‍ശിച്ചത്. ”ആനന്ദത്തിനായി മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി”യതാണെന്നും തന്നിഷ്ടപ്രകാരമുള്ള അമ്മയുടെ ജീവിതം കുട്ടിയുടെ ക്ഷേമത്തെ ബാധിക്കുമെന്നുമായിരുന്നു കുടുംബക്കോടതി വിധിയിലുണ്ടായിരുന്നത്. മറ്റൊരു പുരുഷന്റെ കൂടെ കണ്ടെന്ന പേരില്‍ ആനന്ദത്തിനായി മറ്റൊരാളുടെ കൂടെ പോയെന്ന തീരുമാനത്തിലാണു കുടുംബക്കോടതിയെത്തിയതെന്നു ഹൈക്കോടതി പറഞ്ഞു. ഇത്തരത്തിലുള്ള അരുചികരമായ ഭാഷ ജില്ലാ ജുഡീഷ്യറിയിലെ ഉന്നത റാങ്കിലിരിക്കുന്ന ഉദ്യോഗസ്ഥന്റെ മനോഭാവമാണ് വ്യക്തമാക്കുന്നത്. വീടുവിട്ടിറങ്ങാന്‍ പല സാഹചര്യങ്ങളുമുണ്ടാകാം. അവരെ മറ്റൊരാള്‍ക്കൊപ്പം കണ്ടാല്‍ ഇത്തരത്തിലുള്ള അനുമാനത്തിലെത്തരുതെന്നും കോടതി പറഞ്ഞു. കാഴ്ച വെല്ലുവിളിയുള്ള മൂത്തകുട്ടി പിതാവിനൊപ്പമാണ്. ബന്ധം മോശമായതിനെ തുടര്‍ന്നാണു ഭര്‍തൃഗൃഹത്തില്‍നിന്നു പോയതെന്നാണു ഭാര്യ അറിയിച്ചത്. എന്നാല്‍, മറ്റൊരാളുടെ കൂടെ ഒളിച്ചോടിയതാണെന്നു ഭര്‍ത്താവ് വാദിച്ചു.…

    Read More »
  • Kerala

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകൻ അറസ്റ്റിൽ

    മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകൻ അറസ്റ്റില്‍. മലപ്പുറം ഇരിമ്ബിളിയം വെണ്ടല്ലൂര്‍ സ്വദേശി ഇല്ലത്തു പടിവീട്ടില്‍ ശിവദാസന്‍ (48) ആണ് അറസ്റ്റിലായത്.   വളാഞ്ചേരിയില്‍ ഓട്ടോ ഡ്രൈവറായ ശിവദാസന്‍  ബിജെപി ദളിത് മോര്‍ച്ച സംസ്ഥാന സമിതി അംഗമായിരുന്നു.  കുറ്റിപ്പുറം പൊലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി.

    Read More »
  • Kerala

    കാറപകടം;വൈദികനെതിരെ വധശ്രമത്തിന് കേസെടുത്ത് പന്തളം പോലീസ് 

    പത്തനംതിട്ട: കാറിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റ സംഭവത്തിൽ വൈദികനെതിരെ വധശ്രമത്തിന് കേസെടുത്ത് പന്തളം പോലീസ്. രാത്രി എട്ടുമണിയോടെ ആണ് മരിയാപുരം സ്വദേശികളായ ബാബു അനിതാ ദമ്ബതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ അയല്‍വാസിയും വൈദികനുമായ ഗീവര്‍ഗീസ് കോശിയുടെ കാറിടിക്കുന്നത്. തുമ്ബമണ്‍ മുട്ടത്ത് വച്ചായിരുന്നു സംഭവം. മുൻ വൈരാഗ്യം മൂലം വൈദികൻ മനപ്പൂര്‍വം ഇടിച്ചു വീഴ്ത്തി എന്നാണ് ദമ്ബതികളുടെ ആരോപണം. വര്‍ഷങ്ങളായി വഴിത്തര്‍ക്കം ഉണ്ടെന്നും കോടതി വിധി തങ്ങള്‍ക്ക് അനുകൂലമായിരുന്നു എന്നും ദമ്ബതികള്‍ ആരോപിക്കുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച‌ വൈദികൻ ഗീവര്‍ഗീസ് കോശി വാഹനാപകടം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് പറഞ്ഞു.എതിരെ ഒരു വാഹനം വന്നപ്പോള്‍ സൈഡ് കൊടുത്തപ്പോള്‍ സംഭവിച്ചതാണ്.സംഭവ സ്ഥലത്ത് ഇരു കൂട്ടരും തമ്മില്‍ ചെറിയ വാക്കേറ്റവുമുണ്ടായി.തുടർന്ന് ദമ്പതികളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

    Read More »
  • Kerala

    കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരേ അസഭ്യവര്‍ഷം; ‘മൃഗസ്‌നേഹി’കളുടെ വാട്സാപ്പ് ഗ്രൂപ്പ് നിരീക്ഷണത്തില്‍

    കണ്ണൂര്‍: തെരുവുനായ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ 11 വയസുകാരന്‍ നിഹാല്‍ കൊല്ലപ്പെട്ടതിനു പിന്നാലെ സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ സമൂഹമാധ്യമത്തില്‍ വധഭീഷണിയുയര്‍ത്തിയതിന് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ പരാതിയെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് ആണ് കേസെടുത്തത്. മൃഗസ്നേഹികള്‍ എന്നവകാശപ്പെടുന്ന ഏതാനും പേര്‍ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദിവ്യ കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്. അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കക്ഷിചേര്‍ന്നതിനു പിന്നാലെയാണ് മൃഗസ്‌നേഹികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ കൊലവിളിയും അസഭ്യവര്‍ഷവും നടന്നത്. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ഫീഡേഴ്സ് ഗ്രൂപ്പ് കേരള’ എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ ദിവ്യയുടെ ചിത്രം ഉള്‍ക്കൊള്ളിച്ചാണ് പ്രകോപനപരമായ സന്ദേശം പ്രചരിപ്പിക്കുന്നത്. ഒരു സ്ത്രീയുടെ അത്യന്തം പ്രകോപനപരമായ ശബ്ദരേഖയും പോലീസിനു നല്‍കിയ പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ഇവളെ കാണുമ്പോള്‍ തന്നെ കൊല്ലാന്‍ തോന്നുന്നുവെന്നും എന്റെ മക്കളെ ഓര്‍ത്തിട്ടാണ്,…

    Read More »
Back to top button
error: