KeralaNEWS

സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധം

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നലെ മാത്രം ആറുപേര്‍ പനിബാധിച്ച്‌ മരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.കുട്ടികളും പ്രായമായവരും മാസ്‌ക് ധരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും കൊതുകുകളെ ഉറവിടത്തില്‍ തന്നെ നശിപ്പിക്കണമെന്നും കൂടാതെ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ ഡ്രൈ ഡേ ആയി ആചരിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു.

വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കണം. മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം.

Back to top button
error: