IndiaNEWS

ബംഗാളില്‍ ഇടിമിന്നലേറ്റ് ഏഴ് മരണം;‍12 പേർക്ക് പരിക്ക്

മാൾഡ: പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് ഏഴ് മരണം. മാള്‍ഡ ജില്ലയിലാണ് സംഭവം.ഇടിമിന്നലില്‍ പന്ത്രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ബാങ്കിറ്റോള റൂറല്‍ ഹോസ്പിറ്റലിലും മാള്‍ഡ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണപ്പെട്ട ആറു പേര്‍ കാലിയാച്ചക് ഏരിയയിലും ഒരാള്‍ ഓള്‍ഡ് മാള്‍ഡയിലും ഉള്ളവരാണ്.  ഇടിമിന്നലേറ്റ് ഒമ്ബത് കന്നുകാലികളും ചത്തിട്ടുണ്ട്.

Back to top button
error: