Month: June 2023

  • Crime

    അശ്ലീലപ്രയോഗം അതിരുകടക്കുന്നു; ‘തൊപ്പി’ക്കെതിരേ പോലീസ് കേസ്

    മലപ്പുറം: യൂട്യൂബര്‍ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാലിനെതിരെ കേസ്. മലപ്പുറം വളാഞ്ചേരിയിലെ പരിപാടിയുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് നിഹാലിനെതിരെ കേസെടുത്തിരിക്കുന്നത്. വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടന പരിപാടിക്കിടെ, അശ്ലീലപദങ്ങള്‍ ഉപയോഗിച്ചതിനാണ് കേസ്. കൂടാതെ ഗതാഗതം തടസ്സപ്പെടുത്തിയതിനും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. വസ്ത്രവ്യാപാരശാല ഉടമയും കേസില്‍ പ്രതിയാണ്. ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് കണ്ണൂര്‍ സ്വദേശിയായ തൊപ്പിയുടെ യുട്യൂബ് ചാനലിനുള്ളത്. ഇയാളുടെ യുട്യൂബ് ചാനലിനും ‘തൊപ്പിക്കും’ കുട്ടികള്‍ ആണ് ഏറെ ആരാധകര്‍. ഗെയിമിങ് പ്ലാറ്റ്‌ഫോമിലൂടെയാണ് തൊപ്പി കുട്ടികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. 18 വയസിന് താഴെയുള്ള നിരവധി കുട്ടികളാണ് ഇയാളുടെ വീഡിയോ സ്ഥിരമായി കാണുന്നത്. എന്നാല്‍, സഭ്യതയില്ലാതെയും അങ്ങേയറ്റം ടോക്‌സികായുമാണ് ഇയാള്‍ വീഡിയോയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.  

    Read More »
  • Kerala

    വാട്‌സ്ആപ്പില്‍ സിപിഎമ്മിനെ വിമര്‍ശിച്ചു; അഡ്മിന്‍മാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു

    കോട്ടയം: വാട്‌സാപ്പ് ഗ്രൂപ്പില്‍ സിപിഎമ്മിനെ വിമര്‍ശിച്ചതിനാല്‍ അഡ്മിന്‍മാരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശിച്ചെന്ന് ആരോപണം. പാലാ മൂന്നിലവിലാണ് സംഭവം. ‘നമ്മുടെ മൂന്നിലവ്’ എന്ന പേരിലുള്ള 164 അംഗങ്ങളുള്ള ഗ്രൂപ്പില്‍ സിപിഎമ്മിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതാണ് പരാതിക്കിടയാക്കിയത്. സിപിഎം നേതാവ് സതീഷാണ് മേലുകാവ് പോലീസില്‍ പരാതി നല്‍കിയത്. എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസ്, കെ വിദ്യ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് കഴിഞ്ഞദിവസം ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തത്. ഇതിന് ശേഷമാണ് സ്റ്റേഷനില്‍ ഹാജാരാവാന്‍ ആവശ്യപ്പെട്ടത്. ഗ്രൂപ്പ് അഡ്മിന്മാരായ റിജില്‍, ജോബി എന്നിവരോടും പോസ്റ്റ് ഷെയര്‍ ചെയ്ത ജോണ്‍സനോടും ആണ് ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പോലീസ് സ്റ്റേഷനില്‍ എത്താന്‍ നിര്‍ദ്ദേശിച്ചുവെന്നാണ് വിവരം. വാട്‌സ്ആപ്പുമായി ബന്ധപ്പെട്ട് പരാതി നല്‍കിയതായി പരാതിക്കാരനും പറയുന്നു. അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി പോലീസ് രംഗത്തെത്തി. സിപിഎമ്മുമായി ബന്ധപ്പെട്ട കാര്യത്തിനല്ല സുഹൃത്തുക്കള്‍ക്കിടയിലെ തര്‍ക്ക പരിഹാരത്തിനാണ് സ്റ്റേഷനില്‍ വിളിപ്പിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ പരാതിക്കടിസ്ഥാനം വാട്‌സ്ആപ്പ് ഗ്രൂപ്പിലെ വിമര്‍ശനമാണെന്ന് ശക്തിപ്പെടുകയാണ്.

    Read More »
  • Kerala

    തട്ടുകടയിൽ നിന്നും പണപ്പെട്ടി മോഷ്ടിച്ചു കടന്ന രണ്ടു പേർ പിടിയിൽ

    കൊല്ലം: ശക്തികുളങ്ങര കുരിശടിക്ക് സമീപം പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ നിന്ന് ആഹാരം കഴിച്ചശേഷം പണപ്പെട്ടിയുമായി കടന്ന കേസില്‍  രണ്ടു പേർ പിടിയിലായി. കണ്ണനല്ലൂര്‍ കുളപ്പാടം പാറവിള വീട്ടില്‍ സെയ്ദാലി (18), ശക്തികുളങ്ങര മീനത്ത് ചേരിയില്‍ തച്ചിലഴികത്ത് വീട്ടില്‍ അഖില്‍ (21) എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്‍റെ പിടിയിലായത്.   കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തട്ടുകടയിലെത്തിയ ഇവർ ഭക്ഷണം കഴിച്ചശേഷം പണം സൂക്ഷിക്കുന്ന പ്ലാസ്റ്റിക്ക് പെട്ടി തട്ടിയെടുത്ത്  സ്കൂട്ടറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഏകദേശം 6000 രൂപ അടങ്ങിയ പണപ്പെട്ടി ആണ് ഇവര്‍ അപഹരിച്ചത്. കടയുടമ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

    Read More »
  • Kerala

    കറുകച്ചാലില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറിക്ക് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു

    കോട്ടയം: കറുകച്ചാല്‍ തോട്ടയ്ക്കാട് ജംക്ഷനില്‍ പാചകവാതക സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. രാവിലെ 11.45 യോടെയാണ് തീപിടിച്ചത്. ഓടിക്കൊണ്ടിരുന്ന വാഹനം നിന്നുപോയതിനെ തുടര്‍ന്ന് ഡ്രൈവര്‍ പാലാ സ്വദേശി മനോജ് ഇറങ്ങി നോക്കിയപ്പോള്‍ തീ കത്തുന്നതാണ് കണ്ടത്. ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഏതാനും നിറച്ച പാചകവാതക സിലണ്ടറുകളും ബാക്കി കാലി സിലണ്ടറുകളുമായിരുന്നു. ലോറി ആളിക്കത്തിയതോടെ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. കോട്ടയത്തു നിന്നും അഗ്‌നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തി തീ അണച്ചു. മല്ലപ്പള്ളിയിലെ ഇന്ത്യന്‍ ഗ്യാസ് ഏജന്‍സിയുടെ വാഹനമാണ് തീപിടിച്ചത്.

    Read More »
  • Kerala

    അമൃതയും രാജ്യറാണിയും ചങ്ങനാശേരിയില്‍ നിര്‍ത്തും; മാവേലിക്കരയിലും സ്റ്റോപ്പ്

    കോട്ടയം: മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ്, നിലമ്പൂര്‍ റോഡ്- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് ട്രെയിനുകളുടെ ചങ്ങനാശേരിയിലെ സ്റ്റോപ് പുനഃസ്ഥാപിക്കും. ഷെഡ്യൂളും നിര്‍ത്തിത്തുടങ്ങുന്ന തീയതിയും അടുത്തദിവസം പുറത്തിറക്കും. നിലവില്‍ മടക്കയാത്രയില്‍ ഇരു ട്രെയിനുകള്‍ക്കും ചങ്ങനാശേരിയില്‍ സ്റ്റോപ്പുണ്ട്. മാവേലിക്കരയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. കോവിഡ് യാത്രാനിയന്ത്രണത്തിനു മുന്‍പ് ഇരു ട്രെയിനുകളും ചങ്ങനാശേരിയില്‍ നിര്‍ത്തിയിരുന്നു. ശക്തമായ സമ്മര്‍ദം ചെലുത്തിയതിന്റെ ഫലമായാണ് സ്റ്റോപ്പുകള്‍ പുനഃസ്ഥാപിച്ചതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. അതേസമയം, തിരുവനന്തപുരം ഡിവിഷനും ദക്ഷിണ റെയില്‍വേയും അനുകൂല നിലപാട് എടുത്തിട്ടും തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസിന് ഏറ്റുമാനൂരില്‍ സ്റ്റോപ് വേണമെന്ന ആവശ്യത്തില്‍ റെയില്‍വേ ബോര്‍ഡ് പച്ചക്കൊടി കാണിച്ചിട്ടില്ല. ഇക്കാര്യം തോമസ് ചാഴികാടന്‍ എംപി പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നെങ്കിലും നടപടിയില്ല.

    Read More »
  • Kerala

    ഹോം സ്റ്റേയില്‍ പണം വച്ചു ചീട്ടുകളി; 14 അംഗ സംഘം പിടിയില്‍, പിടിച്ചെടുത്തത് 4.32 ലക്ഷം രൂപ

    വയനാട്: മീനങ്ങാടിയില്‍ ഹോം സ്റ്റേയില്‍ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന പതിനാലംഗ സംഘം പിടിയില്‍. മീനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാര്യമ്പാടി ഡ്രീം കണക്ട് ഹോം സ്റ്റേയില്‍ ബുധനാഴ്ച്ച വൈകുന്നേരമാണ് സംഘത്തെ പിടികൂടിയത്. സംഘത്തില്‍ പനമരം കൈപ്പാട്ടുകുന്ന് ഞാറക്കാട്ട് സന്തോഷ് (40), ചൂതുപാറ വട്ടിണിയില്‍ സിനീഷ് (40), തൊവരിമല തുളുനാടന്‍ ശറഫുദ്ധീന്‍ (41), ബത്തേരി കുപ്പാടി പുഞ്ചയില്‍ സുനില്‍ (32), കാരച്ചാല്‍ വടക്കുമ്പുറത്തു ഏലിയാസ് (52), പേരാമ്പ്ര കുമ്മനാട്ടുകണ്ടി ഇബ്രാഹിം (63), പടിഞ്ഞാറത്തറ കുഴിക്കണ്ടത്തില്‍ ഷിബു (40), ഇരുളം മേത്തുരുത്തില്‍ അജീഷ് (36), തൊണ്ടര്‍നാട് പുന്നോത്തു ഷംസീര്‍ (38), അമ്പലവയല്‍ വികാസ് കോളനി കളനൂര്‍ രമേശന്‍ (43), കമ്പളക്കാട് പള്ളിമുക്ക് നെല്ലോളി സലിം(47), മൂലങ്കാവ് തൊട്ടുച്ചാലില്‍ അരുണ്‍ (33), തരുവണ നടുവില്‍ വിജേഷ് (38), കാര്യമ്പാടി വലിയപുരക്കല്‍ പ്രജീഷ് (37) എന്നിവരാണുണ്ടായിരുന്നത്. ഇവരില്‍ നിന്നും 4.32 ലക്ഷം രൂപ പിടിച്ചെടുത്തു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ചീട്ടുകളിസംഘത്തില്‍ നിന്നും ഇത്രയും വലിയ തുക…

    Read More »
  • Kerala

    മുഖ്യമന്ത്രി പിണറായി വിജയന്റെ ജൂണ്‍ 27 വരെയുള്ള ഔദ്യോഗിക – പൊതു പരിപാടികള്‍ മാറ്റിവെച്ചു

    തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ ജൂണ്‍ 27 വരെയുള്ള ഔദ്യോഗിക – പൊതു പരിപാടികള്‍ മാറ്റിവെച്ചു.ആരോഗ്യപരമായ കാരണങ്ങളാലാണ് പൊതുപരിപാടികൾ റദ്ദാക്കിയത്. 12 ദിവസത്തെ വിദേശപര്യടനത്തിനുശേഷം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും അദ്ദേഹം ഓഫീസില്‍ എത്തിയിരുന്നില്ല. കഴിഞ്ഞ രണ്ട് മന്ത്രിസഭാ യോഗങ്ങളും ഓണ്‍ലൈനായാണ് നടന്നത്.   30-ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി വി.പി. ജോയിക്കും പോലീസ് മേധാവി അനില്‍ കാന്തിനും പകരക്കാരെ നിയമിക്കുന്നത് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ല. 27-ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഈ നിയമനങ്ങള്‍ തീരുമാനിക്കും.

    Read More »
  • Kerala

    നികുതി അടയ്ക്കുന്നതിനെക്കുറിച്ച് അറിവില്ല; യു ട്യൂബര്‍മാരുടെ വീടുകളിലും ഓഫീസിലും റെയ്ഡ്

    കൊച്ചി: സംസ്ഥാനത്തെ യുട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വന്‍തോതില്‍ നികുതി വെട്ടിപ്പ് നടത്തുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോടും കൊച്ചിയുമുള്‍പ്പെടെ ആദായനികുതി വകുപ്പിന്റെ പരിശോധന നടത്തുന്നത്. ആദായനികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ കോഴിക്കോട് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കേരളത്തിലെ പത്ത് പ്രമുഖ യുട്യൂബേഴ്സിന്റെ വീടുകളിലാണ് ആദായനികുതി വകുപ്പ് അന്വേഷണം നടക്കുന്നത്. ഇതില്‍ പലര്‍ക്കും പ്രതിവര്‍ഷം രണ്ടുകോടി വരെ വരുമാനം ലഭിക്കുന്നുണ്ട്. 35 ലക്ഷത്തിലധികം വരും പലരുടെയും സബ്സ്‌ക്രൈബേഴ്സ് നിര. അതുകൊണ്ടുതന്നെ ഇവര്‍ക്ക് വലിയ വരുമാനവും ലഭിക്കുന്നുണ്ട്. എന്നാല്‍, നികുതി ഇനത്തിലേക്ക് ഇവര്‍ ഒരു പണവും അടയ്ക്കുന്നില്ലെന്നാണ് പരാതി. യൂട്യൂബര്‍മാരുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്. ഇതാദ്യമായാണ് യുട്യൂബേഴ്സിനെതിരെ ആദായ നികുതിവകുപ്പിന്റെ ഭാഗത്തുനിന്നും ഒരു റെയ്ഡ് നടക്കുന്നത്. സംസ്ഥാനത്ത് വലിയ തോതില്‍ വരുമാനം ലഭിക്കുന്ന നിരവധി യു ട്യൂബര്‍മാരുണ്ട്. അവരുടെ വരുമാനത്തിനനുസരിച്ച് നികുതിയടക്കുന്നില്ലെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു.  

    Read More »
  • Movie

    കൊടുങ്കാറ്റായി മാറിയ ‘ലിയോ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ദളപതിയുടെ പിറന്നാൾ ആഘോഷത്തിന് തീപ്പൊരി തുടക്കം

       ലോകമെമ്പാടുമുള്ള ആരാധകർക്ക് വിജയുടെ 49-ാമത് ജന്മനാൾ ആഘോഷത്തിന്റെ തുടക്കം കുറിക്കാൻ തീപ്പൊരി ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത് സംവിധായകൻ  ലോകേഷ് കനകരാജും ‘ലിയോ’ ടീമും.  ഒക്ടോബർ 19ന് തിയേറ്ററുകളിൽ എത്തുന്ന ബ്രഹ്മാണ്ഡ കൊമേർഷ്യൽ ചിത്രത്തിന്റെ ആദ്യ ഒഫിഷ്യൽ പോസ്റ്റർ ആണ് ദളപതിയുടെ പിറന്നാൾ ദിനത്തിന്റെ ആദ്യ സെക്കന്റിൽ പുറത്തിറക്കിയത്. വിജയ് ആലപിച്ച ‘ഞാൻ റെഡിയാ’ എന്ന ലിയോയിലെ ആദ്യ ഗാനം പിന്നീട് അണിയറപ്രവർത്തകർ റിലീസ് ചെയ്തു. മുൻ സിനിമകളെ പോലെ ഒരു ദിനം മുന്നേ സസ്പെൻസുകൾ പുറത്തുവിടാത്ത വിജയ് യുടെ പിറന്നാൾ ദിനം പൂർണമായും കളർഫുൾ ആകുകയാണ് ‘ലിയോ’ ടീം. ലോകേഷ് കനകരാജും വിജയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമായ ‘ലിയോ’ തമിഴിനു പുറമേ തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിൽ  റിലീസ് ചെയ്യുന്നു. ലോകേഷ് സൃഷ്‌ടിച്ച സ്വദേശീയ പ്രപഞ്ചം കമൽ ഹാസൻ, സൂര്യ തുടങ്ങി വമ്പൻ താരങ്ങളുടെ സാന്നിധ്യത്തിൽ സമ്പന്നം. സൂപ്പർ താരം വിജയിനോടൊപ്പം ഈ ലോകത്തിലേക്ക് എന്ത് കൂട്ടിച്ചേർക്കൽ എന്നതിനെക്കുറിച്ചുള്ള…

    Read More »
  • Kerala

    റെയിൽവേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമുകളിലും തെരുവുനായ്ക്കളുടെ ശല്യം; യാത്രക്കാർ ഡിവിഷന്‍ റെയില്‍വേ മാനേജർക്ക് പരാതി നല്‍കി 

    കോഴിക്കോട്: റെയില്‍വെ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമുകളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതോടെ യാത്രക്കാർ ഭീതിയിൽ. പ്ലാറ്റ്‌ഫോമിന്റെ അങ്ങിങ്ങായി പതിയിരിക്കുന്ന നായകള്‍ യാത്രക്കാര്‍ക്കു നേരെ കുരച്ചു ചാടുക പതിവാണ്. തെരുവുനായ ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ നായകളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി ട്രെയിന്‍ യാത്രക്കാരുടെ സംഘടനയായ സി.എ.ആര്‍.യു.എ മുഖ്യമന്ത്രി, മന്ത്രിസഭാംഗങ്ങള്‍, ചീഫ് സെക്രട്ടറി, ഡി.ജി.പി, തിരുവനന്തപുരം, പാലക്കാട് ഡിവിഷന്‍ റെയില്‍വേ മാനേജര്‍മാര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

    Read More »
Back to top button
error: