Month: June 2023

  • Kerala

    ”ചങ്ക് കൊടുത്തും സംരക്ഷിക്കും, സുധാകരന്‍ അധ്യക്ഷസ്ഥാനം ഒഴിയില്ല, തയ്യാറായാലും അനുവദിക്കില്ല”

    കൊച്ചി: ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട കെപിസിസി പ്രസിഡന്‍്‌റ് കെ. സുധാകരന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. വ്യാജ പുരാവസ്തു കേസില്‍ പരാതിക്കാരെ ബ്ലാക്ക് മെയില്‍ ചെയ്തു കെപിസിസി പ്രസിഡന്റിനെതിരെ മൊഴിയുണ്ടാക്കി കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചതെന്നു സതീശന്‍ ആരോപിച്ചു. ”കെപിസിസി പ്രസിഡന്റിനെതിരേ വ്യാജ കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യുന്നു. അഴിമതിയില്‍ മുങ്ങി ചെളിയില്‍ പുരണ്ടു നില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. അത് ഞങ്ങളുടെ മേല്‍ തെറിപ്പിക്കാന്‍ നോക്കേണ്ട. സര്‍ക്കാര്‍ നേരത്തെ മോണ്‍സന്റെ ഡ്രൈവരെ ചോദ്യം ചെയ്തിരുന്നു. അന്ന് ഇല്ലാത്ത മൊഴിയാണ് പുതിയ ഉദോഗസ്ഥനെ നിയമിച്ചപ്പോള്‍ കിട്ടിയത്. പരാതിക്കാര്‍ തെറ്റായ പശ്ചാത്തലം ഉള്ളവരാണ്. പരാതിക്കാരെ ഭീഷണിപ്പെടുത്തി തെറ്റായ മൊഴിയില്‍ സുധാകരനെതിരെ കേസ് എടുത്തു.ആര് മൊഴി നല്‍കിയാലും കേസ് എടുക്കുമോ? സ്വപ്നസുരേഷ് നല്‍കിയ മൊഴിയില്‍ കേസ് എടുക്കുമോ?” -അദ്ദേഹം ചോദിച്ചു. സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മാറി നില്‍ക്കില്ല. സുധാകരന്‍ തയ്യാറായാലും പാര്‍ട്ടി അനുവദിക്കില്ല. ഇത്…

    Read More »
  • Kerala

    റോട്ട് വീലര്‍ ഇനത്തില്‍പെട്ട നായയും വടിവാളുമായി പൊതുസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ

    കൊല്ലം: കുണ്ടറയിൽ റോട്ട് വീലര്‍ ഇനത്തില്‍പെട്ട നായയും വടിവാളുമായി പൊതുസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ. കുണ്ടറ ഇളമ്ബള്ളൂര്‍ സൈന മന്‍സിലില്‍ സായിപ്പ് എന്നറിയപ്പെടുന്ന ഇര്‍ഷാദാണ് (33) പിടിയിലായത്. കുണ്ടറ കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലായി അടിപിടി, പിടിച്ചുപറി, മോഷണം തുടങ്ങി പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇർഷാദ്. കുണ്ടറ മുക്കടയില്‍ പന്നി ഫാമിലേക്ക് ഫുഡ് വേസ്റ്റ് ശേഖരിക്കുന്നതിനായി എത്തിയ യുവാവിനെ വടിവാള്‍ ചുഴറ്റിയും അക്രമണ സ്വഭാവമുള്ള നായയെ വിട്ട് അപായപ്പെടുത്താന്‍ ശ്രമിച്ചും പണം അപഹരിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ശാസ്താംകോട്ട ഡിവൈ.എസ്.പി.എസ് ഷെരീഫിന്റെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്.

    Read More »
  • Kerala

    ”പാര്‍ട്ടിക്കു ഹാനികരമാവുന്ന ഒന്നിനും നില്‍ക്കില്ല, അധ്യക്ഷ സ്ഥാനത്തുനിന്നു മാറിനില്‍ക്കാനും തയ്യാര്‍”

    കൊച്ചി: ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു മാറി നില്‍ക്കുമെന്ന് കെ സുധാകരന്‍. അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടെന്ന്, മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ സുധാകരന്‍ പറഞ്ഞു. കേസില്‍ ഇന്നലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത സുധാകരനെ ഹൈക്കോടതി നിര്‍ദേശപ്രകാരം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു. പാര്‍ട്ടിക്കു ഹാനികരമാവുന്ന ഒന്നിനും താന്‍ നില്‍ക്കില്ലെന്ന് സുധാകരന്‍ പറഞ്ഞു. കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. നൂറു ശതമാനം നിരപരാധിയാണെന്ന ആത്മവിശ്വാസമുണ്ട്. കേസിനെ നേരിടാന്‍ ഒരു മടിയുമില്ലെന്നു സുധാകരന്‍ പറഞ്ഞു. ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഇന്നലെ വൈകിട്ട് സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയ പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍ മോചിപ്പിച്ചു. തനിക്കെതിരെ പൊലീസിന്റെ പക്കല്‍ ഒരു തെളിവുമില്ലെന്നു ജാമ്യം ലഭിച്ച ശേഷം സുധാകരന്‍ പ്രതികരിച്ചിരുന്നു. ”കേസ് നടക്കട്ടെ. ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. കേസിന്റെ മെറിറ്റും ഡീ മെറിറ്റും കോടതി വിലയിരുത്തട്ടെ. അതിനെ ഞാന്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാണ്.…

    Read More »
  • Kerala

    ഇതരസംസ്ഥാന തൊഴിലാളിയെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി

    കൊട്ടാരക്കര:ഇതരസംസ്ഥാന തൊഴിലാളിയെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ഒഡീഷ സ്വദേശി ദേവ് ബറുവ (30) ആണ് മരിച്ചത്.കൊലപാതകമാണെന്നാണു സംശയം. കൊട്ടാരക്കര – ഓയൂര്‍ റൂട്ടില്‍ അര്‍ബൻ ബാങ്കിനു സമീപം ഇന്നു പുലര്‍ച്ചെയാണ് മൃതദേഹം കണ്ടത്. തല പൊട്ടി രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം. സമീപത്തു രക്തം പുരണ്ട കല്ലും കാണപ്പെട്ടു. കൊട്ടാരക്കര പോലീസെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സമീപത്തെ സിസിടിവികള്‍ പരിശോധിച്ച് പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Read More »
  • Crime

    ”വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയത് വിദേശത്തുള്ള സുഹൃത്ത്, പറഞ്ഞത് ‘ഒറിജിനല്‍’ സര്‍ട്ടിഫിക്കറ്റെന്ന്”

    ആലപ്പുഴ: വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് വിദേശത്തുള്ള സുഹൃത്തെന്ന് നിഖില്‍ തോമസ്. കലിംഗ സര്‍വകലാശാലയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റാണെന്ന് പറഞ്ഞു. കേരള സര്‍വകലാശാലയില്‍ റജിസ്റ്റര്‍ ചെയ്താല്‍ പ്രശ്‌നമില്ലെന്നും അറിയിച്ചു. എസ്എഫ്‌ഐ മുന്‍ നേതാവായ സുഹൃത്ത് കായംകുളത്ത് വിദ്യാഭ്യാസ ഏജന്‍സി നടത്തിയിരുന്നുവെന്നും നിഖില്‍ പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റിനായി മുന്‍ എസ്എഫ്‌ഐ നേതാവിനു നിഖില്‍ 2 ലക്ഷം രൂപ കൈമാറിയതായി പോലീസിനു തെളിവ് ലഭിച്ചിരുന്നു. എസ്എഫ്‌ഐ കായംകുളം ഏരിയ പ്രസിഡന്റായിരുന്ന ഇയാള്‍ ഇപ്പോള്‍ വിദേശത്ത് അധ്യാപകനാണ്. 2020 ല്‍ നിഖിലിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചതായി കണ്ടെത്തിയിരുന്നു. നേരത്തേ വിവിധ സര്‍വകലാശാലകളില്‍ പ്രവേശനം നേടാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന ഏജന്‍സി നടത്തിയിരുന്ന ഇയാള്‍ പലര്‍ക്കും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചു നല്‍കിയതായി പോലീസ് സംശയിക്കുന്നു. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളും പൊലീസ് തുടങ്ങി. അതേസമയം, വ്യാജ ഡിഗ്രി കേസില്‍ പിടിയിലായ കായംകുളത്തെ മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. അഞ്ചു…

    Read More »
  • Kerala

    തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

    കയ്പമംഗലം: കടലില്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ മത്സ്യതൊഴിലാളി മരിച്ചു. പെരിഞ്ഞനം സ്വദേശി സുരേഷ്(52) ആണ് മരിച്ചത്.മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്തി. പുലര്‍ച്ചെ പന്തല്‍ക്കടവില്‍നിന്ന് മൂന്ന് പേരുമായി മത്സബന്ധനത്തിന് പോയ തോണിയാണ് അപകടത്തില്‍പ്പെട്ടത്. കരയില്‍നിന്ന് 50 മീറ്റര്‍ അകലെവച്ച്‌ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു.കരയില്‍നിന്ന മത്സ്യതൊഴിലാളികള്‍ വടം ഇട്ടുകൊടുത്താണ് രണ്ട് പേരെ രക്ഷപ്പെടുത്തിയത്. പിന്നീട് നടത്തിയ തിരച്ചിലിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

    Read More »
  • Crime

    പുനര്‍ വിവാഹത്തിന് തടസം; രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി പിതാവ്

    ഡെറാഡൂണ്‍: പുനര്‍ വിവാഹത്തിന് തടസമാകുമെന്ന് കരുതി രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി പിതാവ്. ഉത്തരാഖണ്ഡ് ഡെറാഡൂണ്‍ ജില്ലയിലെ ഡോയ്‌വാല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഡോയ്‌വാല കേശവപുരിയില്‍ താമസിക്കുന്ന ജിതേന്ദ്ര സാഹ്‌നിയാണ് മക്കളായ മൂന്നുവയസുകാരി അഞ്ചലിനെയും ഒന്നര വയസുകാരി അനീസയെയും കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തിയത്.കൃത്യം നടത്തിയ ശേഷം ഇയാള്‍ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടു. ജിതേന്ദ്രക്കായുള്ള തെരച്ചിലിലാണ് പൊലീസ്.   ഇന്നലെ (ജൂണ്‍ 23) വൈകിട്ട് കുട്ടികളുടെ മുത്തശ്ശി വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. ഇവര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ഓടിക്കൂടി. പ്രദേശവാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്.   ജിതേന്ദ്രയുടെ ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ച്‌ വീട് വിട്ട് പോയതാണ്. ഇതിന് ശേഷം മക്കള്‍ക്കൊപ്പമാണ് ജിതേന്ദ്ര താമസിച്ചിരുന്നത്. ഇയാള്‍ പുനര്‍ വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു. കുട്ടികള്‍ വിവാഹത്തിന് തടസമാകുമെന്ന ചിന്തയില്‍ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. മൃതദേഹങ്ങള്‍ പൊലീസ് പോസ്‌റ്റുമോര്‍ട്ടത്തിന് അയച്ചു. ജിതേന്ദ്രയെ പിടികൂടാന്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.

    Read More »
  • Crime

    ബൈക്കിന്റെ കള്ള ആര്‍.സി ബുക്കുണ്ടാക്കി മറ്റൊരു ബൈക്കിന് ഉപയോഗിച്ചു; ആര്‍.ടി. ഓഫീസ് ജീവനക്കാരും ഡ്രൈവിങ് സ്‌കൂള്‍ ഉടമയും അറസ്റ്റില്‍

    മലപ്പുറം: ബൈക്കിന്റെ കള്ള ആര്‍.സി. ബുക്ക് ഉണ്ടാക്കിയ സംഭവത്തില്‍ മലപ്പുറം ആര്‍ടി ഓഫിസ് ജീവനക്കാരും ഡ്രൈവിങ് സ്‌കൂള്‍ ഉടമയും അറസ്റ്റില്‍. ഒരു ബൈക്കിന്റെ ആര്‍.സി. ബുക്ക് ഡ്യൂപ്ലിക്കേറ്റായി ഉണ്ടാക്കി മറ്റൊരു ബൈക്കിന് ഉപയോഗിച്ചതിനാണ് അറസ്റ്റ്. ഒറിജിനല്‍ ആര്‍.സി ബുക്കില്‍ ചെറിയ തിരുത്തലുകള്‍ വരുത്തി ആര്‍സി ഇഷ്യു ചെയ്ത കേസില്‍ മലപ്പുറം ആര്‍ടി ഓഫിസിലെ സതീശ് ബാബു, ഗീത, മുന്‍ ജീവനക്കാരനായ അനിരുദ്ധന്‍ എന്നിവരെയും അരീക്കോട് മലബാര്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമ ഉമ്മറിനെയുമാണ് മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് സ്വദേശിയായ വാഹന ഉടമ അദ്ദേഹത്തിന്റെ ബൈക്കിന് ഇന്‍ഷുറന്‍സ് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഒടിപി നമ്പര്‍ ലഭിക്കാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണു വമ്പന്‍ തട്ടിപ്പിന്റെ ചുരുളഴിയുന്നത്. ഒ.ടി.പി പോകുന്നതു മറ്റേതോ ഫോണ്‍ നമ്പറിലേക്കാണെന്നു അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ ആര്‍.സി. സംബന്ധിച്ച് സംശയമുയരുകയും ഇന്‍ഷുറന്‍സ് എടുക്കാന്‍ സാധിക്കുന്നില്ലെന്ന് പരാതി നല്‍കുകയുമായിരുന്നു. അന്വേഷണത്തില്‍ മലപ്പുറം സബ് ആര്‍.സി. ഓഫീസില്‍ ഇതേ നമ്പറില്‍ മറ്റൊരു ബൈക്ക് കൂടി ഉള്ളതായി കണ്ടെത്തി.…

    Read More »
  • NEWS

    ബുമറാങ്കായി പുടിന്റെ സ്വന്തം ‘രഹസ്യായുധം’; റഷ്യന്‍ സൈന്യത്തിനെതിരേ വാളെടുത്ത് വാഗ്‌നര്‍ ഗ്രൂപ്പ്

    മോസ്‌കോ: റഷ്യന്‍ സേനയുടെ നേതൃസ്ഥാനം തകര്‍ക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന പ്രതിജ്ഞയുമായി രാജ്യത്തെ സായുധ സംഘടന വാഗ്‌നര്‍ ഗ്രൂപ്പിന്റെ മേധാവി യെവ്‌ഗെനി പ്രിഗോസിന്‍. പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ കൂലിപ്പട്ടാളമായി അറിയപ്പെട്ടിരുന്ന വാഗ്‌നര്‍ ഗ്രൂപ്പ് റഷ്യന്‍ നേതൃത്വത്തിനെതിരേ തിരിഞ്ഞത് ആശങ്കയോടെയാണ് ഭരണകൂടം കാണുന്നത്. ഇതോടെ സൈനിക കലാപത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് റഷ്യയുടെ പലഭാഗങ്ങളിലും സുരക്ഷ ശക്തമാക്കി. റഷ്യന്‍ സൈനിക നേതൃത്വത്തിനെതിരെ തിരിച്ചടിക്കുമെന്ന് തന്റെ ടെലിഗ്രാം ചാനലില്‍ അയച്ച സന്ദേശത്തിലാണ് പ്രിഗോസിന്‍ വ്യക്തമാക്കിയത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയവുമായി മാസങ്ങളായി സ്വരചേര്‍ച്ചയിലല്ലാത്ത പ്രിഗോസിന്‍ വെള്ളിയാഴ്ച നടത്തിയ പ്രതികരണങ്ങള്‍ വരാനിരിക്കുന്ന പ്രതിസന്ധി നിറഞ്ഞ കാലങ്ങളുടെ സൂചന നല്‍കുന്നതാണ്. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിനെതിരെ ആരോപണം ഉന്നയിച്ച പ്രിഗോസിന്‍ തിരിച്ചടിക്കുമെന്ന് പ്രതിജ്ഞയും എടുത്തു. തങ്ങളുടെ സായുധസംഘത്തിനെതിരെ മിസൈല്‍ ആക്രമണം റഷ്യന്‍ സൈന്യം നടത്തിയെന്നും തിരിച്ചടിക്കുമെന്നായിരുന്നു പ്രിഗോസിന്റെ പ്രതിജ്ഞ. കൂടാതെ തങ്ങളുടെ സായുധ സംഘത്തിനൊപ്പം ചേരാനും രാജ്യത്തെ സൈനിക നേതൃത്വത്തെ ശിക്ഷിക്കാനും ജനങ്ങളോട് പ്രിഗോസിന്‍ ആവശ്യപ്പെട്ടു. എന്നാല്‍ റഷ്യ ആക്രമണം നടത്തിയെന്ന…

    Read More »
  • India

    ബാങ്കില്‍ പോയി ക്യൂ നില്‍ക്കാതെ വീട്ടിലിരുന്നും 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാം

    ബാങ്കിൽ പോയി ക്യൂ നില്‍ക്കാതെ വീട്ടിലിരുന്നും നിങ്ങള്‍ക്കിനി 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാം. ആമസോണ്‍ പേയാണ് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്ന ഈ സൗകര്യം ഒരുക്കുന്നത്. ഇതിനായി ‘ക്യാഷ് ലോഡ് അറ്റ് ഡോര്‍സ്റ്റെപ്പ്’ എന്ന സേവനം അവതരിപ്പിച്ചിരിക്കുകയാണ് ആമസോണ്‍ പേ. ഈ സേവനം പ്രയോജനപ്പെടുത്തി ആമസോണിന്റെ ഉപഭോക്താക്കള്‍ക്ക് സെപ്റ്റംബർ മാസത്തോടെ ‍ പിൻവലിക്കാൻ പോകുന്ന 2,000 രൂപ നോട്ടുകള്‍ എളുപ്പത്തില്‍ മാറ്റിയെടുക്കാം. ക്യാഷ് ഓണ്‍ ഡെലിവറി ഓര്‍ഡറുകള്‍ക്കായി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് 2000 രൂപ നോട്ടുകള്‍ ഡെലിവറി ഏജന്റുമാര്‍ക്ക് കൈമാറാമെന്ന് ആമസോണ്‍ അറിയിച്ചിരിക്കുന്നത്. ഈ തുക പിന്നീട് അവരുടെ ആമസോണ്‍ പേ വാലറ്റുകളിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. ആമസോണിന്റെ ഡെലിവറി ഏജന്റുമാര്‍ ഉപഭോക്താക്കളുടെ വീട്ടുപടിക്കലെത്തി 2,000 രൂപ നോട്ടുകള്‍ ശേഖരിക്കുകയും ഈ തുക അവരുടെ ആമസോണ്‍ പേ ബാലൻസ് അക്കൗണ്ടിലേക്ക് ഉടൻ ക്രഡിറ്റ് ചെയ്യുകയും ചെയ്യും. 2000 രൂപയുടെ നോട്ടുകള്‍ ഉള്‍പ്പെടെ പ്രതിമാസം 50,000 രൂപ വരെ ആമസോണ്‍ പേ വാലറ്റുകളിലേക്ക് നിക്ഷേപിക്കാൻ ഉപഭോക്താക്കളെ അനുവദിക്കും.…

    Read More »
Back to top button
error: