KeralaNEWS

തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കയ്പമംഗലം: കടലില്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ മത്സ്യതൊഴിലാളി മരിച്ചു. പെരിഞ്ഞനം സ്വദേശി സുരേഷ്(52) ആണ് മരിച്ചത്.മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്തി.
പുലര്‍ച്ചെ പന്തല്‍ക്കടവില്‍നിന്ന് മൂന്ന് പേരുമായി മത്സബന്ധനത്തിന് പോയ തോണിയാണ് അപകടത്തില്‍പ്പെട്ടത്. കരയില്‍നിന്ന് 50 മീറ്റര്‍ അകലെവച്ച്‌ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു.കരയില്‍നിന്ന മത്സ്യതൊഴിലാളികള്‍ വടം ഇട്ടുകൊടുത്താണ് രണ്ട് പേരെ രക്ഷപ്പെടുത്തിയത്.
പിന്നീട് നടത്തിയ തിരച്ചിലിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: