KeralaNEWS

റോട്ട് വീലര്‍ ഇനത്തില്‍പെട്ട നായയും വടിവാളുമായി പൊതുസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം: കുണ്ടറയിൽ റോട്ട് വീലര്‍ ഇനത്തില്‍പെട്ട നായയും വടിവാളുമായി പൊതുസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് അറസ്റ്റിൽ.

കുണ്ടറ ഇളമ്ബള്ളൂര്‍ സൈന മന്‍സിലില്‍ സായിപ്പ് എന്നറിയപ്പെടുന്ന ഇര്‍ഷാദാണ് (33) പിടിയിലായത്. കുണ്ടറ കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലായി അടിപിടി, പിടിച്ചുപറി, മോഷണം തുടങ്ങി പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇർഷാദ്.

കുണ്ടറ മുക്കടയില്‍ പന്നി ഫാമിലേക്ക് ഫുഡ് വേസ്റ്റ് ശേഖരിക്കുന്നതിനായി എത്തിയ യുവാവിനെ വടിവാള്‍ ചുഴറ്റിയും അക്രമണ സ്വഭാവമുള്ള നായയെ വിട്ട് അപായപ്പെടുത്താന്‍ ശ്രമിച്ചും പണം അപഹരിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Signature-ad

ശാസ്താംകോട്ട ഡിവൈ.എസ്.പി.എസ് ഷെരീഫിന്റെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: