CrimeNEWS

പുനര്‍ വിവാഹത്തിന് തടസം; രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി പിതാവ്

ഡെറാഡൂണ്‍: പുനര്‍ വിവാഹത്തിന് തടസമാകുമെന്ന് കരുതി രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി പിതാവ്. ഉത്തരാഖണ്ഡ് ഡെറാഡൂണ്‍ ജില്ലയിലെ ഡോയ്‌വാല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ഡോയ്‌വാല കേശവപുരിയില്‍ താമസിക്കുന്ന ജിതേന്ദ്ര സാഹ്‌നിയാണ് മക്കളായ മൂന്നുവയസുകാരി അഞ്ചലിനെയും ഒന്നര വയസുകാരി അനീസയെയും കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തിയത്.കൃത്യം നടത്തിയ ശേഷം ഇയാള്‍ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടു. ജിതേന്ദ്രക്കായുള്ള തെരച്ചിലിലാണ് പൊലീസ്.

 

Signature-ad

ഇന്നലെ (ജൂണ്‍ 23) വൈകിട്ട് കുട്ടികളുടെ മുത്തശ്ശി വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. ഇവര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ഓടിക്കൂടി. പ്രദേശവാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്.

 

ജിതേന്ദ്രയുടെ ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ച്‌ വീട് വിട്ട് പോയതാണ്. ഇതിന് ശേഷം മക്കള്‍ക്കൊപ്പമാണ് ജിതേന്ദ്ര താമസിച്ചിരുന്നത്. ഇയാള്‍ പുനര്‍ വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു. കുട്ടികള്‍ വിവാഹത്തിന് തടസമാകുമെന്ന ചിന്തയില്‍ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. മൃതദേഹങ്ങള്‍ പൊലീസ് പോസ്‌റ്റുമോര്‍ട്ടത്തിന് അയച്ചു. ജിതേന്ദ്രയെ പിടികൂടാന്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: